HOME
DETAILS

മുസ്‌ലിം വിദ്യാര്‍ഥിയെ 'തീവ്രവാദി'യെന്ന് വിളിച്ചു; പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്ത് പി.ഇ.എസ് സര്‍വകലാശാല

  
Web Desk
March 28, 2026 | 5:55 AM

pes-university-suspends-professor-calling-muslim-student-terrorist

ബംഗളുരു: ബംഗളുരുവിലെ പി.ഇ.എസ് സര്‍വകലാശാലയില്‍ മുസ് ലിം വിദ്യാര്‍ഥിയെ വര്‍ഗീയമായി അധിക്ഷേപിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. ഡോ. മുരളീധര്‍ ദേശ്പാണ്ഡെ എന്ന പ്രൊഫസറാണ് ക്ലാസ് മുറിയില്‍വച്ച് വിദ്യാര്‍ഥിയെ തീവ്രവാദി എന്ന് വിളിച്ചത്. 

ചൊവ്വാഴ്ച്ചയാണ് സംഭവം നടന്നത്. അഫാന്‍ എന്ന വിദ്യാര്‍ഥി ക്ലാസില്‍ നിന്ന് പുറത്തുപോകാനായി അനുവാദം ചോദിച്ചപ്പോഴാണ് സംഭവം. ' നിനക്ക് നാണമാകുന്നില്ലേ തീവ്രവാദി' എന്ന് അധ്യാപകന്‍ ആക്രോശിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

''ഇന്ന് ഞാന്‍ വളരെ ശാന്തനായിരിക്കുമെന്നാണ് കരുതിയത്.. ഭീകരന്‍''- പ്രൊഫസര്‍ വീഡിയോയില്‍ പറയുന്നു. 

' നിന്നെപ്പോലുള്ളവര്‍ കാരണമാണ് ഇറാന്‍ യുദ്ധമുണ്ടായത്, ഡൊണാള്‍ഡ് ട്രംപ് വന്ന് നിന്നെ കൊണ്ടുപോകും. നീ നരകത്തില്‍ പോകും'- അധ്യാപകന്‍ പറയുന്നു. 

വീഡിയോ സമൂഹമാധ്യമങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് സര്‍വകലാശാല അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥിയുടെ പരാതി ലഭിച്ചുവെന്നും അന്വേഷണം നടക്കുകയാണെന്നും സര്‍വകലാശാല വൈസ് ചാന്‍സലര്‍ അറിയിച്ചു. 

അതേസമയം, അഫാനെ പിന്തുണച്ച മൂന്ന് വിദ്യാര്‍ഥികളെ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സസ്‌പെന്‍ഡ് ചെയ്തതായും ആരോപണമുണ്ട്. 

കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ നാഷണല്‍ സ്റ്റുഡന്റ് യൂണിയന്‍ ഓഫ് ഇന്ത്യ( എന്‍എസ്യുഐ) പൊലിസില്‍ പരാതി നല്‍കുകയും പ്രൊഫസര്‍ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

 

 

PES University has suspended a professor after allegations surfaced that he referred to a Muslim student as a “terrorist.” The incident sparked widespread outrage and raised concerns about discrimination and bias within educational institutions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമയം കഴിഞ്ഞിരിക്കുന്നു ട്രംപ്, ഇനി തീരുമാനം അറിയിക്കൂ; അവസാന മുന്നറിയിപ്പുമായി ഇറാൻ

International
  •  10 days ago
No Image

വോട്ടെണ്ണലിൽ കൃത്യത നിർബന്ധം; ധൃതി കാട്ടരുതെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം

Kerala
  •  10 days ago
No Image

ലൈംഗികാതിക്രമക്കേസുകൾ ഒത്തുതീർക്കാൻ ന്യൂയോർക്ക് അതിരൂപത; 7592 കോടി രൂപ നൽകും, ആസ്ഥാന മന്ദിരം വിറ്റു

International
  •  10 days ago
No Image

രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല; ആരോപണങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ 

Kerala
  •  10 days ago
No Image

ഇറാനിൽ ഇന്റർനെറ്റ് വിലക്ക് ലംഘിച്ച് 'നിഗൂഢ ശൃംഖല'; സ്റ്റാർലിങ്ക് ഉപകരണങ്ങൾ രഹസ്യമായി എത്തിക്കുന്നതായി റിപ്പോർട്ട്

International
  •  10 days ago
No Image

രോഗഭീതിക്കിടെ കുടിവെള്ളത്തിന് പകരം മലിനജല വിതരണം; ഓമശ്ശേരി പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  10 days ago
No Image

റോഡില്‍ വാക്കുതര്‍ക്കം; മധ്യവയസ്‌കനെ കാറിന്റെ ബോണറ്റിലിരുത്തി 2 കിലോമീറ്റര്‍ വാഹനമോടിച്ചു; പ്രതിക്കായി തിരച്ചില്‍ 

National
  •  10 days ago
No Image

പാചകവാതക വിലവര്‍ധന ജനങ്ങളോടുള്ള ക്രൂരത; കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്ന് മുഖ്യമന്ത്രി 

Kerala
  •  10 days ago
No Image

ധർമ്മടത്ത് യു.ഡി.എഫ് സ്ഥാനാർഥിയുടെ വീടിന് സമീപം ബോംബ് ശേഖരം: കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്ക; പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് വി.പി അബ്ദുൽ റഷീദ്

Kerala
  •  10 days ago
No Image

കോട്ടയിലെ ഹോസ്റ്റലുകളിൽ 'ഫാൻ കൂടുകൾ'; ആത്മഹത്യ തടയാൻ വിചിത്ര നടപടി, ദൃശ്യങ്ങൾ വൈറൽ

National
  •  10 days ago