HOME
DETAILS

യു.എ.ഇയില്‍ പനി പടരുന്നു; സ്വയംചികിത്സ പാടില്ലെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് | UAE Health Alert

  
Web Desk
February 11, 2026 | 6:46 AM

UAE Health Alert Expats Warned Against Self-Medicating with Antibiotics Amid Flu Season

ദുബൈ: യുഎഇയില്‍ പനി പടരുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വിദഗ്ധര്‍. പനിയോ ചുമയോ അനുഭവപ്പെടുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ സ്വയം ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
പ്രവാസി സമൂഹങ്ങള്‍ക്കിടയില്‍ കണ്ടുവരുന്ന സ്വയംചികിത്സാ രീതി 'സൂപ്പര്‍ ബഗ്ഗുകളുടെ' (Superbugs) വളര്‍ച്ചയ്ക്ക് കാരണമാകുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശരീരത്തിലെ ബാക്ടീരിയകള്‍ ഈ മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷി നേടുന്നു. ഇത് പിന്നീട് യഥാര്‍ത്ഥത്തില്‍ ഒരു അണുബാധ ഉണ്ടാകുമ്പോള്‍ മരുന്നുകള്‍ ഫലിക്കാത്ത അവസ്ഥയിലേക്ക് നയിക്കുകയും രോഗം സങ്കീര്‍ണ്ണമാക്കുകയും ചെയ്യുന്നു.

വൈറല്‍ പനിയും ആന്റിബയോട്ടിക്കും

സാധാരണയായി കണ്ടുവരുന്ന പനി, ജലദോഷം, തൊണ്ടവേദന എന്നിവ വൈറസുകള്‍ മൂലമാണ് ഉണ്ടാകുന്നത്. ആന്റിബയോട്ടിക്കുകള്‍ ബാക്ടീരിയകളെ നശിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തവയാണ്. വൈറല്‍ ഇന്‍ഫെക്ഷനുകളെ പ്രതിരോധിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ക്ക് കഴിയില്ല. അതുകൊണ്ട് തന്നെ വൈറല്‍ പനിക്ക് ആന്റിബയോട്ടിക് കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
'സൂപ്പര്‍ ബഗ്ഗുകളെ ചെറുക്കുക' എന്ന ലക്ഷ്യത്തോടെ യുഎഇ ആരോഗ്യരോഗ പ്രതിരോധ മന്ത്രാലയവും ദേശീയ കമ്മിറ്റിയും വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരികയാണ്. ആരോഗ്യത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കണമെന്നും മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Summary: As flu season peaks in the UAE, health experts have issued a stern warning to expatriates regarding the dangers of self-medication. The authorities emphasized that antibiotics should never be taken without a doctor's prescription for common symptoms like fever or cough.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ബൈക്ക് മോഷണക്കേസില്‍ ട്വിസ്റ്റ്; പിടിയിലായത് വിദ്യാര്‍ഥികള്‍; നമ്പര്‍ പ്ലേറ്റും കളറും മാറ്റി വാഹനം വിറ്റത് 10000 രൂപയ്ക്ക് 

Kerala
  •  8 days ago
No Image

മൂന്ന് പെണ്‍കുട്ടികളെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പിതാവ് കസ്റ്റഡിയില്‍; പ്രതി കുറ്റം സമ്മതിച്ചതായി സൂചന 

National
  •  8 days ago
No Image

ഡല്‍ഹി-ഗോവ വിമാനത്തില്‍ ബീഡി വലിച്ച് യുവാവ്; അറസ്റ്റ് 

National
  •  8 days ago
No Image

വിമാനയാത്ര മാറ്റാം പിഴയില്ലാതെ; ഇളവുമായി സലാം എയര്‍

oman
  •  8 days ago
No Image

യുകെയില്‍ ബിസിനസും വിസയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവും, 66 ലക്ഷം രൂപ പിഴയും 

Kerala
  •  8 days ago
No Image

ലോകം കീഴടക്കി ഇന്ത്യ; കിവികളുടെ ചിറകരിഞ്ഞ് മൂന്നാം ടി-20 കിരീടം

Cricket
  •  8 days ago
No Image

ഇറാൻ ആക്രമണം: സഊദിയിൽ പാർപ്പിട കേന്ദ്രത്തിൽ പ്രൊജക്‌ടൈൽ പതിച്ച് ഇന്ത്യക്കാരൻ അടക്കം രണ്ട് മരണം; 12 പേർക്ക് പരിക്ക്

Saudi-arabia
  •  8 days ago
No Image

അവഗണനയുടെ കനൽവഴികൾ പിന്നിട്ട് കിരീടപ്പോരിലെ നായകൻ; ഇനി ഇന്ത്യൻ ക്രിക്കറ്റിലെ 'അൺസ്റ്റോപ്പബിൾ' ബ്രാൻഡ് സഞ്ജു!

Cricket
  •  8 days ago
No Image

അന്താരാഷ്ട്ര പ്ലാറ്റിനം അംഗീകാരം വീണ്ടും നേടി റോയല്‍ ആശുപത്രി

oman
  •  8 days ago
No Image

സായിദ് മാനുഷിക ദിനം: മാനുഷിക മൂല്യങ്ങളുടെ സന്ദേശവുമായി ദുബൈ ജി.ഡി.ആർ.എഫ്.എ

uae
  •  8 days ago