HOME
DETAILS

ബംഗ്ലാദേശ് വിധിയെഴുതുന്നു; ഹസീന സര്‍ക്കാര്‍ പുറത്തായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്, കനത്ത സുരക്ഷ

  
Web Desk
February 12, 2026 | 3:17 AM

bangladesh general election 2026 first vote after sheikh hasina government collapse

ധാക്ക: ബംഗ്ലാദേശില്‍ വിധിയെഴുത്ത് തുടങ്ങി. ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന ഭരണകൂടത്തിന്റെ പതനത്തിന് ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിട്ടുള്ളത്. 

15 വര്‍ഷത്തെ ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് ശേഷം ഇടക്കാല സര്‍ക്കാര്‍ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ ഭരണം നടക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് എത്രയും വേഗം അധികാരം കൈമാറുമെന്ന് മുഹമ്മദ് യൂനുസ് പറഞ്ഞു. കഴിഞ്ഞ 18 മാസമായി ബംഗ്ലാദേശ് സര്‍ക്കാരിനെ നൊബേല്‍ ജേതാവ് കൂടിയായ മുഹമ്മദ് യൂനുസാണ് നയിക്കുന്നത്. 

2024ല്‍ 1,400 പേര്‍ കൊല്ലപ്പെടാനിടയാക്കിയ കലാപത്തിനൊടുവിലാണ് ഷെയ്ഖ് ഹസീനയെ പുറത്താക്കിയത്. ഇന്ത്യയിലേക്ക് കടന്ന ഷെയ്ഖ് ഹസീനയ്ക്കെതിരേ  കോടതി വധശിക്ഷ വിധിച്ചു. അവരുടെ പാര്‍ട്ടി അവാമി ലീഗിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുമുണ്ട്. പുതിയ പാര്‍ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുക്കാനും രാജ്യത്തിന്റെ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ജൂലൈ ചാര്‍ട്ടര്‍ അംഗീകരിക്കണമോയെന്ന ഹിതപരിശോധയിലും ഇന്ന് ജനങ്ങള്‍ വോട്ടു ചെയ്യും. അവാമി ലീഗിന് വിലക്കുള്ളതിനാല്‍ പ്രധാന മത്സരം പ്രതിപക്ഷ കക്ഷിയായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി)യും ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള 12 അംഗ സഖ്യവുമാണ്. 

ഇത്തവണ ആദ്യമായി വിദേശത്തുള്ള ബംഗ്ലാദേശുകാര്‍ക്ക് പോസ്റ്റല്‍ വോട്ടും അനുവദിച്ചിട്ടുണ്ട്. 15 ലക്ഷം ബംഗ്ലാദേശികള്‍ വിദേശത്തുണ്ട്. പോസ്റ്റര്‍ പതിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള പരിസ്ഥിതി പ്രചാരണവും ഇത്തവണ നടക്കുന്നു. 
രാവിലെ 7.30 മുതല്‍ വോട്ടെടുപ്പ് തുടങ്ങും. വൈകിട്ട് 4.30 വരെയാണ് വോട്ടെടുപ്പ്. 12,27,11,739 വോട്ടര്‍മാരാണുള്ളത്. 2025 ഒക്ടോബര്‍ 31ല്‍ 18 വയസു തികഞ്ഞവര്‍ വോട്ടര്‍പട്ടികയിലുണ്ട്. 42,761 പോളിങ് സ്റ്റേഷനുകള്‍ 64 ജില്ലകളിലെ 300 പാര്‍ലമെന്റ് മണ്ഡലങ്ങളിലായി ക്രമീകരിച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

ആകെ 350 സീറ്റുകളാണ് പാര്‍ലമെന്റിലുള്ളത്. 300 പാര്‍ലമെന്റ് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. 50 സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യപ്പെട്ടവയാണ്. ഇത് പാര്‍ട്ടികള്‍ക്ക് വീതിച്ചുനല്‍കും. അവരാണ് ഈ 50 സീറ്റുകളിലേക്കുള്ള പ്രതിനിധികളെ നോമിനേറ്റ് ചെയ്യുന്നത്. 1,981 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. 25 വയസാണ് സ്ഥാനാര്‍ഥിയാകാന്‍ കുറഞ്ഞ പ്രായപരിധി. 59 രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരരംഗത്തുണ്ട്.

bangladesh holds its first general election after the fall of sheikh hasina’s 15-year rule, with muhammad yunus leading the interim government amid tight security and major political changes.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ ഇറങ്ങുംമുമ്പ് എലപ്പുള്ളി ബ്രൂവറിക്ക് അനുമതി നൽകാൻ നീക്കം

Kerala
  •  2 hours ago
No Image

ഒമ്പതര വർഷം കൊണ്ട് 3,02,202 നിയമനമെന്ന് സർക്കാർ; നിയമന ശുപാർശ ജോലി ലഭിച്ചവരുടെ കണക്കാക്കി പ്രചാരണം

Kerala
  •  2 hours ago
No Image

അസം ബി.ജെ.പിയുടെ വിദ്വേഷ വിഡിയോ: പ്രതിഷേധത്തിനൊടുവിൽ എ.ടി സെല്ല് മേധാവിയെ ബലിയാടാക്കി; വിഡിയോ അപ്ലോഡ് ചെയ്തയാൾക്കെതിരേ കേസെടുത്തു

National
  •  3 hours ago
No Image

മൂന്ന് ജില്ലകളിൽ എയർ സ്ട്രിപ്പ്: സാധ്യതാ പഠനത്തിനത്തിന്റെ ചുവപ്പുനാട അഴിയുന്നു

Kerala
  •  3 hours ago
No Image

തുടരുന്ന അവഗണന: സ്പെഷൽ എജ്യുക്കേറ്റർമാർ സമരത്തിന്; നാളെയും മറ്റന്നാളും സെക്രട്ടേറിയറ്റിനു മുന്നിൽ രാപ്പകൽ സമരം

Kerala
  •  3 hours ago
No Image

തടവുകാർക്കായി ജയിലുകളിൽ 160 സ്മാർട്ട് ടി.വികൾ വാങ്ങുന്നു; മാനസിക സംഘർഷം കുറയ്ക്കാൻ പദ്ധതി

Kerala
  •  3 hours ago
No Image

കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിനുകൾ മാർച്ച് വരെ നീട്ടി; സമയത്തിലും സ്റ്റോപ്പുകളിലും മാറ്റമില്ല 

Kerala
  •  3 hours ago
No Image

കർഷകർക്ക് ആശ്വാസം; റബർ വിലയിൽ കുതിപ്പ്: മാർച്ചിൽ 250 കടക്കുമെന്ന് സൂചന

Kerala
  •  3 hours ago
No Image

പണമിടപാട്: ഏപ്രിൽ ഒന്നുമുതൽ പാൻ കാർഡ് പരിധി 10 ലക്ഷം

National
  •  3 hours ago
No Image

ദേശീയ പണിമുടക്ക്; പ്രധാന നഗരങ്ങളില്‍ പൊതുഗതാഗതം സ്തംഭിച്ചു; സർക്കാർ ജീവനക്കാർ ഡ്യൂട്ടിക്കെത്താൻ നിർദേശം; ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

Kerala
  •  3 hours ago