HOME
DETAILS
MAL
പിടികിട്ടാപ്പുള്ളി ഏഴുവര്‍ഷത്തിനു ശേഷം പിടിയില്‍
backup
September 10 2016 | 22:09 PM
പയ്യന്നൂര്‍: വിദേശത്തേക്ക് കടന്ന വധശ്രമ കേസിലെ പ്രതിയെ ഏഴുവര്‍ഷത്തിനുശേഷം പൊലിസ് പിടികൂടി. കാറമേല്‍ മുച്ചിലോട്ടിന് സമീപത്തെ വി.എം ഗോപാലനെ(40)യാണ് എസ്.ഐ എ.വി ദിനേശന്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ പി.എച്ച് ഷറഫുദ്ദീന്‍, പവിത്രന്‍, അനിലന്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. 2009ല്‍ യുവാവിനെ വധിക്കാന്‍ ശ്രമിക്കുകയും ബൈക്ക് കത്തിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അന്നൂരിലെ സജീവന്റെ പരാതിയില്‍ പൊലിസ് ഗോപാലനെതിരെ കേസെടുത്തിരുന്നു. പിന്നീട് ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. 2010ലാണ് പയ്യന്നൂര്‍ കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചത്.
വിദേശത്തുനിന്ന് ഇയാള്‍ നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലിസ് വീട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗോപാലനെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."