HOME
DETAILS

പണമിടപാട്: ഏപ്രിൽ ഒന്നുമുതൽ പാൻ കാർഡ് പരിധി 10 ലക്ഷം

  
February 12, 2026 | 2:04 AM

from april 1 the pan card limit will be 10 lakh

ന്യൂഡൽഹി: രാജ്യത്ത് സാമ്പത്തിക ഇടപാടുകളിൽ സുരക്ഷയും സുതാര്യതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ ഒന്നുമുതൽ പാൻ കാർഡ് നിബന്ധനകളിൽ വൻമാറ്റം വരുന്നു. ബാങ്ക് നിക്ഷേപം, വാഹനം വാങ്ങൽ, റിയൽ എസ്റ്റേറ്റ്, ഇൻഷുറൻസ് തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ടുള്ള ഇടപാടുകൾക്കാണ് പാൻ കാർഡിൽ പ്രധാനമായും മാറ്റമുണ്ടാവുക.

ഒരു സാമ്പത്തിക വർഷം ഒന്നോ അതിലധികമോ ബാങ്ക് അക്കൗണ്ടുകളിലായി 10 ലക്ഷമോ അതിൽ കൂടുതലോ രൂപ നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യുമ്പോൾ മാത്രമാണ് ഇനി മുതൽ പാൻ കാർഡ് ഉപയോഗിക്കേണ്ടത്. നിലവിൽ 50,000 രൂപയിൽ കൂടുതൽ ഏതു ബാങ്കിൽ നിക്ഷേപിക്കണമെങ്കിലും പാൻ കാർഡ് നിർബന്ധമാണ്.

ഇരുചക്ര വാഹനങ്ങളടക്കം മൂല്യം 5 ലക്ഷത്തിൽ കൂടുതൽ ആണെങ്കിൽ മാത്രമാണ് ഇനി പാൻ കാർഡ് വിവരങ്ങൾ നൽകേണ്ടതുള്ളൂ. നിലവിൽ എല്ലാ മോട്ടോർ വാഹന വാങ്ങലുകൾക്കും പാൻ കാർഡ് നിർബന്ധമാണ്.

ഹോട്ടൽ, റെസ്റ്റോറന്റ്, ബാങ്ക്വിറ്റ് ഹാൾ എന്നിവിടങ്ങളിൽ നൽകുന്ന ബില്ലുകൾ ഒരു ലക്ഷം രൂപയിൽ കൂടുതൽ ആയാൽ മാത്രമേ ഇനി പാൻ കാർഡ് വേണ്ടതുള്ളു. റിയൽ എസ്റ്റേറ്റ് മേഖലയിൽ വസ്തുവാങ്ങൽ, വിൽപന, ദാനം തുടങ്ങിയ നടപടികളിൽ പാൻ നിർബന്ധമാക്കുന്ന പരിധി 20 ലക്ഷമാക്കി ഉയർത്തി. നിലവിൽ 10 ലക്ഷമാണ്.

എന്നാൽ എല്ലാ ഇൻഷുറൻസ് പോളിസികൾക്കും പാൻ കാർഡ് വിവരങ്ങൾ നൽകേണ്ടതുണ്ട്. നിലവിൽ പ്രീമിയം തുക 50,000 രൂപയിൽ കൂടുമ്പോൾ പാൻ കാർഡ് നിർബന്ധമായിരുന്നു.

as part of enhancing security and transparency in financial transactions across the country, major changes are being introduced to pan card rules from april 1. the changes will mainly affect transactions related to bank deposits, vehicle purchases, real estate, and insurance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ പണിമുടക്ക്; പ്രധാന നഗരങ്ങളില്‍ പൊതുഗതാഗതം സ്തംഭിച്ചു; സർക്കാർ ജീവനക്കാർ ഡ്യൂട്ടിക്കെത്താൻ നിർദേശം; ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

Kerala
  •  2 hours ago
No Image

രാഹുലിന് നിർണായകം! ആദ്യ ബലാത്സം​ഗക്കേസിലെ മുൻകൂർ ജാമ്യ ഹരജിയിൽ വിധി ഇന്ന്

Kerala
  •  3 hours ago
No Image

ക്ഷേമനിധി ബോര്‍ഡിന് കീഴിലെ ആനുകൂല്യങ്ങള്‍ ഇനി ആധാര്‍ അധിഷ്ഠിതം; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  10 hours ago
No Image

ദേശീയ പണിമുടക്ക് തുടങ്ങി; ബാങ്ക്, സര്‍ക്കാര്‍ സര്‍വിസുകള്‍ മുടങ്ങും; പി.എസ്.സി പരീക്ഷ മാറ്റി 

Kerala
  •  7 hours ago
No Image

ലഹരി ലോകത്തെ എയ്ഡ്സ് കാരിയർ; ആലുവയിൽ അതിമാരകല ലഹരി മരുന്നുമായി രണ്ടുപേർ പിടിയിൽ

Kerala
  •  10 hours ago
No Image

2026ലും വന്‍ ഭൂരിപക്ഷത്തില്‍ ഡിഎംകെ അധികാരത്തിലെത്തും; കോണ്‍ഗ്രസുമായി ഭിന്നതയില്ല, തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടും; എം.കെ സ്റ്റാലിന്‍ 

National
  •  11 hours ago
No Image

ജബൽ ജെയ്‌സിലേക്ക് പോകാൻ ഇനി അനുമതി വേണ്ട; കൊടുമുടി സന്ദർശകർക്കായി പൂർണ്ണമായും തുറന്നു

uae
  •  11 hours ago
No Image

യാത്രക്കാരോട് മോശമായി പെരുമാറിയെന്ന പരാതി; ടോള്‍ പ്ലാസ സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  11 hours ago
No Image

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: മുഴുവൻ പ്രതികളും പിടിയിൽ; കീഴടങ്ങിയത് ഒളിവിലായിരുന്ന രണ്ടുപേർ

crime
  •  12 hours ago
No Image

ഒമാനിൽ ഫെബ്രുവരി 19-ന് റമദാൻ വ്രതാരംഭം; പ്രഖ്യാപനവുമായി അധികൃതർ

oman
  •  12 hours ago