HOME
DETAILS

വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപിരിച്ചുവിടല്‍; ജോലി നഷ്ടമായെന്ന് ശശി തരൂരിന്റെ മകന്‍ ഇഷാന്‍

  
February 05, 2026 | 5:31 AM

washington-post-layoffs-ishaan-tharoor-loses-job

ന്യൂഡല്‍ഹി: അമേരിക്കയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ വാഷിങ്ടന്‍ പോസ്റ്റ് നടത്തിയ കൂട്ട പിരിച്ചുവിടലില്‍ ശശി തരൂരിന്റെ മകനും കോളമിസ്റ്റുമായ ഇഷാന്‍ തരൂരിനും ജോലി നഷ്ടമായി. ഇഷാന്‍ തരൂര്‍ തന്നെയാണു സമൂഹമാധ്യമമായ എക്‌സിലൂടെ ജോലി നഷ്ടമായ വിവരം പങ്കുവച്ചത്. ന്യൂസ് റൂമിനെ ഓര്‍ത്തു ഹൃദയം വേദനിക്കുന്നതായും മികച്ച എഡിറ്റര്‍മാര്‍ക്കും ലേഖകര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ബഹുമതിയായി കാണുന്നതായും ഇഷാന്‍ തരൂര്‍ എക്‌സില്‍ കുറിച്ചു. 

''വാഷിങ്ടണ്‍ പോസ്റ്റിലെ അന്താരാഷ്ട്ര വിഭാഗത്തിലെ ഭൂരിഭാഗം ജീവനക്കാര്‍ക്കും മറ്റ് പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം എനിക്കും ഇന്ന് ജോലി നഷ്ടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ന്യൂസ് റൂമിനെ ഓര്‍ത്ത് , പ്രത്യേകിച്ച് വാഷിങ്ടന്‍ പോസ്റ്റിന് വേണ്ടി രാജ്യാന്തര തലത്തില്‍ സേവനമനുഷ്ഠിച്ച അതുല്യരായ പത്രപ്രവര്‍ത്തകരെ ഓര്‍ത്ത് എന്റെ ഹൃദയം വേദനിക്കുന്നു. 12 വര്‍ഷത്തോളം എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്ന എഡിറ്റര്‍മാരും ലേഖകരുമാണവര്‍. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കണക്കാക്കുന്നു.''  ഇഷാന്‍ തരൂര്‍ എക്‌സില്‍ കുറിച്ചു. 2017 ജനുവരിയിലാണ് വേള്‍ഡ് വ്യൂ എന്ന കോളം ഇഷാന്‍ തരൂര്‍ വാഷിങ്ടന്‍ പോസ്റ്റില്‍ ആരംഭിക്കുന്നത്. കോളം വായിച്ചിരുന്ന അഞ്ചുലക്ഷത്തോളം വരിക്കാരോട് കടപ്പെട്ടിരിക്കുന്നു''-  ഇഷാന്‍ എക്‌സില്‍ കുറിച്ചു. 

hguj.jpg

' ഒരു മോശം ദിവസം' എന്ന അടിക്കുറിപ്പോടെ ന്യൂസ് റൂം ഒഴിഞ്ഞു കിടക്കുന്ന ചിത്രവും ഇഷാന്‍ തരൂര്‍ മറ്റൊരു എക്‌സ് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാവേലിക്കര മുന്‍ എം.എല്‍.എ എം.മുരളി അന്തരിച്ചു

Kerala
  •  2 hours ago
No Image

താഴേക്കിറങ്ങി.. സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്, പവന് 3680 രൂപ കുറഞ്ഞു

Economy
  •  3 hours ago
No Image

അൽഹസയിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു; റോയി വർഗീസിന്റേത് മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം

Saudi-arabia
  •  3 hours ago
No Image

എലിക്ക് വിഷം വെയ്ക്കുന്നതിനിടെ വിഷം ഗ്ലാസിലേക്ക് തെറിച്ച് വീണു; അറിയാതെ അതേ ​ഗ്ലാസിൽ നിന്ന് വെള്ളം കുടിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം 

Kerala
  •  3 hours ago
No Image

'പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല, ആരുടേയും കള്ളപ്പണവുമില്ല: സിജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്

Kerala
  •  4 hours ago
No Image

ചരിത്രത്തിലേക്ക് വിരൽ ചൂണ്ടി ശതാബ്ദി അക്ഷരസാക്ഷ്യം പ്രകാശിതം

Kerala
  •  4 hours ago
No Image

സമസ്ത ശതാബ്ദി സമ്മേളനം; സംഘടനാ നേതൃസംഗമം ഇന്ന്

Kerala
  •  4 hours ago
No Image

പതാകകളെ വരവേറ്റ് വളണ്ടിയർ റൂട്ട് മാർച്ച്

Kerala
  •  4 hours ago
No Image

'അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍' ; ശബരിമല സ്വര്‍ണക്കൊള്ളയില്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധവുമായി പ്രതിപക്ഷം

Kerala
  •  4 hours ago
No Image

നിശ്ചയദാർഢ്യത്തോടെ നിസ്വാർഥ സേവനം

Kerala
  •  4 hours ago