HOME
DETAILS

ഇറാനെ പേടിച്ച് മൊബൈല്‍ ഫോണ്‍ കാമറ സ്റ്റിക്കര്‍ ഒട്ടിച്ച് മറച്ച് നെതന്യാഹു; രഹസ്യ ഫോട്ടോകള്‍ വൈറല്‍

  
Web Desk
January 30, 2026 | 8:40 AM

Why the tapes on Israeli PM Netanyahus mobile phone camera

തെല്‍ അവീവ്: ലോകത്തെ ഏറ്റവും കരുത്തുറ്റ സൈബര്‍ പ്രതിരോധ സംവിധാനങ്ങളുള്ള രാജ്യം എന്ന് അവകാശപ്പെടുമ്പോഴും, ചാരവലയത്തില്‍നിന്ന് രക്ഷതേടി സ്വന്തം മൊബൈല്‍ ഫോണ്‍ കാമറ സ്റ്റിക്കര്‍ ഒട്ടിച്ച് മറച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മൊബൈല്‍ ഫോണുകളെ നിശബ്ദമായി നിരീക്ഷിക്കുന്ന 'പെഗാസസ്' സോഫ്റ്റ്‌വെയര്‍ കണ്ടുപിടിച്ച ഇസ്‌റാഈലിന്റെ പ്രധാനമന്ത്രി, ബദ്ധവൈരിയായ ഇറാന്റെ ചാരക്കണ്ണുകളെ പേടിച്ചാണ് കാമറ വഴിയുള്ള രഹസ്യങ്ങള്‍ പുറത്തുപോകുന്നത് തടയാനായി അത് മറച്ചുപിടിച്ചതെന്നാണ് റിപ്പോര്‍ട്ട്. ശത്രുക്കളുടെ ആശയവിനിമയ ഉപകരണങ്ങള്‍ പോലും വിദൂരത്തിരുന്ന് സ്‌ഫോടനങ്ങളിലൂടെ തകര്‍ക്കാന്‍ ശേഷിയുള്ള ചാര ഏജന്‍സിയായ മോസാദിനെ നിയന്ത്രിക്കുന്ന നെതന്യാഹു, തന്റെ ഫോണ്‍ ക്യാമറ ടേപ്പ് ഒട്ടിച്ച് മറച്ചിരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.

പ്രമുഖ നിക്ഷേപകന്‍ മാരിയോ നവ്ഫല്‍ എക്‌സില്‍ (X) പങ്കുവെച്ച ചിത്രമാണ് ചര്‍ച്ചകള്‍ക്ക് ആധാരം. ലോകത്തെ മുന്‍നിര സൈബര്‍ സുരക്ഷാ ഏജന്‍സികളുടെ സുരക്ഷാവലയത്തില്‍ കഴിയുന്ന നെതന്യാഹു പോലും സ്വന്തം ഫോണിലെ ക്യാമറയെ ഭയപ്പെടുന്നുണ്ടെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

എന്താണ് 'ക്യാംഫെക്റ്റിംഗ്'?

നമ്മുടെ അറിവോ സമ്മതമോ ഇല്ലാതെ ഹാക്കര്‍മാര്‍ വിദൂരത്തിരുന്ന് നമ്മുടെ ഉപകരണങ്ങളിലെ (ഫോണ്‍, ലാപ്‌ടോപ്പ്) ക്യാമറകള്‍ നിയന്ത്രിക്കുന്ന രീതിയാണ് 'ക്യാംഫെക്റ്റിംഗ്' (Camfecting). മാല്‍വെയറുകള്‍ ഉപയോഗിച്ച് ക്യാമറ പ്രവര്‍ത്തിപ്പിക്കുകയും ഉടമ അറിയാതെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി. ഫോണില്‍ ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സൂചന പോലും ലഭിക്കാത്ത വിധത്തില്‍ 'സീറോക്ലിക്ക്' ആക്രമണങ്ങളിലൂടെ ഇത് സാധ്യമാണ്. ഇതിലൂടെ മൊബൈല്‍ഫോണ്‍ ഉടമ എവിടെയാണെന്നും എന്ത് ചെയ്യുകയാണെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായി ലഭിക്കും.

നെതന്യാഹുവിന്റെ ഭീതിക്ക് പിന്നില്‍

ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ലെങ്കിലും ഇതിന് വ്യക്തമായ കാരണങ്ങളുണ്ടെന്ന് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാന്‍ ആസ്ഥാനമായുള്ള ഹാക്കര്‍ ഗ്രൂപ്പുകള്‍ ഉന്നത സയണിസ്റ്റ് നേതാക്കളുടെ ഫോണുകള്‍ ഹാക്ക് ചെയ്തതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മുന്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ ഇവര്‍ പുറത്തുവിട്ടിരുന്നു.
അതീവ സുരക്ഷാ മേഖലകളില്‍ പ്രവേശിക്കുമ്പോള്‍ ഫോണ്‍ ക്യാമറകള്‍ സ്റ്റിക്കര്‍ ഉപയോഗിച്ച് മറയ്ക്കുന്നത് ഇസ്‌റാഈലിലെ സാധാരണ നടപടിക്രമമാണ്. സൈനിക രേഖകളോ സുപ്രധാന വിവരങ്ങളോ ക്യാമറയിലൂടെ ചോരുന്നത് തടയാനാണിതെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന പ്രതികരണം. 2025ല്‍ മാത്രം ഇസ്‌റാഈല്‍ 26,000ലധികം സൈബര്‍ ആക്രമണങ്ങളെയാണ് നേരിട്ടത്.

സാധാരണക്കാര്‍ക്കും വേണം ജാഗ്രത

സങ്കീര്‍ണ്ണമായ സോഫ്റ്റ്‌വെയര്‍ സുരക്ഷാ സംവിധാനങ്ങള്‍ പോലും ഭേദിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍, ക്യാമറകള്‍ ടേപ്പ് ഉപയോഗിച്ച് മറയ്ക്കുന്നത് ഒരു 'ലാസ്റ്റ് റിസോര്‍ട്ട്' അല്ലെങ്കില്‍ അന്തിമ സുരക്ഷാ മാര്‍ഗമായി വിദഗ്ധര്‍ കാണുന്നു. അപ്‌ഡേറ്റ് ചെയ്ത ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുക, അനാവശ്യ ആപ്പുകള്‍ക്ക് ക്യാമറ അനുമതി നല്‍കാതിരിക്കുക, പൊതു വൈഫൈ ഉപയോഗിക്കുമ്പോള്‍ വി.പി.എന്‍ ഉപയോഗിക്കുക എന്നിവ സാധാരണക്കാര്‍ക്ക് പരീക്ഷിക്കാവുന്നതാണ്.

Israel is renowned for its cyber warfare and cybersecurity prowess. From Mossad’s sabotage of Hezbollah communication devices, from blasting pagers, to rigged walkie-talkies and mobile phones, to its Pegasus spyware capable of remotely surveilling any smartphone, it is a long list. Yet Israeli Prime Minister, Benjamin Netanyahu, still feels the need to tape his phone camera.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജിത് പവാറിന് പകരക്കാരിയായി ഭാര്യ സുനേത്ര; ആവശ്യവുമായി പാര്‍ട്ടി നേതാക്കള്‍, ഉപമുഖ്യമന്ത്രിയാക്കാനും നീക്കം

National
  •  2 hours ago
No Image

എന്‍.സി.പി ലയനത്തിന് അജിത് പവാര്‍ അതീവ താല്‍പര്യം കാണിച്ചിരുന്നു; നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നുവെന്നും അടുത്ത സഹായിയുടെ വെളിപ്പെടുത്തല്‍

National
  •  3 hours ago
No Image

ആര്‍.ആര്‍.ടി.എസ് മണ്ടന്‍ പദ്ധതി; പ്രഖ്യാപനം തെരഞ്ഞെടുപ്പ് സ്റ്റണ്ട്: സര്‍ക്കാരുമായി ആശയവിനിമയം ഉണ്ടായിട്ടില്ലെന്ന് ഇ.ശ്രീധരന്‍

Kerala
  •  3 hours ago
No Image

അഭിഷേക് ശർമ്മയല്ല! ടി-20 ലോകകപ്പിന്റെ ഗതി മാറ്റിമറിക്കുക അവനായിരിക്കും: മോർഗൻ

Cricket
  •  3 hours ago
No Image

തൃശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

oman
  •  3 hours ago
No Image

ശിക്ഷ റദ്ദാക്കണം: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

Kerala
  •  3 hours ago
No Image

വിരലുകളും മൂക്കും മുറിച്ചെടുത്തു, തല കല്ലുകൊണ്ട് അടിച്ചുതകര്‍ത്തു; 17കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി കനാല്‍ക്കരയില്‍ ഉപേക്ഷിച്ചു; പ്രതി ബന്ധുവെന്ന് പൊലിസ്, ഇയാള്‍ക്കായി തിരച്ചില്‍ 

National
  •  4 hours ago
No Image

12 സെഞ്ച്വറികളിലെ ആദ്യ സെഞ്ച്വറി; അപൂർവ നേട്ടവുമായി ലോകകപ്പിലേക്ക് ഡി കോക്ക്

Cricket
  •  4 hours ago
No Image

ഭാര്യയെ സംശയം; എല്ലാവരും ഉറങ്ങിയപ്പോള്‍ വീടിന് തീയിട്ട് ഭര്‍ത്താവ്; ഭാര്യയ്ക്കും മകനും പൊള്ളലേറ്റു

Kerala
  •  4 hours ago
No Image

'തമിഴ്‌നാട്ടില്‍ മുസ്‌ലിംകള്‍ സുരക്ഷിതര്‍; ഡി.എം.കെ എക്കാലത്തും ന്യൂനപക്ഷങ്ങളുടെ സംരക്ഷകര്‍' സ്റ്റാലിന്‍ ഉലമാക്കളുടേയും കുടുംബങ്ങളുടേയും പെന്‍ഷന്‍ ഉയര്‍ത്തി 

National
  •  4 hours ago