വി.വി.പി ഹൈസ്‌കൂളില്‍ നിന്നും കോട്ടമൈതാനത്തേക്ക് ഐ.ആര്‍.ഡി.പി മേളക്ക് മൂന്നര പതിറ്റാണ്ടിന്റെ മാറ്റ്
പാലക്കാട്: ജില്ലയിലെ ഐ.ആര്‍.ഡി.പി വിപണനമേളക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നഗരത്തിലെ നൂറ്റാണ്ടോളം പഴക്കമുള്ള വി.വി.പി ഹൈസ്‌കൂളില്‍ മൂന്നുപതിറ്റാണ്ടുകള്‍ക്കു മുന്‍പ് നടത്തിയതാണ് ഓണത്തോടനുബന്ധിച്ചുള്ള ഐ.ആര്‍.ഡി.പി മേള. എന്നാല്‍, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളില്‍ സ്‌കൂള്‍ അടച്ചുപുട്ടേണ്ടിവന്നതോടെ ഇവിടെ വര്‍ഷങ്ങളായി നടത്തിയിരുന്നമേള കോട്ടമൈതാനത്തേക്ക് ചേക്കേറുകയായിരുന്നു.
ഉപ്പു മുതല്‍ കര്‍പ്പൂരം വരെയും കുത്തൂസി മുതല്‍ ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍വരെയും ഒരു കുടകീഴില്‍ ലഭിക്കുന്ന വിപണന കലവറയാണ് ഐ.ആര്‍.ഡി.പി മേള. ജില്ലയിലെ 12 താലൂക്കുകളിലും 93ഓളം പഞ്ചായത്തുകളിലെയും യൂനിറ്റുകളാണ് മേളയില്‍ വൈവിധ്യമാര്‍ന്ന വിപണന സ്റ്റാളുകളൊരുക്കുന്നത്. ജില്ലയിലെ നഗരസഭകളിലെയും പഞ്ചായത്തുകളിലെയും താലൂക്കുകളിലെയും കുടുംബശ്രീ, സഹകരണ സംഘങ്ങള്‍, കുടില്‍ വ്യവസായ യൂനിറ്റുകള്‍, സ്വയം തൊഴില്‍ സംരഭകര്‍, വ്യാവസായിക യൂനിറ്റുകള്‍ എന്നിവരാണ് മേളക്ക് ചുക്കാന്‍ പിടിക്കുന്നത്.
കളിമണ്‍ പാത്രങ്ങളും, പണിയായുധങ്ങളും മുള - ഈറ്റ എന്നിവ കൊണ്ടുള്ള വസ്തുക്കളും, ചകിരി - രാമചം എന്നിവ കൊണ്ടുള്ള ഉല്‍പന്നങ്ങളും, കൈത്തറി വസ്ത്രങ്ങളുമെല്ലാം മേളയുടെ ആകര്‍ഷണമാണ്. 10 രൂപ മുതല്‍ 10,000 രൂപവരെയുള്ള ഗൃഹോപകരണങ്ങള്‍ മേളയിലെ നിറസാന്നിധ്യമാണ്.
സ്വന്തം ശാലകളിലും ഗൃഹങ്ങളിലും തികച്ചും ജൈവമാര്‍ന്ന രീതിയില്‍ ഉണ്ടാക്കുന്ന അച്ചാര്‍ മുതല്‍ ഉണ്ണിയപ്പം വരെയുള്ള ഭക്ഷണ വിഭവങ്ങളും മേളയുടെ കൊഴുപ്പേകുന്നുണ്ട്. നാടന്‍ രീതിയിലൂടെ തയ്യാറാക്കുന്ന കറിപൗഡറുകളും ഒട്ടും കലര്‍പ്പില്ലാതെ ഉണ്ടാക്കുന്ന തേനും എന്നുവേണ്ട ഒരു വീട്ടിലേക്കുവേണ്ടതെല്ലാം ഒരു കുടകീഴില്‍ സമ്പന്നമാണിവിടം. ഓണക്കാലത്ത് വരുന്ന ഐ.ആര്‍.ഡി.പി മേള മറ്റിതര മേളകളെക്കാളും പ്രദര്‍ശന വിപണന സ്റ്റാളുകളെക്കാളും ശ്രദ്ധയാകര്‍ഷിക്കുന്നത് ഇവിടത്തെ ഉല്‍പന്നങ്ങള്‍ കൂടിയാണ്.
മുന്‍ കാലങ്ങളില്‍ വി.വി.പി ഹൈസ്‌കൂളില്‍ ഒരുമാസക്കാലത്തോളം നീണ്ടുനിന്നിരുന്ന മേളയിപ്പോള്‍ കോട്ടമൈതാനത്തേക്ക് മാറ്റിയതാണ് പത്തു ദിവസങ്ങളിലൊതുങ്ങിത്. ജില്ലയുടെ വിവിധ പ്രദേശളങ്ങളില്‍ നിന്നും മേളയിലെ സ്റ്റാളുകള്‍ സന്ദര്‍ശിക്കാനും ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കുവാനുമായി ആയിരക്കണക്കിനു പേരാണ് ദിനംപ്രതി എത്തിക്കൊണ്ടിരുന്നത്.
ഓണം പടിവാതിക്കലെത്തിയതോടെ മേള കാണാനും ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുമെത്തുന്നവരുടെ തിരക്കു വര്‍ധിച്ചിരിക്കുയാണ്. ദിനംപ്രതി ലക്ഷക്കണക്കിനു രൂപയുടെ വില്‍പ്പനയാണ് മേളയിലെ സ്റ്റാളുകളില്‍ നടക്കുന്നത്.
ഐ.ആര്‍.ഡി.പി - എസ്.ജെ.എസ്.വൈ കുടുംബശ്രീയുടെ സഹകരണത്തോടെ നടന്നക്കുന്ന മേളയില്‍ കോടിക്കണക്കിനു രൂപയുടെ ഗ്രമീണ ഉല്‍പന്നങ്ങളാണിവിടെ വില്‍പ്പന നടത്തിക്കൊണ്ടിരിക്കുന്നത്. മേളയിലെത്തുന്നവരെ ആകര്‍ഷിക്കുന്നതിനായി സമ്മാന പദ്ധതികളും ഇത്തവണ ഒരുക്കിയിട്ടുണ്ട്.
ജില്ലയിലെ 13 ബ്ലോക്കുകളില്‍ നിന്നായി 300ലധികം സംഘങ്ങളിലൂടെ ഇത്തവണ അരക്കോടിയുടെ വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നത്. കരവിരുതിന്റെയും കൈക്കരുത്തിന്റെയും ദൃശ്യചാരുതയില്‍ വിരിഞ്ഞ ഉല്‍പ്പന്നങ്ങളാണ് ഐ.ആര്‍.ഡി.പി മേളയെ പതിറ്റാണ്ടുകള്‍ക്കപ്പുറവും പത്തരമാറ്റുണ്ടാക്കുന്നത്.
മുന്നു പതിറ്റാണ്ടുകള്‍ക്കുമുന്‍പ് നടത്തിയ ഐ.ആര്‍.ഡി.പി മേളയുടെ പൊലിമയും വിശ്വസ്തതയും നെല്ലറയില്‍ മേള കാണാനെത്തുന്നവരുടെ വിശ്വാസ്തതയുടെ മകുടോദാഹരണമാണ്. ഓലണക്കാലമായാല്‍ നെല്ലറക്കാരുടെ മനസ്സില്‍ അതുകൊണ്ട് തന്നെ ആദ്യം ഓടിയെത്തുന്നതും ഐ.ആര്‍.ഡി.പി മേള തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."