എലിക്ക് വിഷം വെയ്ക്കുന്നതിനിടെ വിഷം ഗ്ലാസിലേക്ക് തെറിച്ച് വീണു; അറിയാതെ അതേ ഗ്ലാസിൽ നിന്ന് വെള്ളം കുടിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കാസര്‍ഗോഡ്: എലിവിഷം അകത്തുചെന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോളിച്ചാല്‍ മൊട്ടയം കൊച്ചിയിലെ ബി.പി ശോഭന (53) ആണ് മരിച്ചത്. എലിക്ക് വിഷം വയ്ക്കുന്നതിനിടെ കുപ്പിയില്‍ നിന്നും വിഷം ഗ്ലാസില്‍ തെറിച്ച് വീണത് ശോഭന അറിഞ്ഞിരുന്നില്ല. പിന്നാലെ അതേ ഗ്ലാസില്‍ നിന്ന് ഇവര്‍ വെള്ളം കുടിക്കുകയായിരുന്നു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ശോഭനയെ ആദ്യം മംഗളൂരുവിലും, പിന്നീട് കണ്ണൂരിലുമുള്ള സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നില വഷളായതോടെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശോഭനയുടെ വീട്ടില്‍ എലി ശല്യം രൂക്ഷമായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
housewife dies tragically after ingesting rat poison. while placing rat poison, some of it accidentally splashed from the bottle into a glass without her noticing. she later drank water from the same glass.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."