HOME
DETAILS

ഒപെക് പ്ലസ് സഖ്യത്തില്‍ നിന്നുള്ള പിന്മാറ്റം: യു.എ.ഇയുടെ ലക്ഷ്യം പ്രതിദിന ഉല്‍പ്പാദനം 50 ലക്ഷം ബാരലായി ഉയര്‍ത്തല്‍

  
Web Desk
April 29, 2026 | 12:33 AM

UAE targets 5m bpd output after exit from OPEC

ദുബൈ: ഒപെക് പ്ലസ് സഖ്യത്തില്‍ നിന്ന് പിന്മാറുന്നതോടെ എണ്ണ ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാനുള്ള വിപുലമായ പദ്ധതികളുമായി യു.എ.ഇ മുന്നോട്ട്. 2027ഓടെ പ്രതിദിന എണ്ണ ഉല്‍പ്പാദനം 50 ലക്ഷം ബാരലായി ഉയര്‍ത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്. യുഎഇ ഊര്‍ജ്ജ - അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മസ്‌റൂയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒപെക് പ്ലസ് സഖ്യങ്ങളില്‍ നിന്നുള്ള പിന്മാറ്റം നയപരമായ അവലോകനത്തിന് ശേഷമാണ്. ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വേഗത്തിലുള്ള തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഹോര്‍മുസ് കടലിടുക്ക് അടഞ്ഞത് മൂലമുണ്ടായ വിതരണ തടസ്സങ്ങള്‍ പരിഹരിക്കാന്‍ ആഗോള വിപണിയെ സഹായിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

ആഗോള എണ്ണ വിപണി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ വഴക്കവും പെട്ടെന്നുള്ള തീരുമാനങ്ങളും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഏകദേശം അഞ്ച് പതിറ്റാണ്ടിലേറെയായി ഒപെകുമായി സഹകരിക്കുന്നത് തുടരുന്നുണ്ടെങ്കിലും, പുതിയ ആഗോള സാഹചര്യങ്ങള്‍ മറ്റൊരു സമീപനം ആവശ്യപ്പെടുന്നു. ആഗോള വിപണിയിലെ വിതരണ വിടവ് നികത്താന്‍ പ്രാപ്തിയുള്ള ഉത്തരവാദിത്തമുള്ള ഉല്‍പ്പാദക രാജ്യമായി യു.എ.ഇ തുടരും. വിപണിയിലെ സുസ്ഥിരത ഉറപ്പാക്കാനാണ് ഞങ്ങളുടെ മുന്‍ഗണനയെന്നും സുഹൈല്‍ മുഹമ്മദ് അല്‍ മസ്‌റൂയി കൂട്ടിച്ചേര്‍ത്തു.

ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധികള്‍ കാരണം പല രാജ്യങ്ങളുടെയും തന്ത്രപ്രധാനമായ എണ്ണ ശേഖരത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കേണ്ടതും ഉല്‍പ്പാദനം കൂട്ടേണ്ടതും അനിവാര്യമാണ്. അന്താരാഷ്ട്ര തലത്തില്‍ എണ്ണവാതക മേഖലകളില്‍ യു.എ.ഇ കമ്പനികള്‍ നടത്തുന്ന നിക്ഷേപങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നത് ആഗോള ഊര്‍ജ്ജ സുരക്ഷയ്ക്ക് കരുത്തേകുമെന്ന് രാജ്യം വിശ്വസിക്കുന്നു.

English Summary: The UAE has set out a clear and publicly stated plan to raise its oil production capacity to 5 million barrels per day by 2027, positioning itself to play a larger role in meeting global demand at a time of heightened market pressure.

Suhail Mohamed Al Mazrouei, Minister of Energy and Infrastructure, said the country is moving ahead with implementing the plan, adding that the UAE aims to remain a responsible producer capable of contributing alongside other nations to address supply gaps in global markets.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജന്തര്‍മന്ദര്‍ പ്രക്ഷോഭം: 'അടച്ചിട്ട മെട്രോ സ്‌റ്റേഷനുകള്‍ ഉച്ചയോടെ തുറക്കണം, അല്ലെങ്കില്‍ ഇടപെടും'  താക്കീതുമായി സുപ്രിം കോടതി 

National
  •  5 days ago
No Image

വാര്‍ധക്യത്തിലും ആരോഗ്യം നിലനിര്‍ത്താം: ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഇവ ഉള്‍പ്പെടുത്താം

Kerala
  •  5 days ago
No Image

അതൊരു ഒഴിവ് കഴിവല്ല; സ്പാനിഷ് താരം ഡാനി ഓൾമോയോട് മോശമായി പെരുമാറിയതിൽ ക്ഷമാപണം നടത്തി അർജന്റീന പരിശീലകൻ റോബർട്ടോ അയാള

Football
  •  5 days ago
No Image

സമരക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണും?;നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

National
  •  5 days ago
No Image

വേനല്‍ച്ചൂട് കുറയ്ക്കാന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കൂ; ജനങ്ങളോട് സൗദി പരിസ്ഥിതി മന്ത്രാലയം

Saudi-arabia
  •  5 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; പി.എസ് പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  5 days ago
No Image

'വ്യാജവാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നു'; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞ് പി.കെ ശ്രീമതി

Kerala
  •  5 days ago
No Image

അച്ചടി നിലച്ചു; റവന്യൂ സ്റ്റാമ്പിന് നെട്ടോട്ടം

Kerala
  •  5 days ago
No Image

പ്രവര്‍ത്തനം താളംതെറ്റിയിട്ടും ഡി.പി.സി കൂടുന്നില്ല; മോട്ടോര്‍ വാഹനവകുപ്പില്‍ ആളില്ലാ കസേരകള്‍ 153

Kerala
  •  5 days ago
No Image

പ്ലസ് വണ്‍: മലബാറിലെ 127 സ്‌കൂളുകളില്‍ അധിക ബാച്ച്; 7,200 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും

Kerala
  •  5 days ago

No Image

അല്‍ ദഫ്‌റയിലേക്ക് ഇത്തിഹാദ് റെയില്‍ സര്‍വീസ് വിപുലീകരണം; മദീനത് സായിദ്, ലിവ സ്റ്റേഷനുകള്‍ നവംബര്‍ 30ന് തുറക്കും

uae
  •  6 days ago
No Image

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ഡെന്റല്‍ കോളജ് അധ്യാപകന്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കോടതി നോട്ടിസ്

Kerala
  •  6 days ago
No Image

ഗ്ലാസ്‌ഗോയിലെ ഇന്ത്യയുടെ മെഡൽ പ്രതീഷകൾക്ക് തിരിച്ചടി; ക്രിക്കറ്റും പ്രമുഖ ഇനങ്ങളും പുറത്ത്; കോമൺ‌വെൽത്ത് ഗെയിംസിൽ കായിക ഇനങ്ങൾ വെട്ടിച്ചുരുക്കിയതിന് പിന്നിലെ കാരണങ്ങൾ അറിയാം

Others
  •  6 days ago
No Image

ഇറാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിയമനടപടിക്ക് ശുപാര്‍ശ ചെയ്ത് ബഹ്‌റൈന്‍; നഷ്ടപരിഹാര ഫണ്ടും ആവശ്യപ്പെട്ടു

bahrain
  •  6 days ago