HOME
DETAILS

അഞ്ചാമത് സഊദി മീഡിയ ഫോറം നാളെ മുതൽ; 20 രാജ്യങ്ങളിൽ നിന്നുള്ള 300 പ്രതിനിധികൾ പങ്കെടുക്കും

  
February 01, 2026 | 1:57 PM

saudi media forum 2026 riyadh ai awards vision 2030

റിയാദ്: അഞ്ചാമത് സഊദി മീഡിയ ഫോറം ഫെബ്രുവരി 2 മുതൽ 4 വരെ സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ റിയാദിൽ നടക്കും. 'രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്തെ മാധ്യമങ്ങൾ' എന്ന പ്രമേയത്തിലാണ് ഈ വർഷം ഫോറം നടക്കുക. സഊദി വിഷൻ 2030ന്റെ പ്രഖ്യാപനത്തിന്റെ പത്താം വാർഷിക വേളയിലായതിനാൽ ഇത്തവണത്തെ ഫോറത്തിന് വലിയ പ്രത്യേകതയുണ്ട്.

നാല് ഭൂഖണ്ഡങ്ങളിലെ 20ലധികം രാജ്യങ്ങളിൽ നിന്നായി 300ലേറെ മാധ്യമ നേതാക്കളും വിദഗ്ധരും ഫോറത്തിൽ പങ്കെടുക്കും. മാധ്യമങ്ങളുടെ ഭാവി, ഡിജിറ്റൽ പരിവർത്തനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മാധ്യമരംഗത്തെ വിശ്വാസ്യതയും സ്വാധീനവും, വിനോദ മേഖലയിലെ സാമ്പത്തിക ശാസ്ത്രം, സ്റ്റോറി ടെല്ലിംഗിലെ പുതുമകളും അത്യാധുനിക നിർമാണ രീതികളും, ക്രൈസിസ് കമ്മ്യൂണിക്കേഷൻ, നിക്ഷേപ അവസരങ്ങൾ തുടങ്ങി 150ലധികം സെഷനുകളിൽ ചർച്ച നടക്കും.

ഫോറത്തിന്റെ ഭാഗമായി 14 വിഭാഗങ്ങളിലായി സഊദി മീഡിയ അവാർഡുകൾ വിതരണം ചെയ്യും. എറ്റവും വലിയ പ്രത്യേകത എന്തെന്നാൽ 'എഐ ഉപയോഗിച്ചുള്ള ഉള്ളടക്ക നിർമാണം' എന്ന വിഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. ഒപ്പം മാധ്യമ സാങ്കേതിക വിദ്യയിലെ നൂതനമായ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന 'ഫ്യൂച്ചർ ഓഫ് മീഡിയ എക്സിബിഷനും' ഫോറത്തിന്റെ ഭാ​ഗമായി നടക്കുമെന്നും അധികൃതർ അറിയിച്ചു. സഊദി മീഡിയ ഇന്നൊവേഷൻ ക്യാമ്പ്, ഐഡിയ ലാബ്, മീഡിയ അംബാസഡർ പ്രോഗ്രാം എന്നിവ സഊദിയിലെ യുവപ്രതിഭകളെ ശാക്തീകരിക്കാനും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ രൂപപ്പെടുത്താനും സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

The 5th Saudi Media Forum in Riyadh will explore the future of media, featuring 300 global leaders and 150 sessions. Highlighting 10 years of Saudi Vision 2030, it introduces the first-ever AI content award.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാമെന്ന സന്ദേശം വന്നോ? ജാഗ്രത! ദുബൈ പൊലിസിന്റെ കർശന മുന്നറിയിപ്പ്

uae
  •  4 hours ago
No Image

ജനിച്ച മണ്ണിലേക്ക് മടക്കം, നിസാരക്കാരല്ല; അറിയാം കടലാമകളുടെ അത്ഭുത ലോകം

Kerala
  •  4 hours ago
No Image

ഇരകൾക്ക് ആശ്വാസം: വാഹന അപകട ഇൻഷുറൻസ് തുക ഇനി കുറയില്ല; കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം

National
  •  4 hours ago
No Image

ഓൺലൈൻ ചൂതാട്ടത്തിൽ പണം കളഞ്ഞു; ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന് കെട്ടിത്തൂക്കി ഭാര്യ, മാതാപിതാക്കളും അറസ്റ്റിൽ

crime
  •  4 hours ago
No Image

തൊഴിലുണ്ട്, പക്ഷേ ആളില്ല; യുഎഇയിലെ സ്വദേശി തൊഴിലന്വേഷകരിൽ വലിയ ഇടിവ്‌

uae
  •  4 hours ago
No Image

സമസ്ത നൂറാം വാര്‍ഷികം; ജനലക്ഷങ്ങളെ വരവേല്‍ക്കാനൊരുങ്ങി കുണിയ

Kerala
  •  4 hours ago
No Image

കുവൈത്തിൽ മലയാളി യുവാവ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചു

Kuwait
  •  5 hours ago
No Image

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; വിനോദിനിക്ക് ഇനി കൃത്രിമ കൈയുടെ കരുത്ത്; ഒൻപതുകാരിയെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  5 hours ago
No Image

നദാലിനും ഫെഡറർക്കും സാധിക്കാത്തത് 22-ാം വയസ്സിൽ അൽക്കരാസിന്; ടെന്നീസ് ലോകത്തെ പുതിയ രാജകുമാരൻ

Others
  •  5 hours ago
No Image

മസ്‌കത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം

oman
  •  5 hours ago