ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഫലസ്തീൻ സിനിമകൾക്ക് വിലക്ക്: ഫലസ്തീൻ കവിത ചൊല്ലി പ്രതിഷേധിച്ച് പ്രകാശ് രാജ്; മൗനം പാലിച്ച് മുഖ്യമന്ത്രി
ബെംഗളൂരു: പതിനേഴാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നിന്ന് ഫലസ്തീൻ സിനിമകളെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മേളയിൽ പ്രദർശിപ്പിക്കാൻ നിശ്ചയിച്ചിരുന്ന അഞ്ച് ഫലസ്തീൻ ചിത്രങ്ങളിൽ നാലെണ്ണത്തിന് അനുമതി നിഷേധിച്ചതിനെതിരെയാണ് ചലച്ചിത്ര പ്രവർത്തകരും സാംസ്‌കാരിക നായകരും രംഗത്തെത്തിയത്.
വ്യാഴാഴ്ച നടന്ന ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു പ്രകാശ് രാജിന്റെ വേറിട്ട പ്രതിഷേധം. വേദിയിൽ ഫലസ്തീൻ കവിത വായിച്ച അദ്ദേഹം, കലയ്ക്ക് മേലുള്ള ഇത്തരം നിയന്ത്രണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി.
വിഷയത്തിൽ സംസ്ഥാന സർക്കാർ മൗനം പാലിക്കുന്നത് ശരിയല്ലെന്നും, മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് ഇടപെട്ട് സിനിമകളുടെ പ്രദർശനം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ രാഷ്ട്രീയ നീക്കങ്ങളെ പ്രതിരോധിക്കാൻ കർണാടക സർക്കാർ തയ്യാറാകണമെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
ഉദ്ഘാടന പ്രസംഗത്തിൽ സിനിമയുടെ സാമൂഹിക പ്രസക്തിയെക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ സംസാരിച്ചെങ്കിലും, പ്രകാശ് രാജ് ഉന്നയിച്ച വിവാദ വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചില്ല. മറ്റ് രാജ്യങ്ങളിലെ ജനതയുടെ ജീവിതരീതികൾ മനസ്സിലാക്കുക എന്നതാണ് അന്താരാഷ്ട്ര ചലച്ചിത്രമേളകളുടെ പ്രധാന ലക്ഷ്യം എന്നും മുഖ്യമന്ത്രി പറഞ്ഞു.
സിനിമ വെറും വിനോദോപാധിയല്ലെന്നും സാമൂഹിക തിന്മകളെ തിരുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചലച്ചിത്ര മേഖലയുടെ വികസനത്തിന് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഫലസ്തീൻ സിനിമകൾ ഒഴിവാക്കപ്പെട്ടതിനെതിരെ സോഷ്യൽ മീഡിയയിലും ചലച്ചിത്ര പ്രേമികൾക്കിടയിലും വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട സിനിമകളെ രാഷ്ട്രീയ കാരണങ്ങളാൽ തടയുന്നത് ചലച്ചിത്രമേളയുടെ അന്തസ്സിന് നിരക്കാത്തതാണെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
At the inauguration of the 17th Bengaluru International Film Festival (BIFFes), actor and brand ambassador Prakash Raj staged a protest against the Central Government's decision to deny screening permission for four Palestinian films. Raj expressed his dissent by reciting "The War Will End," a poem by Palestinian poet Mahmoud Darwish, on the steps of the Vidhana Soudha.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."