HOME
DETAILS

ബംഗ്ലാദേശില്‍ ബി.എന്‍.പിക്ക് ഉജ്ജ്വല വിജയം; താരീഖ് റഹ്മാന്‍ പ്രധാനമന്ത്രിയായേക്കും; ഹസീന യുഗത്തിന് അന്ത്യം; ജമാഅത്തെ ഇസ്ലാമി സഖ്യത്തിന് കനത്ത തോല്‍വി | Bangladesh Election Result

  
Web Desk
February 13, 2026 | 2:00 AM

Bangladeshs BNP wins big in historic parliamentary election

ധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന്‍ താരീഖ് റഹ്മാന്‍ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിക്ക് (ബി.എന്‍.പി) തകര്‍പ്പന്‍ വിജയം. 2024ലെ ജനകീയ പ്രക്ഷോഭത്തിലൂടെ ശൈഖ് ഹസീന പുറത്താക്കപ്പെട്ടതിന് ശേഷം നടന്ന ആദ്യ ജനാധിപത്യ തിരഞ്ഞെടുപ്പിലാണ് ബി.എന്‍.പി അധികാരം തിരിച്ചുപിടിച്ചത്.
ഇന്ന് രാവിലെ പുറത്തുവന്ന ഫലങ്ങള്‍ പ്രകാരം, 300 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 151 സീറ്റുകളും കടന്ന് ബി.എന്‍.പി മുന്നേറുകയാണ്. ഏകദേശം 197 സീറ്റുകളില്‍ പാര്‍ട്ടി വിജയിച്ചു. പ്രധാന എതിരാളികളായ ജമാഅത്തെ ഇസ്‌ലാമി നയിച്ച 11 കക്ഷി സഖ്യം 60ഓളം സീറ്റുകളില്‍ ഒതുങ്ങി.
17 വര്‍ഷത്തെ പ്രവാസത്തിന് ശേഷം ഡിസംബറില്‍ തിരിച്ചെത്തിയ താരീഖ് റഹ്മാന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. അദ്ദേഹം രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകും.
ശൈഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ടായിരുന്നതിനാല്‍ മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി 'ബോട്ട്' അടയാളമില്ലാതെയാണ് വോട്ടെടുപ്പ് നടന്നത്.
12.7 കോടി വോട്ടര്‍മാരില്‍ 44 ശതമാനത്തോളം വരുന്ന യുവാക്കളാണ് (Gen Z) തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായത്. ഏകദേശം 48 ശതമാനമാണ് വോട്ടിങ് നില.

2026-02-1307:02:53.suprabhaatham-news.png
താരീഖ് റഹ്മാന്‍ 
 


തിരഞ്ഞെടുപ്പിനൊപ്പം ഭരണഘടനാ പരിഷ്‌കാരങ്ങള്‍ക്കായുള്ള ഹിതപരിശോധനയും (Referendum) നടന്നു.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന് കീഴിലായിരുന്നു വോട്ടെടുപ്പ്. അതേസമയം, തിരഞ്ഞെടുപ്പ് പ്രഹസനമാണെന്ന് ശൈഖ് ഹസീന ഇന്ത്യയില്‍ നിന്ന് പ്രതികരിച്ചു. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ രാജ്യത്ത് രാഷ്ട്രീയ സ്ഥിരത തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ് ജനത.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരുകാലത്ത് ബി.എന്‍.പിയുടെ യുവ മുഖം; ജയിലില്‍ കൊടിയപീഡനം; തുടര്‍ന്ന് നീണ്ട പ്രവാസം; ഇപ്പോള്‍ പ്രധാനമന്ത്രി പദത്തിലേക്ക്; താരീഖ് റഹ്മാന് ഇത് രാജകീയ തിരിച്ചുവരവ് | Who is Tarique Rahman

International
  •  an hour ago
No Image

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: ഏഴാം പ്രതിയും പിടിയിൽ; ഷിന്റോ സണ്ണി പിടിയിലായത് ട്രെയിൻ മാർഗ്ഗം നാടുവിടാൻ ശ്രമിക്കവെ

crime
  •  2 hours ago
No Image

മൂന്നാമത് ലോക ആയുഷ് സമ്മേളനവും പ്രദര്‍ശനവും ഞായറാഴ്ച മുതല്‍ ദുബൈയില്‍

uae
  •  2 hours ago
No Image

അച്‌ഛൻ മരിച്ചത് അമ്മയുടെ ആഭിചാരം കാരണമെന്ന് ജ്യോത്സ്യൻ; അമ്മയെ തലയിണകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് മകൾ

crime
  •  2 hours ago
No Image

കണക്കില്ല, ബിൽ ഇല്ല; ആഗോള അയ്യപ്പ സംഗമത്തിൽ ക്രമക്കേട് ആവോളം

Kerala
  •  3 hours ago
No Image

താഴ്ന്നു കിടന്ന വൈദ്യുതി ലൈൻ വില്ലനായി; തൻഹയുടെ വേർപാടിൽ വിങ്ങലടക്കാനാവാതെ നാട്

Kerala
  •  3 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: ശാസ്ത്രീയ പരിശോധന രണ്ടാം ദിനത്തിൽ; പങ്കജ് ഭണ്ഡാരിയുടെ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

Kerala
  •  3 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ പ്രചാരണം നയിക്കാൻ രമേശ് ചെന്നിത്തല; പ്രകടന പത്രിക സമിതി ചെയർമാൻ ബെന്നി ബഹനാൻ

Kerala
  •  9 hours ago
No Image

എസ്ഐആർ; കേരളത്തിൽ ആറ് ജില്ലകളിൽ ഹിയറിങ് പൂർത്തിയായി

Kerala
  •  10 hours ago
No Image

കൊലപാതകക്കേസിൽ ബിജെപി എംഎൽഎ വിമാനത്താവളത്തിൽ പിടിയിൽ; ഹരജി സുപ്രിം കോടതി തള്ളിയതിന് പിന്നാലെ അറസ്റ്റ്

National
  •  10 hours ago