HOME
DETAILS

പന്തീരങ്കാവ് ടോൾ പ്ലാസയിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

  
Web Desk
April 28, 2026 | 4:22 PM

container truck catches fire at pantheerankavu toll plaza major disaster averted

കോഴിക്കോട്: പന്തീരങ്കാവ് ടോൾ പ്ലാസയിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 7:50-ഓടെയാണ് സംഭവം. മഹാരാഷ്ട്രയിൽ നിന്നും ആലുവയിലേക്ക് വിവിധ സാധനങ്ങൾ വിതരണം ചെയ്യാനായി പോവുകയായിരുന്നു ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ടോൾ പ്ലാസയ്ക്ക് സമീപം വണ്ടി ഒതുക്കി നിർത്തിയ ശേഷം ഡ്രൈവർ പ്രാഥമിക ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയിരുന്നു. തിരികെ കയറി വണ്ടി സ്റ്റാർട്ട് ചെയ്ത സമയത്താണ് കാബിന്റെ അടിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയായിരുന്നു. നാഗാലാൻഡ് രജിസ്‌ട്രേഷനിലുള്ള (NL 01 N 8015) കണ്ടെയ്നർ ലോറിക്കാണ് തീപിടിച്ചത്. രാജസ്ഥാൻ ജോധ്‌പൂർ സ്വദേശിയായ തൗഫീഖ് അഹമ്മദാണ് ലോറി ഓടിച്ചിരുന്നത്.

വിവരമറിഞ്ഞ ഉടൻ മീഞ്ചന്ത, വെള്ളിമാട്കുന്ന് എന്നിവിടങ്ങളിൽ നിന്നായി മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ശിഹാബുദീൻ ഇ-യുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ:

സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർമാർ: സിധീഷ് വി കെ, ബിനീഷ് എൻ, ഫയർ & റെസ്ക്യൂ ഓഫീസർമാർ: മധു പി, അനിൽ ഡബ്ലിയു എസ്, മനുപ്രസാദ് പി കെ, കാൽവിൻ റോഡ്രിഗസ്, ഡബ്ല്യു.എഫ്.ആർ.ഒ (WFRO): ഉണ്ണിമായ ആർ. ഹരീഷ് കെ, ജിതിൻ വി, കിരൺ നാരായണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഹോം ഗാർഡുമാരായ വിവേക് കെ, അനൂപ് എൻ, മണി കെ, സുരേന്ദ്രൻ ടി. സിവിൽ ഡിഫൻസ് വളണ്ടിയർമാർ: വിനീത് സി.പി, ഷമീർ എം.വി എന്നിവരും ഹൈവേ പൊലിസും മറ്റ് ഉന്നത പൊലിസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഗതാഗത നിയന്ത്രണത്തിനും തീ അണയ്ക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സമയബന്ധിതമായ ഇടപെടൽ മൂലം വലിയൊരു അപകടം ഒഴിവാക്കാൻ സാധിച്ചു.

 

A container truck traveling from Maharashtra to Aluva caught fire at the Pantheerankavu toll plaza around 7:50 AM today. The driver, Thoufeeq Ahmed, noticed smoke billowing from under the cabin immediately after starting the engine.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഗൾഫ് യുദ്ധവും ഉഷ്ണതരംഗവും ഒന്നും സർക്കാരിന് മുൻകൂട്ടി കാണാനാകില്ല'; വൈദ്യുതി നിയന്ത്രണത്തെ ന്യായീകരിച്ച് മന്ത്രി കൃഷ്ണൻകുട്ടി

Kerala
  •  4 hours ago
No Image

ദുബൈ സഫാരി പാർക്കിൽ വമ്പൻ ഓഫറുകൾ; കുട്ടികൾക്ക് പ്രവേശനം സൗജന്യം, ഒപ്പം 'ബൈ 2 ഗെറ്റ് 2' ഡീലും

uae
  •  5 hours ago
No Image

ചെങ്ങന്നൂരിൽ ഫുട്ബോൾ കളിക്കിടെ യുവാവ് ഇടിമിന്നലേറ്റു മരിച്ചു; അപകടം അടുത്ത മാസം വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കെ

Kerala
  •  5 hours ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം; ഭാരവാഹനങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി

Kerala
  •  5 hours ago
No Image

പെട്രോൾ-ഡീസൽ വാഹനങ്ങളുടെ കാലം കഴിയുന്നു; മുന്നറിയിപ്പുമായി നിതിൻ ഗഡ്കരി

National
  •  6 hours ago
No Image

ദുബൈയിലെ വൈദ്യുതി മുടക്കം പ്രതിവർഷം വെറും 49 സെക്കൻഡ് മാത്രം; ലോക റെക്കോർഡുമായി ദേവ

uae
  •  6 hours ago
No Image

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ എ.ജി. പേരറിവാളൻ ഇനി അഭിഭാഷകൻ; തമിഴ്നാട് ബാർ കൗൺസിലിൽ എൻറോൾ ചെയ്തു

National
  •  6 hours ago
No Image

മലപ്പുറത്ത് പശുവിന് പുല്ലരിയുന്നതിനിടെ യുവാവിന് പാമ്പുകടിയേറ്റു 

Kerala
  •  7 hours ago
No Image

തൃശ്ശൂരിൽ കളിച്ചുകൊണ്ടിരിക്കെ ഇടിമിന്നലേറ്റു: നാല് കുട്ടികൾക്ക് പരുക്കേറ്റു

Kerala
  •  7 hours ago
No Image

ഹോർമുസ് കടലിടുക്കിലെ സ്തംഭനം ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കും; മുന്നറിയിപ്പുമായി സഊദി അറേബ്യ

Saudi-arabia
  •  7 hours ago