HOME
DETAILS

കുവൈത്തില്‍ ദേശീയ ദിനാഘോഷം: ലഭിക്കുക നാല് ദിവസത്തെ അവധി 

  
February 12, 2026 | 4:03 AM

Kuwait declares two-day public holiday for National Day

കുവൈത്ത് സിറ്റി: 65ാമത് ദേശീയ ദിനവും 35ാമത് വിമോചന ദിനവും പ്രമാണിച്ച് കുവൈത്ത് മന്ത്രിസഭ പൊതു അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 25 ബുധനാഴ്ച, ഫെബ്രുവരി 26 വ്യാഴാഴ്ച ദിവസങ്ങളിലാണ് അവധി. ഫെബ്രുവരി 27 വെള്ളിയാഴ്ചയും 28 ശനിയാഴ്ചയും വാരാന്ത്യ അവധി കൂടി എത്തുന്നതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും തുടര്‍ച്ചയായ നാല് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്.  ആശുപത്രികള്‍, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങി അത്യാവശ്യ സേവന വിഭാഗങ്ങളിലെ ജീവനക്കാരുടെ അവധി ക്രമീകരണങ്ങള്‍ ആ സ്ഥാപനങ്ങളിലെ മേധാവികള്‍ക്ക് തീരുമാനിക്കാം.
പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. അവധിക്ക് ശേഷം മാര്‍ച്ച് ഒന്ന് ഞായറാഴ്ച ഔദ്യോഗിക പ്രവൃത്തി ദിനങ്ങള്‍ പുനരാരംഭിക്കും.
കുവൈത്തിലെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ആഘോഷങ്ങള്‍ക്കും യാത്രകള്‍ക്കുമായി ഈ ദീര്‍ഘിച്ച അവധി അവസരമൊരുക്കും. സ്വകാര്യ മേഖലയിലെ കമ്പനികള്‍ സാധാരണയായി സര്‍ക്കാരിന്റെ അവധി ക്രമീകരണങ്ങള്‍ പിന്തുടരാറുണ്ടെങ്കിലും, ഓരോ സ്ഥാപനത്തിലെയും എച്ച്ആര്‍ (എച്ച്.ആര്‍) വിഭാഗത്തിന്റെ അറിയിപ്പുകള്‍ക്കായി കാത്തിരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Kuwait’s Cabinet has declared a two-day public holiday across government entities to mark National Day and Liberation Day, creating a four-day extended break for most public sector employees when combined with the weekend. Work at all ministries, government agencies, public authorities and public institutions will be suspended on Wednesday and Thursday, February 25 and 26. Official working hours will resume on Sunday, March 1.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ആര്‍ഷോ വധഭീഷണി മുഴക്കിയെന്ന് പരാതി; 'തീര്‍ത്തുകളയും' എന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് മുന്‍ എസ്എഫ്‌ഐ നേതാവ്

Kerala
  •  6 days ago
No Image

പാചകവാതക പ്രതിസന്ധി അതീവ ഗുരുതരം; ഗ്യാസ് സിലിണ്ടർ ഇനി അവശ്യവസ്തുക്കളുടെ പട്ടികയിൽ; ഹോട്ടലുകളിൽ സിലിണ്ടർ നിയന്ത്രണം

Kerala
  •  6 days ago
No Image

ഇന്ത്യയിലേക്കുള്ള എണ്ണടാങ്കർ ഹോർമുസ് കടന്നു; കപ്പലിലുള്ളത് പത്ത് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ 

International
  •  6 days ago
No Image

ആശുപത്രിയിലേക്ക് ചുവടുവെച്ച് കെ.എസ്.ആർ.ടി.സി; ജീവനക്കാർക്കും പൊതുജനങ്ങൾക്കും സേവനം

Kerala
  •  6 days ago
No Image

പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; തെരഞ്ഞെടുപ്പ് കൺവൻഷനും കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനവും നടത്തും

Kerala
  •  6 days ago
No Image

കെ.ആർ ജയാനന്ദയുടെ സ്ഥാനാർഥിത്വം; മഞ്ചേശ്വരത്ത് സിപിഎമ്മിൽ എതിർപ്പ്, പരാതിയുമായി ഡി.വൈ.എഫ്.ഐ കമ്മിറ്റികൾ

Kerala
  •  6 days ago
No Image

അടുക്കള യുദ്ധം; പ്രകൃതിവാതക വിതരണം നിയന്ത്രിക്കാൻ അവശ്യവസ്തു നിയമം ബാധകമാക്കി കേന്ദ്രം, ഗാർഹിക, ഗതാഗത ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന

Kerala
  •  6 days ago
No Image

എല്‍.ഡി.എഫില്‍ ഇലപൊഴിയും കാലം; അക്കരപ്പച്ചതേടി സി.പി.എം, സി.പി.ഐ നേതാക്കള്‍

Kerala
  •  6 days ago
No Image

ഇസ്‌റാഈലിൽ തീമഴ പെയ്യിച്ച് ഇറാൻ ആക്രമണം; ടെൽ അവീവിലും ജെറുസലേമിലും മിസൈൽ ആക്രമണം 

International
  •  6 days ago
No Image

കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; അഞ്ചു ദിവസം വരെ ലഭിക്കും

Kuwait
  •  6 days ago