മറ്റത്തൂരില്‍ വീണ്ടും കോണ്‍ഗ്രസിന് ബി.ജെ.പി പിന്തുണ; വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനുകൂലമായി വോട്ട് ചെയ്തു
തൃശ്ശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് വീണ്ടും ബി.ജെ.പി പിന്തുണ. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നാലംഗങ്ങളും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിനിക്ക് വോട്ടു ചെയ്തു.
എല്‍.ഡി.എഫ് - 10, യു.ഡി.എഫ് - 8, എന്‍.ഡി.എ - 4, വിമതര്‍ - 2 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബിന്ദുവായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.
എതിര്‍സ്ഥാനാര്‍ഥിക്കും മിനിമോള്‍ക്കും ഒരേ വോട്ട് ലഭിച്ചതോടെ നറുക്കെടുക്കുകയും യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കുകയുമായിരുന്നു.
ബി.ജെ.പി. പിന്തുണ നേടി വൈസ് പ്രസിഡന്റായ കോണ്‍ഗ്രസ് അംഗം നൂര്‍ജഹാന്‍ നവാസ് വിവാദത്തെത്തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം മുന്‍പ് സ്ഥാനമൊഴിഞ്ഞിരുന്നു. നൂര്‍ജഹാന്‍ അടക്കം എട്ട് അംഗങ്ങളെ കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തിരുന്നു.
In a repeat of earlier political developments, the BJP extended support to the Congress in the vice-president election of Mathathur panchayat in Thrissur district. All four BJP members voted in favour of Congress candidate Mini, helping the UDF secure the post.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."