തുടരുന്ന അവഗണന: സ്പെഷൽ എജ്യുക്കേറ്റർമാർ സമരത്തിന്; നാളെയും മറ്റന്നാളും സെക്രട്ടേറിയറ്റിനു മുന്നിൽ രാപ്പകൽ സമരം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് കൈത്താങ്ങാകുന്ന സ്പെഷൽ എജ്യുക്കേറ്റർമാർ സമരത്തിലേക്ക്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തങ്ങളെ സ്ഥിരപ്പെടുത്തണമെന്ന സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് സ്പെഷൽ എജ്യുക്കേറ്റേഴ്സ് ഫെഡറേഷൻ കേരള (സെഫ് കെ) നാളെയും മറ്റന്നാളും സെക്രട്ടേറിയറ്റിനു മുന്നിൽ രാപ്പകൽ സമരം നടത്തും.
പൊതുവിദ്യാലയങ്ങളിൽ സ്പെഷൽ എജ്യുക്കേറ്റർ തസ്തിക സൃഷ്ടിക്കണമെന്നും നിലവിലുള്ളവരെ സ്ഥിരപ്പെടുത്തണമെന്നും 2025 മാർച്ചിൽ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ 11 മാസം പിന്നിട്ടിട്ടും കേരളത്തിൽ വിധി നടപ്പായിട്ടില്ല. ഇതുസംബന്ധിച്ച് ജനുവരി 31നകം സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചിരുന്നെങ്കിലും ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് കേസ് പരിഗണിച്ചപ്പോൾ സർക്കാർ സത്യവാങ്മൂലം നൽകിയില്ല. കേസ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് തൊട്ടടുത്ത ദിവസങ്ങളിൽ സ്പെഷൽ എജ്യുക്കേറ്റർമാർ പ്രക്ഷോഭത്തിലേക്കു നീങ്ങുന്നത്.
നാളെ രാവിലെ 9.30ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പ്രതിഷേധ പ്രകടനം നടത്തും. രാവിലെ 10ന് സെക്രട്ടേറിയറ്റിനു മുന്നിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ 9.30ന് നടക്കുന്ന സമാപന ചടങ്ങ് മുൻ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സെഫ് കെ സംസ്ഥാന ജനറൽ സെക്രട്ടറി എ.എസ് ഷാര, ട്രഷറർ ടി.പി ലൈല, ജോയിന്റ് സെക്രട്ടറി ഷാലിൻ രാജ് പങ്കെടുത്തു.
special educators in state-run schools will protest against the government for failing to implement a supreme court order to regularise their jobs, with a day-and-night protest planned at the secretariat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."