തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം
കല്‍പ്പറ്റ: ജില്ലാ പഞ്ചായത്ത് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, മാനന്തവാടി, കല്‍പ്പറ്റ നഗരസഭകള്‍ 10 ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടെ 14 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ഇതോടെ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ഒഴികെയുള്ള മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരമായി. 2016 സെപ്തംബര്‍ മാസത്തിനകം പദ്ധതി സമര്‍പ്പിച്ച് അംഗീകാരം വാങ്ങാത്ത സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ നിന്ന് അഞ്ച് ശതമാനം കുറവ് വരുത്താന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോമ്പിനേഷന്‍ സമിതി തീരുമാനിച്ചിരുന്നു. സെപ്റ്റംബര്‍ 30ന് ശേഷം സമര്‍പ്പിക്കുന്ന സ്ഥാപനങ്ങളുടെ വിഹിതത്തില്‍ നിന്ന് 10 ശതമാനം കുറവ് വരുത്തും. മെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഒക്‌ടോബര്‍ 15 മുതല്‍ ഇവയുടെ പരി ശോധന ആരംഭിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."