മാള്‍ട്ടാ പനി: കന്നുകാലികള്‍ക്ക് ദയാവധത്തിന് അനുമതി
തിരുവനന്തപുരം: മള്‍ട്ടാ പനി ബാധിച്ച പാലക്കാട്ടെ തിരുവിഴാങ്കുന്ന് ഫാമിലെ 84 പശുക്കളെ ദയാവധം നടത്താന്‍ അനുമതി നല്‍കി. വെറ്ററിനറി സര്‍വകലാശാലയുടെ വിദഗ്ധസമിതി യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്
ദയാവധത്തിന് കേന്ദ്ര-സംസ്ഥാന മൃഗസംരക്ഷണ ബോര്‍ഡുകളുടെ അനുമതി ലഭിച്ചിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ രണ്ടാഴ്ചകള്‍ക്കുള്ളില്‍ ദയവധം നടപ്പിലാക്കും.
ദയാവധം ഏതു വിധത്തിലാകാമെന്ന് മൃഗസംരക്ഷണ ബോര്‍ഡിനു തീരുമാനിക്കാമെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഇന്നലെ ചേര്‍ന്ന വിദഗ്ധസമിതി യോഗം നിര്‍ദേശിച്ചു നേരത്തെ മാഗ്നീഷ്യം സള്‍ഫേറ്റ് കുത്തെവെച്ച് കൊല്ലാനായിരുന്നു തീരുമാനം. എന്നാല്‍ മൃഗസംരക്ഷണ ബോര്‍ഡ് എതിര്‍പ്പുമായി രംഗത്തുവന്നു.
രണ്ടു വര്‍ഷം മുമ്പാണ് തിരുവിഴാങ്കുന്ന് ഫാമിലെ പശുക്കള്‍ക്ക് രോഗം കണ്ടെത്തിയത്. എന്നാല്‍ ഇത് ഫാം അധികൃതര്‍ മറച്ചുവയ്ക്കുകയായിരുന്നു.
മാള്‍ട്ടാ പനിയുള്ള കന്നുകാലികളുടെ പാല്‍ കുടിക്കുകയോ, ശരിയായ രീതിയില്‍ പാകംചെയ്യാത്ത മാംസം കഴിക്കുകയോ ചെയ്താല്‍ മനുഷ്യരിലേക്കു പനി പകരാം. വായുവിലൂടെയും രോഗം പകരാം ബാക്ടീരിയ പരത്തുന്ന ഈ രോഗം ശരീരകോശങ്ങളെയാണു ബാധിക്കുന്നത്. രോഗം ബാധിച്ചാല്‍ മന്ദത, ഗര്‍ഭഛിദ്രം, സന്ധിവേദന എന്നിവയുണ്ടാകാം. ഇടവിട്ടുള്ള പനിയാണ് രോഗലക്ഷണം.
രോഗമുള്ള കന്നുകാലികളുടെ പാല്‍ കുടിക്കുക, ശരിയായ രീതിയില്‍ പാചകം ചെയ്യാത്ത മാംസം കഴിക്കുക തുടങ്ങിയ വഴിയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്.
മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും ഒരുപോലെ ബാധിക്കാന്‍ സാധ്യതയുള്ള മള്‍ട്ടാ പനി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും വെറ്ററനറി സര്‍വകലാശാലയ്ക്കും കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."