HOME
DETAILS

ഷോപ്പിംഗ് ഫെസ്റ്റിവൽ കഴിഞ്ഞിട്ടും ദുബൈയിൽ വീണ്ടും വെടിക്കെട്ട്: വരാനിരിക്കുന്നത് ഒരാഴ്ച നീളുന്ന വിസ്മയം; ആഘോഷത്തിനു പിന്നിലെ കാരണം ഇത്

  
January 30, 2026 | 4:09 PM

fireworks return to dubai even after shopping festival week-long spectacle ahead and heres the reason

ദുബൈ: യുഎഇയും കുവൈത്തും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിന്റെ പ്രതീകമായി രാജ്യത്തുടനീളം ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ദുബൈ ഫെസ്റ്റിവൽ സിറ്റിയിൽ വ്യാഴാഴ്ച രാത്രി നടന്ന വർണ്ണാഭമായ വെടിക്കെട്ട് പ്രദർശനം താമസക്കാർക്ക് ആവേശമായി. "യുഎഇ & കുവൈത്ത് - എന്നേക്കും സഹോദരന്മാർ" എന്ന പ്രമേയത്തിൽ ജനുവരി 29-ന് ആരംഭിച്ച ആഘോഷങ്ങൾ ഫെബ്രുവരി 4 വരെ നീണ്ടുനിൽക്കും.

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ അവസാനിച്ചതിന് പിന്നാലെ ക്രീക്ക് ഹാർബറിലും പരിസരത്തും അപ്രതീക്ഷിതമായി നടന്ന മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ട് പ്രദർശനം കാണികളെ അത്ഭുതപ്പെടുത്തി. കുവൈത്തുമായുള്ള പ്രത്യേക ബന്ധം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഷോ സംഘടിപ്പിച്ചത്.

വരും ദിവസങ്ങളിൽ ദുബൈയിലും അബുദബിയിലുമായി കൂടുതൽ പ്രദർശനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

ജനുവരി 31 (ശനി): ഗ്ലോബൽ വില്ലേജ് (ദുബൈ), യാസ് ബേ വാട്ടർഫ്രണ്ട് (അബുദബി), അബുദബി കോർണിഷ്, ശൈഖ് സായിദ് ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ രാത്രി 9 മണിക്ക് വെടിക്കെട്ട് നടക്കും.

ഫെബ്രുവരി 4: രാത്രി 9 മണിക്ക് ദുബൈ ബുർജ് അൽ അറബിന് സമീപം സമാപന വെടിക്കെട്ട് നടക്കും.

വെടിക്കെട്ടിന് പുറമെ മനോഹരമായ ഡ്രോൺ ഷോകളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ദുബൈ ഗ്ലോബൽ വില്ലേജിൽ ജനുവരി 31-ന് രാത്രി 9.05-നും, ഫെബ്രുവരി 2-ന് മാർസ ബൊളിവാർഡിൽ രാത്രി 9-നും ഡ്രോൺ പ്രദർശനം നടക്കും.

അബുദബിയിൽ ജനുവരി 30 മുതൽ ഫെബ്രുവരി 1 വരെ രാത്രി 9.30-നും, ഫെബ്രുവരി 2 മുതൽ 5 വരെ വൈകുന്നേരം 6.30-നും രാത്രി 9.30-നും പ്രത്യേക പ്രദർശനങ്ങൾ ഉണ്ടായിരിക്കും.

ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടികളിൽ പങ്കുചേരാൻ താമസക്കാരെയും വിനോദസഞ്ചാരികളെയും അധികൃതർ ക്ഷണിച്ചു.

even after the conclusion of the dubai shopping festival, the city is set to light up again with spectacular fireworks. a week-long celebration is planned across key locations, driven by special tourism and entertainment initiatives aimed at boosting visitor footfall.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് എസ്.ഐയ്ക്ക് നേരെ ക്രൂരമായ മർദ്ദനം; സി.പി.ഒയും സഹോദരനുമടക്കം മൂന്ന് പേർ പിടിയിൽ

crime
  •  2 hours ago
No Image

മഴയത്ത് അഭ്യാസപ്രകടനം; 8 വാഹനങ്ങൾ പിടിച്ചെടുത്ത് ഷാർജ പൊലിസ്

uae
  •  2 hours ago
No Image

ആർത്തവ ശുചിത്വം പെൺകുട്ടികളുടെ മൗലികാവകാശം; സ്‌കൂളുകളിൽ സൗജന്യ നാപ്കിൻ ഉറപ്പാക്കണമെന്ന് സുപ്രിം കോടതി

National
  •  2 hours ago
No Image

ബഹ്‌റൈനില്‍ 'സ്വച്ച് ബഹ്‌റൈന്‍' ശുചീകരണ പ്രവര്‍ത്തനം; പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ സന്ദേശം

bahrain
  •  2 hours ago
No Image

ഭർത്താവിന്റെ 'ക്രൂരമായ തമാശ'; കുടുംബാംഗങ്ങളുടെ മുന്നിൽ അപമാനിതയായ മോഡൽ ജീവിതം അവസാനിപ്പിച്ചു

crime
  •  3 hours ago
No Image

വാക്കത്തിയുമായി വീട്ടിൽക്കയറി ആക്രമണം: ഭാര്യയെയും മകളെയും കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

Kerala
  •  3 hours ago
No Image

ആരോഗ്യ ടൂറിസം ശക്തമാക്കാന്‍ ബഹ്‌റൈനില്‍ പ്രത്യേക വിസയും നിയന്ത്രണ സമിതിയും

bahrain
  •  3 hours ago
No Image

സർജാപൂരിന്റെ വിധി മാറ്റിയെഴുതിയ ദീർഘദർശി; അപ്രതീക്ഷിതമായി അവസാനിച്ച കോൺഫിഡന്റ് ഗ്രൂപ്പ് അമരക്കാരന്റെ ജീവിത പോരാട്ടം

Kerala
  •  3 hours ago
No Image

ഒമാനി റിയാല്‍ 238 ഇന്ത്യന്‍ രൂപ കടന്നു, പ്രവാസികള്‍ക്ക് നേട്ടം

oman
  •  3 hours ago
No Image

ഷാർജ ഭരണാധികാരിക്ക് പോർച്ചുഗലിന്റെ പരമോന്നത സാംസ്കാരിക പുരസ്കാരം; 'ഗ്രാൻഡ് കോളർ ഓഫ് കാമോസ്' നേടുന്ന ആദ്യ അറബ് വ്യക്തിയായി ശൈഖ് സുൽത്താൻ

uae
  •  3 hours ago