HOME
DETAILS

സൂപ്പർതാരത്തിന് ടി-20 ലോകകപ്പ് നഷ്ടമാവും? ഇന്ത്യക്ക് കനത്ത തിരിച്ചടി

  
January 27, 2026 | 6:41 AM

india has suffered a major setback Washington Sundar injury

ടി-20 ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യക്ക്  കനത്ത തിരിച്ചടി. സ്റ്റാർ ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദറിന്റെ പരുക്കാണ് ഇന്ത്യക്ക് തലവേദനയാവുന്നത്. താരത്തിന് പരുക്കിൽ നിന്നും മുക്തി നേടി കളിക്കളത്തിലേക്ക് തിരിച്ചുവരാൻ ഏകദേശം രണ്ടാഴ്ച കൂടി വേണമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ താരത്തിന് ലോകകപ്പ് നഷ്ടമാവാനുള്ള സാധ്യതയുമുണ്ട്. 

ന്യൂസിലന്ഡിനെതിരായ ആദ്യ ഏകദിന മത്സരത്തിലാണ് വാഷിംഗ്ടൺ സുന്ദറിന് ഇടുപ്പിനാണ് പരുക്കേറ്റത്. അഞ്ച് ഓവർ പന്തെറിഞ്ഞതിന് പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച താരം ഫീൽഡിംഗിനിടെ ഗ്രൗണ്ട് വിടുകയായിരുന്നു. താരം രണ്ടാം മത്സരത്തിൽ കളിച്ചിരുന്നില്ല. താരത്തിന് പരുക്ക് ടി-20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്കും വലിയ വെല്ലുവിളിയായിരിക്കും ഉണ്ടാക്കുക. 

അതേസമയം തിലക് വർമ്മയും പരുക്കേറ്റ് കിവീസിനെതിരായ ടി-20 പരമ്പരയിൽ നിന്നും പുറത്തായിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ ഹൈദെരാബാദിനായി കളിക്കുമ്പോൾ ആണ് തിലകിന് പരുക്ക് പറ്റിയത്. അടിവയറ്റിൽ വേദന ഉണ്ടായതിന് പിന്നാലെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്കാനിങ്ങിന് വിധേയനാക്കുകയും ആയിരുന്നു. തിലക് വീണ്ടും കളത്തിലേക്ക് തിരിച്ചെത്താൻ മൂന്നോ നാലോ ആഴ്ച സമയമെടുക്കുമെന്നാണ് റിപ്പോർട്ട്.

ഫെബ്രുവരിയിൽ ആരംഭിക്കുന്ന ടി-20 ലോകകപ്പിൽ താരങ്ങളുടെയും പരുക്ക് ഇന്ത്യക്ക് വമ്പൻ തിരിച്ചടിയാണ്. ഫെബ്രുവരി എട്ടിന് അമേരിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 

2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.

With just days left for the start of the T20 World Cup, India has suffered a major setback. Star all-rounder Washington Sundar is facing a major setback. It is reported that the player will need about two more weeks to recover from the injury and return to the field. In this situation, there is a possibility that the player will miss the World Cup.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല; നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Kerala
  •  2 hours ago
No Image

ഗവര്‍ണറുടെ വിരുന്നില്‍ നിന്ന് വിട്ടു നിന്ന് സ്റ്റാലിനും മന്ത്രിമാരും

National
  •  2 hours ago
No Image

ദീപകിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി, റിമാന്‍ഡില്‍ തുടരും

Kerala
  •  3 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി

Kerala
  •  3 hours ago
No Image

തോൽവിയിലും തലയുയർത്തി റിച്ച; ഒറ്റയാൾ കൊടുങ്കാറ്റിൽ പിറന്നത് ചരിത്രനേട്ടം

Cricket
  •  3 hours ago
No Image

രൂപ റെക്കോർഡ് തകർച്ചയിൽ എത്താനുള്ള ഏഴു പ്രധാന കാരണങ്ങൾ; കൂടുതൽ പണം ലഭിക്കുമെങ്കിലും പ്രവാസികൾക്ക് അത്ര ഗുണകരമല്ല | Indian Rupee Value

Economy
  •  3 hours ago
No Image

ഡ്യൂട്ടിക്കിടെ സ്റ്റേഷന് മുന്നില്‍ പരസ്യമായി മദ്യപാനം; ആറ് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 hours ago
No Image

സി.പി.എം പുറത്താക്കിയ വി.കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തി; ബെള്ളൂര്‍ സ്വദേശിയുടെ ബൈക്ക് കത്തിച്ചു

Kerala
  •  4 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: നിയമസഭ തടസപ്പെടുത്തി പ്രതിഷേധിക്കില്ല, സഭാ കവാടത്തില്‍ സത്യഗ്രഹം നടത്താന്‍ പ്രതിപക്ഷം 

Kerala
  •  4 hours ago
No Image

അവൻ ടീമിലുണ്ടെങ്കിൽ ഇന്ത്യ 50 ഓവറിൽ 500 അടിക്കും: കമ്രാൻ അക്മൽ

Cricket
  •  4 hours ago