HOME
DETAILS

കൈറ്റ് 'കീ ടു എൻട്രൻസ്' മോക്ക് ടെസ്റ്റുകൾ 30 മുതൽ

  
Web Desk
March 28, 2026 | 5:26 AM

Kite Key to Entrance mock tests from 30

തിരുവനന്തപുരം: വിവിധ പ്രവേശന പരീക്ഷകൾക്ക് തയാറെടുക്കുന്ന കേരളത്തി ലെ ഹയർ സെക്കൻഡറി വി ദ്യാർഥികൾക്കായി കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂ ക്കേഷൻ (കൈറ്റ്) ഒരുക്കുന്ന 'കീ ടു'  എൻട്രൻസ് പോർട്ടലിലെ മോക്ക് ടെസ്റ്റുകൾക്ക് ഈ മാസം 30 മുതൽ തുടക്ക മാകും. യഥാർഥ പരീക്ഷയു ടെ മാതൃകയിൽ ക്രമീകരിച്ചി രിക്കുന്ന മോക്ക് ടെസ്റ്റുകൾ വിദ്യാർഥികൾക്ക് പരീക്ഷാ തയാറെടുപ്പ് കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കും.

വിവിധ പരീക്ഷകൾക്കായി ഘട്ടംഘട്ടമായാണ് മോക്ക് ടെസ്റ്റുകൾ ലഭ്യമാക്കുന്നത്. 30ന് ജെ.ഇ.ഇ 4.2.2, മെയിൻ, ഏപ്രിൽ 8ന് കീം, ഏപ്രിൽ 24ന് നീറ്റ്, മെയ് ഒന്നിന് സി.യു.ഇ.ടി എന്നീ ക്രമത്തിലാണ് പരീക്ഷ കൾ നടത്തുന്നത്. വിദ്യാർഥികൾക്ക് സ്‌കൂളിൽ നിന്ന് ലഭിച്ച ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച്  http://entrance.kite. kerala.gov.in/ എന്ന പോർട്ടലിലൂടെ ഈ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താം. ലോഗിൻ ലഭിക്കാത്തവർക്ക് സ്‌കൂൾ പ്രിൻസിപ്പലി നെയോ നോഡൽ ടീച്ചറെയോ ബന്ധപ്പെടാവുന്നതാണ്.

ഇരുപതിനായിരത്തിലധി കം ചോദ്യങ്ങൾ അടങ്ങിയ പരിശീലന മൊഡ്യൂളുകൾക്ക് പുറമെ, നിർമിതബുദ്ധിയുടെ (എ.ഐ) സഹായത്തോടെ യുള്ള നിരവധി പ്രാക്ടീസ് ചോ ദ്യങ്ങളും വ്യക്തിഗത പഠന പി ന്തുണയും പോർട്ടലിലുണ്ട്. ഓരോ വിദ്യാർഥിയുടെയും പഠന നിലവാരത്തിനനുസരി ച്ചുള്ള 'അഡാപ്റ്റീവ് ലേണിങ്' സൗകര്യവും പ്രകടന വിശകലനവും ഇതിന്റെ പ്രത്യേകതയാണ്.

വൻതുക നൽകി സ്വകാര്യ എൻട്രൻസ് കോച്ചിങ്ങുകൾക്ക് പോകാൻ കഴിയാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഈ എ.ഐ അധിഷ്ഠിത പരിശീലനം വലിയ അനുഗ്രഹമാകുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സണ്ണി ജോസഫിന്റെ പിന്തുണ കെ.സിക്ക് ; 63ല്‍ 47ഉം കൂടെ; എം.എല്‍.എമാര്‍ പിന്തുണ രേഖപ്പെടുത്തിയതിന്റെ വിവരം പുറത്തു വിട്ട് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്

Kerala
  •  5 days ago
No Image

റെയില്‍വേ ഗേറ്റില്‍ വാഹനം ഇടിക്കല്‍: മുന്നറിയിപ്പ് അവഗണിക്കുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റം, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

Kerala
  •  5 days ago
No Image

മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയുടെ ചിത്രം പുറത്തു വന്നത് കണ്ടിട്ടില്ല, ആർക്കാണ് പിന്തുണ എന്നത് പുറത്തു പറയാനില്ല; സന്ദീപ് വാര്യർ

Kerala
  •  5 days ago
No Image

എലികളുടെ കാഷ്ഠത്തിലൂടെ രോഗപകര്‍ച്ച; എങ്ങനെയൊക്കെ മനുഷ്യരിലേക്ക് പകരും? എന്താണ് ഹാന്റ വൈറസ് ബാധ

Health
  •  5 days ago
No Image

മുന്‍ ഡി.ജി.പി പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

Kerala
  •  5 days ago
No Image

ഹാന്റ വൈറസ് ഭീതി: രോ​ഗം സ്ഥിരികരിച്ച എം.വി ഹോണ്ടിയസ് കപ്പലിൽ രണ്ട് ഇന്ത്യക്കാരും

International
  •  5 days ago
No Image

ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചാൽ ടി.വി.കെ എം.എൽ.എമാർ ഒന്നടങ്കം രാജിവെക്കുമെന്ന് സൂചന; തമിഴകത്ത് വീണ്ടും നാടകീയ നീക്കങ്ങൾ

National
  •  5 days ago
No Image

'മുത്തേ മുത്തേ മണി മുത്തേ...കണ്ണേ കരളേ വി.ഡി.എസ്സേ...'വി.ഡി സതീശനായി പാതിരാവിലും തെരുവുകള്‍ സജീവം, വിവിധ ജില്ലകളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനങ്ങള്‍

Kerala
  •  5 days ago
No Image

എല്‍.ഡി.എഫില്‍ തുടര്‍ന്നത് വിനയായി; കേരള കോണ്‍.(എം) സ്റ്റിയറിങ് കമ്മിറ്റി നാളെ

Kerala
  •  5 days ago
No Image

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ; കൂടുതല്‍ സമയമെടുത്തത് രണ്ടാം നിയമസഭയില്‍, 21 നാള്‍

Kerala
  •  5 days ago