ദീപകിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി, റിമാന്‍ഡില്‍ തുടരും
കോഴിക്കോട്: അപകീര്‍ത്തിപരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി.കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ഹരജി പരിഗണിച്ചത്.
ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കേസിന്റെ അന്വേഷണം പ്രാരംഭഘട്ടത്തില്‍ ആണെന്നും ജാമ്യം ലഭിച്ചാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന റിപ്പോര്‍ട്ട് ആണ് മെഡിക്കല്‍ കോളേജ് പൊലിസ് കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. പൊലിസ് റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം കോടതി വിശദമായ വാദം കേട്ടിരുന്നു വീഡിയോ പോസ്റ്റ് ചെയ്ത ഫോണ്‍ പൊലിസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ പൊലിസ് കേസെടുത്തത്. പൊലിസ് കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവില്‍ പോയിരുന്നു. ഗോവിന്ദപുരം, കൊളങ്ങരകണ്ടി, ഉള്ളാട്ട്തൊടി യു.ദീപകിന്റെ വിഡിയോ യുവതി പകര്‍ത്തുകയും പിന്നീട് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. ബസ് യാത്രക്കിടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.
The Kunnamangalam First Class Magistrate Court has rejected the bail plea of Shimjitha Mustafa, the accused in the case related to the death of Deepak, a native of Govindapuram in Kozhikode. Deepak allegedly died by suicide following the circulation of a defamatory video on social media.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."