പൊലിസ് നിലപാട് പ്രതിഷേധാര്‍ഹമെന്ന്
കല്‍പ്പറ്റ: മേപ്പാടി പോളിടെക്നിക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേപ്പാടിയിലുണ്ടായ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിന് പകരം പൊതുജനങ്ങളുടെ സൈ്വര്യജീവിതം കെടുത്തുന്ന പൊലിസ് നിലപാട് അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത്ലീഗ് ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജഷീര്‍ പള്ളിവയലിനെ അതിക്രൂരമായി മര്‍ദിച്ച ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കാതെ യു.ഡി.എഫ് നേതാക്കളുടെയും, പ്രവര്‍ത്തകരുടെയും പേരില്‍ കള്ളക്കേസെടുക്കുകയാണ് പൊലിസ്.
ഏകപക്ഷീയമായ പൊലിസ് നിലപാട് തിരുത്തിയില്ലെങ്കില്‍ അതിശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി.
പ്രസിഡന്റ് യഹ്യാഖാന്‍ തലക്കല്‍ അധ്യക്ഷനായി. പി ഇസ്മായില്‍, ഷബീര്‍അഹമ്മദ്, കാട്ടി ഗഫൂര്‍, പി.കെ അമീന്, അശ്ക്കര്അലി, കെ.ഹാരിസ്, കേളോത്ത് സലിം, റഷീദ് പടയന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."