HOME
DETAILS

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഒമാനില്‍ പുതിയ തൊഴില്‍ നിയന്ത്രണങ്ങള്‍

  
February 06, 2026 | 3:02 PM

oman new labour restrictions hit expatriates hard

 


മസ്‌കത്ത്: സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകും. ഐ.ടി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, അഡ്മിനിസ്‌ട്രേഷന്‍, ഹ്യൂമന്‍ റിസോഴ്‌സ് (എച്ച്.ആര്‍), ലോജിസ്റ്റിക്‌സ്, മീഡിയ, ബാങ്കിംഗ് തുടങ്ങിയ വിഭാഗങ്ങളിലെ പ്രധാന തസ്തികകളിലാണ്, ഒമാന്‍ വിഷന്‍ 2040ന്റെ ഭാഗമായി സ്വദേശിവല്‍ക്കരണം ഊര്‍ജ്ജിതമാക്കുന്നതിന്റെ തുടര്‍ച്ചയായി നിയന്ത്രണം വരുന്നത്.

നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് അവരുടെ വിസ കാലാവധി അവസാനിക്കുന്നത് വരെ തുടരാം. എന്നാല്‍ കാലാവധി കഴിഞ്ഞാല്‍ വിസ പുതുക്കി നല്‍കില്ല. മേല്‍പ്പറഞ്ഞ തസ്തികകളില്‍ പുതിയതായി വിദേശികളെ നിയമിക്കുന്നതിന് കമ്പനികള്‍ക്ക് അനുമതി ഉണ്ടാകില്ല. എന്‍ജിനീയറിങ്, മെഡിക്കല്‍ തുടങ്ങി ചില പ്രൊഫഷണല്‍ തസ്തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് നിശ്ചിത യോഗ്യതാ പരീക്ഷകള്‍ പാസായി ലൈസന്‍സ് നേടാനുള്ള സമയപരിധി 2026 ജൂണ്‍ വരെ നീട്ടിയിട്ടുണ്ട്.

യുവജനങ്ങളില്‍ തൊഴിലില്ലായ്മ കുറയ്ക്കാനും സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ മാറ്റങ്ങള്‍ പ്രവാസി സമൂഹത്തെ, പ്രത്യേകിച്ച് ഇടത്തരം തസ്തികകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ ഗുരുതരമായി ബാധിക്കുമെന്ന് പ്രവാസി സമൂഹത്തിന് ആശങ്കയുണ്ട്. എന്നാല്‍ വിദഗ്ധ തൊഴില്‍ മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ ഇപ്പോഴും തുറന്നുതന്നെ കിടക്കുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

Oman’s Ministry of Labour has introduced new job restrictions under Oman Vision 2040 to boost employment for nationals, dealing a major blow to expatriates working in IT, HR, media, banking, logistics and administration sectors.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്ഷാദൗത്യത്തിനിടെ ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം; പൈലറ്റിനെ രക്ഷപ്പെടുത്തിയത് സാഹസികമായ നീക്കത്തിലൂടെയെന്ന് ട്രംപ്

International
  •  10 days ago
No Image

'ഇനി എത്രകാലം?'; അവസാനമില്ലാത്ത യുദ്ധം ഇസ്റാഈലിനെ തകർക്കുന്നു; സാമ്പത്തിക തകർച്ചയും സാമൂഹിക വിഭജനവും രൂക്ഷം

International
  •  10 days ago
No Image

ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ചൊവ്വാഴ്ച്ചയോടെ ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കും; വീണ്ടും ഭീഷണി ഉയര്‍ത്തി ട്രംപ് 

International
  •  10 days ago
No Image

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

National
  •  10 days ago
No Image

ഷമിയുടെ പന്തുകളിൽ വിറച്ച് ഹൈദരാബാദ്; ക്ലാസൻ-നിതീഷ് സെഞ്ച്വറി കൂട്ടുകെട്ടിൽ ലക്നൗവിനെതിരെ ഭേദപ്പെട്ട സ്കോർ

Cricket
  •  10 days ago
No Image

പ്രണയവിവാഹം: മകളെ തലയണ അമർത്തി ശ്വാസംമുട്ടിച്ച് കൊന്നു; പിതാവ് അറസ്റ്റിൽ, ഒത്താശ ചെയ്ത ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

National
  •  10 days ago
No Image

സുബ്ഹി നമസ്‌കരിക്കാനെത്തിയ ഫലസ്തീനിയെ പള്ളിയില്‍ കയറി നായയെ വിട്ട് കടിപ്പിച്ച് ഇസ്‌റാഈല്‍ സൈന്യം; വീഡിയോ 

International
  •  10 days ago
No Image

'ദയവായി വന്ന് കളിക്കണമെന്ന് ബിസിസിഐയോട് അപേക്ഷിച്ച് ബംഗ്ലാദേശ്'; ലോകകപ്പ് ബഹിഷ്കരണത്തിന് പിന്നാലെ ബിസിബി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

Cricket
  •  10 days ago
No Image

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്നും നാളെയും നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  10 days ago
No Image

വാടാനപ്പള്ളിയിൽ പിടിച്ചെടുത്തത് നാലായിരത്തോളം കിറ്റുകൾ; സംഘർഷം തുടരുന്നു, ടി.എൻ. പ്രതാപൻ അറസ്റ്റിൽ

Kerala
  •  10 days ago