എസ്.ബി.ഐ ഇടപാടുകള്‍ക്ക് ഇനി അധികച്ചെലവ്: ഐ.എം.പി.എസ് നിരക്കുകളില്‍ മാറ്റം
മുംബൈ: ഇന്റര്‍നെറ്റ് ബാങ്കിങ് വഴി പണമയക്കുന്നവര്‍ക്ക് തിരിച്ചടിയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ തീരുമാനം. ഐ.എം.പി.എസ് (IMPS) വഴി നടത്തുന്ന ഇടപാടുകള്‍ക്ക് ഫെബ്രുവരി 15 മുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങും. നിലവില്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ സൗജന്യമായിരുന്ന സ്ഥാനത്താണ് പുതിയ മാറ്റം വരുന്നത്.
പുതിയ നിരക്കുകള്‍ ഒറ്റനോട്ടത്തില്‍ (ഓണ്‍ലൈന്‍ വഴി)
25,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഓണ്‍ലൈന്‍ ബാങ്കിങ്ങില്‍ ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തുക സര്‍വീസ് ചാര്‍ജ്
₹25,000 - 1 ലക്ഷം ₹2 + GST
₹1 ലക്ഷം - 2 ലക്ഷം ₹6 + GST
₹ 2 ലക്ഷം - 5 ലക്ഷം ₹10 + GST
ബാങ്ക് ശാഖകള്‍ വഴിയുള്ള ഇടപാടുകള്‍
നേരിട്ട് ബാങ്കിലെത്തി പണമയക്കുന്നവര്‍ക്കുള്ള ചാര്‍ജുകളും പരിഷ്‌കരിച്ചിട്ടുണ്ട്:
₹1,000 വരെ: ഫീസില്ല.
₹1,000 -₹1 ലക്ഷം: ₹4 + GST.
₹1 ലക്ഷം -₹2 ലക്ഷം: ₹12 + GST.
₹2 ലക്ഷം -₹5 ലക്ഷം: ₹20 + GST.
ആര്‍ക്കൊക്കെ ഇളവ് ലഭിക്കും?
സൈനികര്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, റെയില്‍വേ ജീവനക്കാര്‍ എന്നിവരുടെ ശമ്പള അക്കൗണ്ടുകള്‍ക്കും പെന്‍ഷന്‍ അക്കൗണ്ടുകള്‍ക്കും ഈ പുതിയ നിരക്കുകള്‍ ബാധകമല്ല. ബാങ്കിന്റെ പ്രവര്‍ത്തനച്ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. യു.പി.ഐ (UPI) ഇടപാടുകള്‍ നിലവില്‍ സൗജന്യമായി തുടരുമെങ്കിലും വലിയ തുകകള്‍ പെട്ടെന്ന് അയക്കാന്‍ പലരും ഐ.എം.പി.എസ് ആണ് ആശ്രയിക്കുന്നത്.
State Bank of India is introducing service charges for IMPS transactions above ₹25,000 starting February 15, ending the current free limit of up to ₹5 lakh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."