HOME
DETAILS

റെയിൽവേ വികസനം അതിവേഗം; 100 ബില്യൺ റിയാലിന്റെ ബൃഹദ് പദ്ധതിയുമായി സഊദി റെയിൽവേ

  
January 22, 2026 | 1:58 PM

saudi railway landbridge riyadh jeddah project 2034

ജിദ്ദ: സഊദിയുടെ ഗതാഗത മുഖഛായ മാറ്റാൻ റിയാദിനെയും ജിദ്ദയെയും ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ പാത 2034-ഓടെ പൂർത്തിയാക്കുമെന്ന് സഊദി റെയിൽവേ കമ്പനി സിഇഒ ബഷാർ അൽ-മാലിക്. സഊദി ലാൻഡ്‌ബ്രിഡ്ജ് പദ്ധതിയുടെ ഭാഗമായ ഈ പദ്ധതി വിവിധ ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക.

ഈ റെയിൽവേക്ക് കിഴക്കൻ റെയിൽവേയെയും വടക്കൻ റെയിൽവേയെയും പരസ്പരം ബന്ധിപ്പിക്കാൻ സാധിക്കും. യാംബു, കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി, ജിദ്ദ, റിയാദ് എന്നിവയിലൂടെയാണ് പാത കടന്നു പോകുക. ഏകദേശം 100 ബില്യൺ സഊദി റിയാലാണ് (26.67 ബില്യൺ ഡോളർ) ചിലവ് പ്രതീക്ഷിക്കുന്നത്. റിയാദിനെയും ഖത്തർ തലസ്ഥാനമായ ദോഹയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽവേ പാതയും പദ്ധതിയിലുണ്ട്.

മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിലായിരിക്കും ഈ ട്രെയിനുകൾ സഞ്ചരിക്കുകയെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി രാജ്യത്തെ എല്ലാ അന്തർ നഗര ട്രെയിൻ സർവീസുകൾക്കുമായി ഏകീകൃത മൊബൈൽ ആപ്ലിക്കേഷൻ ഒരുക്കാനും പദ്ധതിയുണ്ട്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഹൈ-സ്പീഡ് ട്രെയിനുകൾ ഓടിക്കാൻ സഊദി വനിതകൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Saudi Railway Co. CEO Bashar Al-Malik announced the ambitious SR100 billion Landbridge project connecting Riyadh and Jeddah, set for completion by 2034. The project features a high-speed link to Doha, a unified mobile app for rail services, and specialized training for Saudi women as high-speed train drivers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി യുവാവ് ആശുപത്രിയില്‍

Kerala
  •  a day ago
No Image

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: അമ്മയെ ഭിത്തിയിലെറിഞ്ഞു, സഹോദരനെ ശ്വാസംമുട്ടിച്ചു; സജിയുടെ കുറ്റസമ്മതമൊഴി പുറത്ത്

Kerala
  •  a day ago
No Image

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന് ഇന്ന് തുടക്കം

Kerala
  •  a day ago
No Image

വൈദ്യുതിക്കായി നെട്ടോട്ടം; അപ്പോഴും ചെങ്കുളം പദ്ധതിക്ക് പച്ചക്കൊടിയില്ല 

Kerala
  •  a day ago
No Image

ഗ്രീൻഫീൽഡ് ദേശീയപാത കേന്ദ്രത്തിന്റെ മുൻഗണനാ പട്ടികയിലില്ല; നിർമാണം വൈകും

Kerala
  •  a day ago
No Image

തെരഞ്ഞെടുപ്പ്; കലക്ടർമാർക്ക് ഇന്ധനത്തിനായി അനുവദിച്ചത് ഏഴ് കോടി

Kerala
  •  a day ago
No Image

മന്ത്രിമാരിൽ ആര് വാഴും, വീഴും? ഫലമറിയാൻ ഇനി ആറുനാൾ 

Kerala
  •  a day ago
No Image

കട്ടിലിനടിയില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍! പുലര്‍ച്ചെ എഴുന്നേറ്റ പന്ത്രണ്ടുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a day ago
No Image

പഠനപിന്തുണ ക്ലാസ് സമാപിച്ചു; പുനർ മൂല്യനിർണയം 30 വരെ; പ്രമോഷൻ ലിസ്റ്റ് മെയ് രണ്ടിന്

Kerala
  •  a day ago
No Image

പാൽ വില വർധന; ലാഭം മിൽമയ്ക്ക്, നടുവൊടിഞ്ഞ് കർഷകർ

Kerala
  •  a day ago