അന്യായമായി കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചതായി പരാതി
നാദാപുരം: പൊലിസിനെതിരേ കേസ് കൊടുത്തതിന്റെ പേരില്‍ അന്യായമായി കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചതായി പരാതി. കുമ്മങ്കോട്ടെ കോമ്പിയുള്ളതില്‍ താഴക്കുനി മുസ്തഫയാണു ജാമ്യമെടുത്ത കേസില്‍ പൊലിസ് അറസ്റ്റുചെയ്തു പീഡിപ്പിച്ചതായി ആരോപിച്ചു മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കു പരാതി നല്‍കിയത്.
2007ല്‍ നാദാപുരം പൊലിസ് മുസ്തഫക്കെതിരേ കേസ് ചാര്‍ജ് ചെയ്തിരുന്നു. ഈ കേസില്‍ കഴിഞ്ഞ മാസം നാലിനു ഹൈക്കോടതി ഉത്തരവുപ്രകാരം നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്നു ജാമ്യം നേടുകയും ചെയ്തു. കോടതി ജാമ്യം അനുവദിച്ച രേഖകള്‍ പൊലിസിനു നല്‍കിയെങ്കിലും അതു സ്വീകരിക്കാതെ പീഡിപ്പിക്കുകയായിരുന്നുവെന്നു മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡി.ജി.പി, റൂറല്‍ എസ്.പി, മനുഷ്യാവകാശ കമ്മിഷന്, പൊലിസ് കംപ്ലൈന്റ് അതോറിട്ടി എന്നിവര്‍ക്കു മുസ്തഫ നല്കിയ പരാതിയില്‍ പറയുന്നു.
സഹോദരന്റെ വീട്ടില്‍ അര്‍ധരാത്രിയെത്തി അതിക്രമം നടത്തിയ പൊലിസുകാര്‍ക്കെതിരായ കേസ് നാദാപുരം കോടതിയില്‍ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."