HOME
DETAILS

മദ്യപിച്ച് മൂന്നു വാഹനത്തിലേക്ക് ആഡംബര കാര്‍ ഇടിച്ചുകയറ്റി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍

  
Web Desk
January 28, 2026 | 7:15 AM

former-indian-cricketer-jacob-martin-arrested-drunk-driving-vadodara

വഡോദര: അമിത വേഗതയില്‍ ഒാടിച്ച കാര്‍ മൂന്നു വാഹനങ്ങളില്‍ ഇടിച്ചുകയറ്റിയ സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍. ചൊവ്വാഴ്ച പുലര്‍ച്ചെ വഡോദര ജില്ലയിലാണ് സംഭവം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്‍(53) ആണ് അറസ്റ്റിലായത്.  മദ്യലഹരിയിലായിരുന്ന താരം അമിതവേഗതയില്‍ കാര്‍ ഓടിച്ച് പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകളില്‍ ഇടിച്ചുകയറിയതായി പൊലിസ് പറഞ്ഞു.

അറസ്റ്റ് ചെയ്ത ജേക്കബ് മാര്‍ട്ടിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 2.30 ഓടെ തന്റെ ആഡംബര എസ്യുവി കാറില്‍ വസതിയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അക്കോട്ട പ്രദേശത്തെ പുനിത് നഗര്‍ സൊസൈറ്റിക്ക് സമീപം വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കാണ് നിയന്ത്രണം വീട്ട കാര്‍ ഇടിച്ചുകയറിയത്. ഇവയ്ക്ക് സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. 

ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള മാര്‍ട്ടിന്‍ രജ്ഞി ട്രോഫിയില്‍ ബറോഡ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. 

 

 

Former Indian cricketer Jacob Martin (53) was arrested after his luxury SUV rammed into three parked vehicles in Vadodara district during the early hours of Tuesday. Police said the incident occurred due to overspeeding while the former cricketer was allegedly under the influence of alcohol.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐ ഉസ്താദ് മുതല്‍ സമ്പൂര്‍ണ ഇസ്ലാമിക പഠനരീതി വരെ; 5.5 ഏക്കര്‍ ഭൂമിയില്‍ 10 പവലിയന്‍; കുനിയയില്‍ ഒരുങ്ങുന്ന അന്താരാഷ്ട്ര എക്‌സ്‌പോയുടെ വിശദാംശങ്ങള്‍ | Samastha Centenary International Expo

samastha-centenary
  •  2 hours ago
No Image

സഞ്ജയ് ഗാന്ധി മുതല്‍ അജിത് പവാര്‍ വരെ; ആകാശ ദുരന്തത്തില്‍ മരിച്ച രാഷ്ട്രീയ പ്രമുഖര്‍

National
  •  2 hours ago
No Image

ശരദ് പവാറിന്റെ പാര്‍ട്ടിയെ പിടിച്ചുകുലുക്കിയ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ 'ദാദ' അജിത് പവാര്‍

National
  •  2 hours ago
No Image

അവനെ പോലെ സഞ്ജുവും ശക്തമായി തിരിച്ചുവരും: പിന്തുണയുമായി കൈഫ്

Cricket
  •  3 hours ago
No Image

മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

Kerala
  •  3 hours ago
No Image

വി ശിവന്‍കുട്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചു; പ്രതിപക്ഷ നേതാവിനെതിരെ അവകാശലംഘനത്തിന് നോട്ടിസ്

Kerala
  •  4 hours ago
No Image

അവർക്ക് ഇന്ത്യയെ അടക്കം ലോകത്തിലെ ടീമിനെയും തോൽപ്പിക്കാൻ സാധിക്കും: മോർഗൻ

Cricket
  •  4 hours ago
No Image

ഇറാനെ ആക്രമിക്കാന്‍ ഞങ്ങളുടെ മണ്ണും ആകാശവും വിട്ടുനല്‍കില്ല; യു.എ.ഇക്ക് പിന്നാലെ നിര്‍ണായക പ്രഖ്യാപനം നടത്തി സഊദിയും

International
  •  4 hours ago
No Image

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു;  സ്ഥിരീകരിച്ച് ഡി.ജി.സി.എ

National
  •  4 hours ago
No Image

റമദാന്‍: പ്രവാസികള്‍ക്കായി മലയാള പ്രഭാഷണ പരമ്പര സംഘടിപ്പിച്ച് ഖത്തര്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍

qatar
  •  5 hours ago