HOME
DETAILS

ബലാത്സംഗ പരാതി: മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് അടക്കമുള്ളവര്‍ക്ക് അനുകൂല വിധി

  
Web Desk
January 27, 2026 | 9:14 AM

rape-complaint-supreme-court-relief-malappuram-ex-sp-sujith-das

ന്യൂഡല്‍ഹി: ബലാത്സംഗ പരാതിയില്‍ മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് ഉള്‍പ്പെടെ മൂന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സുപ്രിംകോടതിയുടെ അനുകൂല വിധി. സുജിത് ദാസ്, തിരൂര്‍ മുന്‍ ഡി.വൈ.എസ്.പി ബെന്നി വി വി, പൊന്നാനി മുന്‍ സി.ഐ വിനോദ് എന്നിവര്‍ക്കെതിരെ ബലാത്സംഗ കേസ് എടുക്കുന്നതിന് മുമ്പ് പൊലിസ് റിപ്പോര്‍ട്ട് പരിഗണിക്കണമോ എന്ന് മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രിം കോടതി പറഞ്ഞു. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ദസ്റ്റിസ് മന്‍മോഹന്‍ എന്നിവരടങ്ങുന്ന സുപ്രിംകോടതി ബെഞ്ച് ആണ് ഉത്തരവിട്ടത്. 

2022 ഒക്ടോബറില്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പൊന്നാനി സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ വീട്ടിലെത്തിയ ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് പരാതി നല്‍കിയപ്പോള്‍ അന്നത്തെ തിരൂര്‍ ഡി.വൈ.എസ്.പി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്നും ഏതാനും ദിവസങ്ങള്‍ക്കുശേഷം ഉപദ്രവിച്ചെന്നും പരാതിക്കാരി ആരോപിക്കുന്നു. ഇരുവര്‍ക്കുമെതിരേ പരാതി നല്‍കാന്‍ അന്നത്തെ മലപ്പുറം ജില്ലാ പോലീസ് മേധാവിയെ സമീപിച്ചെന്നും അദ്ദേഹം വീട്ടിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിച്ചെന്നും ഇവര്‍ ആരോപിച്ചു. സുജിത്ദാസിനെതിരേ രംഗത്തുവരാന്‍ ധൈര്യംപകര്‍ന്നത് പി.വി. അന്‍വര്‍ എം.എല്‍.എ.യാണെന്നും പരാതിക്കാരി പറഞ്ഞിരുന്നു.

വീട്ടമ്മയുടെ പരാതി അടിസ്ഥാന രഹിതമാണെന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് പൊലിസ് നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. പീഡനം നടന്ന സ്ഥലം, സമയമടക്കമുള്ള കാര്യങ്ങളില്‍ വീട്ടമ്മ കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. പൊലിസ് റിപ്പോര്‍ട്ട് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചെന്നും ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം വേണ്ടെന്ന് വെച്ചതുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ വാദം തള്ളിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്  പൊന്നാനി മജിസ്ട്രേറ്റ് കോടതിയോട് പൊലിസുകാര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു.

The Supreme Court has delivered a verdict favourable to former Malappuram Superintendent of Police Sujith Das and two other police officers in connection with a rape complaint. The apex court ruled that a magistrate has the discretion to decide whether to consider a police report before taking cognisance of a rape case against police officers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദക്ഷിണ കൊറിയക്കു മേല്‍ താരിഫ് 25 ശതമാനമായി ഉയര്‍ത്തും; ഭീഷണിയുമായി വീണ്ടും ട്രംപ്

International
  •  2 hours ago
No Image

ഫുട്ബോളിൽ മാത്രമല്ല ക്രിക്കറ്റിലും പുലികൾ; ടി-20 ലോകകപ്പിന് മുമ്പേ ഞെട്ടിച്ച് ഇറ്റലി

Cricket
  •  4 hours ago
No Image

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല; നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Kerala
  •  4 hours ago
No Image

സൂപ്പർതാരത്തിന് ടി-20 ലോകകപ്പ് നഷ്ടമാവും? ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  5 hours ago
No Image

ഗവര്‍ണറുടെ വിരുന്നില്‍ നിന്ന് വിട്ടു നിന്ന് സ്റ്റാലിനും മന്ത്രിമാരും

National
  •  5 hours ago
No Image

ദീപകിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി, റിമാന്‍ഡില്‍ തുടരും

Kerala
  •  5 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി

Kerala
  •  5 hours ago
No Image

തോൽവിയിലും തലയുയർത്തി റിച്ച; ഒറ്റയാൾ കൊടുങ്കാറ്റിൽ പിറന്നത് ചരിത്രനേട്ടം

Cricket
  •  5 hours ago
No Image

രൂപ റെക്കോർഡ് തകർച്ചയിൽ എത്താനുള്ള ഏഴു പ്രധാന കാരണങ്ങൾ; കൂടുതൽ പണം ലഭിക്കുമെങ്കിലും പ്രവാസികൾക്ക് അത്ര ഗുണകരമല്ല | Indian Rupee Value

Economy
  •  5 hours ago
No Image

ഡ്യൂട്ടിക്കിടെ സ്റ്റേഷന് മുന്നില്‍ പരസ്യമായി മദ്യപാനം; ആറ് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  6 hours ago