HOME
DETAILS

അവൻ ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്: മുഹമ്മദ് അസ്ഹറുദ്ദീൻ

  
Web Desk
January 28, 2026 | 4:09 AM

former Indian captain mohamed asarudheen Talks about Sarfaraz Khan

ആഭ്യന്തര ക്രിക്കറ്റിൽ സമീപകാലങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന താരമാണ് സർഫറാസ് ഖാൻ. മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും ഇന്ത്യൻ ടീമിൽ വേണ്ടത്ര അവസരം താരത്തിന് അവസരം ലഭിച്ചിട്ടില്ല. ഇപ്പോഴിതാ സർഫറാസ് ഖാൻ ഇന്ത്യൻ ടീമിൽ അവസരം അർഹിക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ. എല്ലാ ഫോർമാറ്റുകളിലും റൺസ് നേടാൻ സർഫറാസിന് കഴിയുമെന്നും വീണ്ടും ടീമിൽ അവസരം ലഭിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നുമാണ് മുൻ ഇന്ത്യൻ നായകൻ പറഞ്ഞത്. 

''ഇന്ത്യക്കായി കളിക്കാൻ അവൻ മറ്റൊരു അവസരം കൂടി അർഹിക്കുന്നുണ്ട്. എല്ലാ ഫോർമാറ്റുകളിലും സാഹചര്യങ്ങളിലും അവൻ റൺസ് നേടിയിട്ടുണ്ട്. ടീമിന് ശക്തമായ ആക്രമണാത്മക താരങ്ങളെ ആവശ്യമാണ്. നിങ്ങൾ മികച്ച പ്രകടനം നടത്തുകയും ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ അത് വളരെ നിരാശാജനകമായിരിക്കും. അവന് വീണ്ടും അവസരം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'' മുഹമ്മദ് അസ്ഹറുദ്ദീൻ സ്റ്റാർ സ്പോർട്സിലൂടെ പറഞ്ഞു. 

2025ൽ ന്യൂസിലാലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ 150 റൺസ് നേടിയ സർഫ്രാസിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ അതിന് ശേഷം ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയക്കെതിരെ ഒരു മത്സരത്തിൽ പോലും താരം കളിച്ചിരുന്നില്ല. കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ 17 കിലോഗ്രാം ഭാരം കുറച്ചുകൊണ്ട് സർഫറാസ് ഖാൻ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ ഭാരം കുറച്ചുകൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിരുന്നു. 

അടുത്തിടെ രഞ്ജി ട്രോഫിയിൽ ഇരട്ട സെഞ്ച്വറി നേടി സർഫറാസ് ഖാൻ തിളങ്ങിയിരുന്നു. ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലാണ് മുംബൈ താരമായ സർഫറാസ് ഖാൻ ഡബിൾ സെഞ്ച്വറി നേടിയത്. 219 പന്തിൽ 227 റൺസാണ് താരം സ്വന്തമാക്കിയത്. 19 ഫോറുകളും ഒമ്പത് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. 

വിജയ് ഹസാരെ ട്രോഫിയിലും മുംബൈക്കായി മിന്നും പ്രകടനമാണ് താരം പുറത്തെടുത്തത്. ഗോവക്കെതിരെ 157 റൺസ് നേടിയാണ് സർഫറാസ് ഖാൻ തിളങ്ങിയത്. വെറും 75 പന്തുകളിൽ നിന്നുമാണ് താരം ഇത്രയധികം റൺസ് അടിച്ചുകൂട്ടിയത്. ഒമ്പത് ഫോറുകളും 14 കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സർഫറാസ് ഖാന്റെ പ്രകടനം.

Sarfaraz Khan has been performing well in domestic cricket in recent times. Despite his good performances, the player has not been given enough opportunities in the Indian team. Now, former Indian captain Mohamed Asarudheen has openly said that Sarfaraz Khan deserves a chance in the Indian team. The former Indian captain said that Sarfaraz can score runs in all formats and he is confident that he will get a chance in the team again.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ ബാപ്‌കോ എനര്‍ജീസ് ഗോള്ഫ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

bahrain
  •  4 hours ago
No Image

ട്രാക്കിൽ തൊടാതെ പറക്കും ട്രെയിൻ; ഇത്തിഹാദ് റെയിലിന്റെ മാഗ്ലെവ് പരീക്ഷണം വിജയകരം

uae
  •  5 hours ago
No Image

ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തല്‍ ലക്ഷ്യമിട്ട് റഷ്യന്‍ സംഘം ഒമാനില്‍; റോയല്‍ ഓഫീസ് മന്ത്രി സ്വീകരിച്ചു

oman
  •  5 hours ago
No Image

സഭയിലെ ദൃശ്യങ്ങൾ നൽകില്ലെന്ന് ഷംസീർ; പരസ്യമായി വെല്ലുവിളിക്കുന്നത് ഉചിതമല്ലെന്ന് ഗവർണർ ; സ്പീക്കർക്കെതിരെ രാജ്ഭവൻ

Kerala
  •  5 hours ago
No Image

മാധ്യമ സ്ഥാപനങ്ങള്‍ക്കുളള ലൈസന്‍സിംഗ് അവസാന തീയതി വീണ്ടും ഓര്‍മ്മപ്പെടുത്തി; ഒമാന്‍ മാധ്യമ മന്ത്രാലയം

oman
  •  5 hours ago
No Image

ഉത്തരേന്ത്യന്‍ യുവാക്കള്‍ ജോലി തേടി തമിഴ്‌നാട്ടിലേക്ക് വരുന്നു; ഹിന്ദി പഠിച്ചാല്‍ ജോലി കിട്ടുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തട്ടിപ്പെന്ന് തോല്‍ തിരുമാളവന്‍

National
  •  6 hours ago
No Image

അജിത് പവാറിന്റെ മരണം: സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്; ദുരൂഹതയെന്ന് മമത ബാനർജി 

National
  •  6 hours ago
No Image

മെഡിക്കൽ ക്ലിനിക്ക് വഴി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു; ഓൺലൈൻ ചൂതാട്ട സംഘത്തിന് തടവുശിക്ഷയും പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  6 hours ago
No Image

വീട്ടുടമ വിദേശത്ത് പോയ തക്കം നോക്കി വൻ കവർച്ച: 18 കോടിയുടെ സ്വർണവും ഡയമണ്ടും കവർന്ന ദമ്പതികൾക്കായി തിരച്ചിൽ

National
  •  6 hours ago
No Image

അടച്ച ഫീസിന്റെ പകുതി പണം തിരികെ കിട്ടും; ദുബൈ വാടക തർക്കപരിഹാര നിയമത്തിലെ പുതിയ മാറ്റം അറിഞ്ഞില്ലേ?

uae
  •  6 hours ago