HOME
DETAILS

പാലക്കാട് കായിക അധ്യാപകന്റെ പീഡനം: ഒരു വിദ്യാര്‍ഥി കൂടി പരാതിയുമായി രംഗത്ത്; മൂന്നാമത്തെ കേസെടുത്തു

  
January 29, 2026 | 3:36 AM

third pocso case filed against physical education teacher in palakkad

 

പാലക്കാട്: സ്വകാര്യ സ്‌കൂളിലെ കായിക അധ്യാപകന്‍ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒരു പരാതി കൂടി. വടക്കഞ്ചേരി വടക്കേക്കര സ്വദേശിയായ അധ്യാപകനെതിരെ മൂന്നാമത്തെ എഫ്.ഐ.ആര്‍ ആണ് പാലക്കാട് പൊലിസ് രജിസ്റ്റര്‍ ചെയ്തത്. കൗണ്‍സിലിങിനിടെയാണ് പീഡനവിവരം കുട്ടി വെളിപ്പെടുത്തിയത്.

നഗരത്തിലെ പ്രമുഖ സ്വകാര്യ സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികളാണ് ഇതുവരെ അധ്യാപകനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്. അധ്യാപകന്‍ പഠിപ്പിച്ചിരുന്ന സ്‌കൂളിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ പൊലിസ് തീരുമാനിച്ചു. കൂടുതല്‍ പേര്‍ പീഡനത്തിനിരയായിട്ടുണ്ടോ എന്ന് ഇതിലൂടെ കണ്ടെത്താനാകും.

പ്രതിയുടെ മൊബൈല്‍ ഫോണ്‍ പൊലിസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.  പീഡനവിവരം അറിഞ്ഞിട്ടും പൊലിസില്‍ അറിയിക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയോ എന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും. കുറ്റകരമായ അനാസ്ഥയുണ്ടെന്ന് കണ്ടെത്തിയാല്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയും കര്‍ശന നടപടിയുണ്ടാകും.

 

A third FIR has been registered against a sports teacher in Palakkad after another student revealed sexual harassment during counseling, while the education department probes the school's alleged delay in reporting the incidents.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊളംബിയയില്‍ വിമാനം തകര്‍ന്നു വീണു: 15 മരണം; പ്രമുഖര്‍ അപകടത്തില്‍പ്പെട്ടതായി സംശയം

International
  •  2 hours ago
No Image

യു.എ.ഇയില്‍ സാന്നിധ്യം വിപുലമാക്കി ലുലു; അല്‍ ഐനില്‍ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് തുറന്നു; ജി.സി.സിയിലെ 269 മത്തെ സ്റ്റോര്‍

Business
  •  2 hours ago
No Image

കുടുംബശ്രീ മാര്‍ക്കറ്റിങ്ങിന് തുക; നെല്ല് സംഭരണത്തിന് 150 കോടി

Kerala
  •  2 hours ago
No Image

'ബജറ്റില്‍ നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും' അവതരണത്തിന് മുന്നോടിയായി ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 hours ago
No Image

ബാരാമതി കളരിയിൽ പയറ്റിതെളിഞ്ഞ അജിത് പവാർ; പൊലിഞ്ഞത് മഹാ 'രാഷ്ട്രീയ'ത്തിലെ പവർ

National
  •  3 hours ago
No Image

പേരാമ്പ്രയില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിനതടവ്

Kerala
  •  3 hours ago
No Image

അജിത് പവാറിന്റെ മരണം; മൂന്ന് ദിവസത്തെ ദുഃഖാചരണം; മൃതദേഹം ഇന്ന് സംസ്‌കരിക്കും

National
  •  3 hours ago
No Image

യു.എ.ഇ - പാക് ഉഭയകക്ഷി ബന്ധം ശക്തമാക്കും: പാക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്

uae
  •  3 hours ago
No Image

യാത്രാ തിരക്ക്; കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിൻ സർവിസുകൾ നീട്ടി

Kerala
  •  3 hours ago
No Image

കേരളം വളർച്ചയുടെ പാതയിലെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്; ജി.എസ്.ഡി.പിയിൽ 6.19 ശതമാനം വളർച്ച

Kerala
  •  3 hours ago