ഒരുകാലത്ത് ബി.എന്‍.പിയുടെ യുവ മുഖം; ജയിലില്‍ കൊടിയപീഡനം; തുടര്‍ന്ന് നീണ്ട പ്രവാസം; ഇപ്പോള്‍ പ്രധാനമന്ത്രി പദത്തിലേക്ക്; താരീഖ് റഹ്മാന് ഇത് രാജകീയ തിരിച്ചുവരവ് | Who is Tarique Rahman
ധാക്ക: നീണ്ട 17 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടില്‍ തിരിച്ചെത്തിയ താരിഖ് റഹ്മാന്‍ ബംഗ്ലാദേശിന്റെ അമരത്തേക്ക്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും നിര്‍ണ്ണായകമായ പൊതുതിരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിക്ക് (ബി.എന്‍.പി) ഉജ്ജ്വല വിജയം സമ്മാനിച്ചതോടെയാണ് താരിഖ് റഹ്മാന്‍ പ്രധാനമന്ത്രി പദത്തിലേക്ക് ഉറപ്പിക്കപ്പെട്ടത്.
2024ലെ ജനകീയ പ്രക്ഷോഭത്തില്‍ ശൈഖ് ഹസീന സര്‍ക്കാര്‍ വീണതിന് പിന്നാലെയാണ് ലണ്ടനില്‍ കഴിഞ്ഞിരുന്ന താരീഖിന്റെ രാഷ്ട്രീയ ഭാഗ്യം തെളിഞ്ഞത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ലണ്ടനില്‍ നിന്നും ധാക്കയില്‍ എത്തിയ അദ്ദേഹത്തിന് ലക്ഷക്കണക്കിന് പ്രവര്‍ത്തകരാണ് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയത്. ഹസീന സര്‍ക്കാരിന്റെ കാലത്ത് ചുമത്തപ്പെട്ട കൊലപാതക ശ്രമം, അഴിമതി കേസുകളില്‍ നിന്നും കോടതികള്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതോടെയാണ് രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിന് വഴിതെളിഞ്ഞത്.
രാഷ്ട്രീയ പാരമ്പര്യം
ബംഗ്ലാദേശിന്റെ മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാന്റെയും മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മൂത്ത മകനാണ് അറുപതുകാരനായ താരിഖ്. കൗമാര കാലത്ത് തന്നെ അദ്ദേഹം 1980കളില്‍ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 2001ല്‍ ബി.എന്‍.പി അധികാരത്തിലിരുന്നപ്പോള്‍ പാര്‍ട്ടിയുടെ കരുത്തുറ്റ സംഘാടകനായി മാറി. എന്നാല്‍ 2007ലെ സൈനിക പിന്തുണയുള്ള ഇടക്കാല സര്‍ക്കാരിന്റെ കാലത്ത് അറസ്റ്റിലാകുകയും ജയിലില്‍ പീഡനങ്ങള്‍ക്ക് ഇരയാകുകയും ചെയ്തു. തുടര്‍ന്ന് 2008ല്‍ വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയ അദ്ദേഹം പിന്നീട് രാഷ്ട്രീയ അഭയാര്‍ത്ഥിയായി അവിടെ തുടരുകയായിരുന്നു.
പ്രതീക്ഷകളുടെ പുതിയ വഴി
കഴിഞ്ഞവര്‍ഷം ഉമ്മ ഖാലിദ സിയയുടെ വിയോഗത്തിന് പിന്നാലെ പാര്‍ട്ടിയുടെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്ത താരിഖ് റഹ്മാന് മുന്നില്‍ തകര്‍ന്നുപോയ സാമ്പത്തിക വ്യവസ്ഥയെയും വിദേശബന്ധങ്ങളെയും പുനഃസ്ഥാപിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഇപ്പോഴുള്ളത്.
അഴിമതി രഹിതമായ ഒരു പുതിയ വഴിലൂടെ ബംഗ്ലാദേശിനെ നയിക്കുമെന്ന് താരീഖ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭരണഘടനാപരമായ മാറ്റങ്ങളും പ്രധാനമന്ത്രിക്ക് പരമാവധി രണ്ട് തവണ (10 വര്‍ഷം) എന്ന കാലാവധി നിശ്ചയിക്കുന്നതും അദ്ദേഹത്തിന്റെ പ്രധാന പദ്ധതികളില്‍ പെടുന്നു.
അവാമി ലീഗും ഷെയ്ഖ് ഹസീനയും പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ട ഈ തിരഞ്ഞെടുപ്പില്‍, രാജ്യത്തെ നയിക്കാനുള്ള ഭാരമേറിയ ദൗത്യമാണ് താരിഖ് റഹ്മാനെ കാത്തിരിക്കുന്നത്. രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കാനും സാമ്പത്തിക രംഗം മെച്ചപ്പെടുത്താനും അദ്ദേഹത്തിന്റെ നേതൃത്വത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
പ്രൊഫൈല്‍ ഒറ്റ നോട്ടത്തില്‍
* പേര്: താരിഖ് റഹ്മാന്‍
* ജനനം: 1965 നവംബര്‍ 20
* വിദ്യാഭ്യാസം: ധാക്ക യൂണിവേഴ്‌സിറ്റി (ഇന്റര്‍നാഷണല്‍ റിലേഷന്‍സ്)
* സ്ഥാനം: ബി.എന്‍.പി ചെയര്‍മാന്‍ (ജനുവരി 2026 മുതല്‍)
* ഭാര്യ: പ്രശസ്ത ഹൃദ്രോഗ വിദഗ്ധയായ ഡോ. സുബൈദ റഹ്മാനാണ് താരിഖിന്റെ ഭാര്യ. 1994ലായിരുന്നു ഇവരുടെ വിവാഹം. രാഷ്ട്രീയത്തിന്റെ മുന്‍നിരയില്‍ സജീവമല്ല.
* മകള്‍: ഏക മകള്‍ ബാരീസ്റ്റര്‍ സൈമ സര്‍നാസ് റഹ്മാന്‍ ഇതിനോടകം തന്നെ പൊതുരംഗത്ത് ശ്രദ്ധേയയാണ്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പിതാവിനൊപ്പം സജീവമായിരുന്ന സൈമ, ബി.എന്‍.പിയുടെ ഭാവി നേതൃനിരയിലേക്ക് വരുമെന്ന് ഉറപ്പാണ്.
* മാതാപിതാക്കള്‍: പിതാവ് സിയാവുര്‍ റഹ്മാന്‍ രാജ്യത്തിന്റെ പ്രസിഡന്റും ബി.എന്‍.പി സ്ഥാപകനുമായിരുന്നു. മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന മാതാവ് ഖാലിദ സിയ കഴിഞ്ഞ ഡിസംബറിലാണ് അന്തരിച്ചത്.
Summary: After 17 years in exile, Tarique Rahman is set to lead Bangladesh following a landslide victory for the Bangladesh Nationalist Party (BNP) in the 2026 general elections. The 60-year-old leader, who returned from London last Christmas to a massive reception, has been cleared of various charges—including corruption and attempted murder—filed during the Sheikh Hasina regime, paving his way to the premiership. The son of former President Ziaur Rahman and ex-Prime Minister Khaleda Zia, Tarique’s political journey has been marked by early organizational success, followed by imprisonment and alleged torture during the 2007 military-backed government. Now, as the BNP Chairman, he faces the massive task of reviving a shattered economy and restoring international ties. His vision includes a corruption-free administration and constitutional reforms, such as a two-term limit for Prime Ministers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."