HOME
DETAILS

ഒരു പക്ഷിയോട് മനുഷ്യര്‍ യുദ്ധം തോറ്റ കഥ...! ഓസ്‌ട്രേലിയയെ വിറപ്പിച്ച 'എമു'(EMU) പട: തോക്കുകളെ തോല്‍പ്പിച്ച പക്ഷികള്‍

  
Web Desk
February 13, 2026 | 4:48 AM

the great emu war when birds outsmarted the military

 

നൂതനമായ ആയുധങ്ങളുമായി വന്ന സൈനികരെ വെറും ഓട്ടം കൊണ്ട് തോല്‍പ്പിച്ചു കളഞ്ഞ ഒരു പക്ഷിയുണ്ട്-ഓസ്‌ട്രേലിയയുടെ സ്വന്തം എമു. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും ചരിത്രരേഖകളില്‍ ഇതൊരു യഥാര്‍ഥ യുദ്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്.

യുദ്ധത്തിന്റെ തുടക്കം (The Reason)
1932ല്‍ ഓസ്‌ട്രേലിയയിലെ കര്‍ഷകര്‍ വലിയൊരു പ്രതിസന്ധിയിലായി. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞെത്തിയ പട്ടാളക്കാര്‍ക്ക് കൃഷി ചെയ്യാന്‍ നല്‍കിയ ഭൂമിയിലേക്ക് ഏകദേശം 20,000 എമു പക്ഷികള്‍ ഇരച്ചുകയറി. ഗോതമ്പ് പാടങ്ങള്‍ അവ തിന്നു തീര്‍ക്കുകയും വേലികള്‍ തകര്‍ക്കുകയും ചെയ്തു. സങ്കടത്തിലായ കര്‍ഷകര്‍ സര്‍ക്കാരിന്റെ സഹായം തേടി.

സൈന്യം ഇറങ്ങുന്നു
പക്ഷികളെ നേരിടാന്‍ സര്‍ക്കാര്‍ അയച്ചത് സാധാരണ പൊലിസിനെയല്ല, മറിച്ച് സാക്ഷാല്‍ സൈന്യത്തെയാണ്. ലൂയിസ് മെഷീന്‍ ഗണ്ണുകളും ആയിരക്കണക്കിന് തിരകളുമായി മേജര്‍ ജി.പി ഡബ്ല്യു മെറിമാന്റെ നേതൃത്വത്തിലുള്ള സൈനികര്‍ യുദ്ധക്കളത്തിലിറങ്ങി.

 

emu.jpg

എമുകളുടെ 'ഗറില്ലാ യുദ്ധമുറ'
തോക്കുമായി സൈനികര്‍ എത്തിയപ്പോള്‍ എമുകള്‍ കാണിച്ച ബുദ്ധി അപാരമായിരുന്നു.

ചിതറി ഓടുക- കൂട്ടമായി നില്‍ക്കുമ്പോഴാണ് വെടിവയ്ക്കാന്‍ എളുപ്പമെന്ന് കണ്ട എമുക്കള്‍, പട്ടാളക്കാരെ കണ്ടയുടന്‍ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് പല ദിശകളിലേക്ക് ഓടി.

വേഗത: മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയുന്ന ഇവയെ ഉന്നം വയ്ക്കാന്‍ സൈനികര്‍ പാടുപെട്ടു.

നേതാവിനെ അനുസരിക്കുക: ഓരോ ഗ്രൂപ്പിനും ഓരോ 'വാച്ച്മാന്‍' ഉണ്ടായിരുന്നു. അപകടം കണ്ടാലുടന്‍ ഇവര്‍ സിഗ്‌നല്‍ നല്‍കും ബാക്കിയുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറും.

സൈന്യം തോല്‍വി സമ്മതിക്കുന്നു
ആയിരക്കണക്കിന് റൗണ്ട് വെടിയുണ്ടകള്‍ ഉതിര്‍ത്തിട്ടും വളരെ കുറച്ച് പക്ഷികളെ മാത്രമേ കൊല്ലാന്‍ കഴിഞ്ഞുള്ളൂ. ഒടുവില്‍, മെഷീന്‍ ഗണ്ണുകള്‍ പോലും തോറ്റുപോയി എന്ന് മനസ്സിലാക്കിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ സൈന്യത്തെ പിന്‍വലിച്ചു.

'നമുക്ക് വല്ല മെഡലും വേണമെങ്കില്‍ അത് എമുക്കള്‍ക്ക് നല്‍കണം. കാരണം ഈ യുദ്ധം ജയിച്ചത് അവരാണ്' എന്നാണ് അന്ന് യുദ്ധത്തിന് നേതൃത്വം നല്‍കിയ മേജര്‍ മെറിമാന്‍ പിന്നീട് പരിഹാസരൂപേണ പറഞ്ഞത്.

 


എമുകളുടെ ഇന്നത്തെ ലൈഫ് സ്‌റ്റൈല്‍

ഇന്ന് ഓസ്‌ട്രേലിയയുടെ ദേശീയ ചിഹ്നത്തില്‍ എമുവിനെ കാണാം. ഈമുക്കള്‍ക്ക് പുറകോട്ട് നടക്കാന്‍ കഴിയില്ല എന്നതാണ് ഇതിന്റെ കാരണം. അതുകൊണ്ട് തന്നെ 'എപ്പോഴും മുന്നോട്ട് കുതിക്കുന്ന രാജ്യം' എന്ന അര്‍ത്ഥത്തിലാണ് ഓസ്‌ട്രേലിയ ഈ പക്ഷിയെ ആദരിക്കുന്നത്.

ഗവണ്‍മെന്റ് രേഖകള്‍: 1932 നവംബറിലാണ് ഈ 'യുദ്ധം' നടന്നത്. അന്ന് ഓസ്‌ട്രേലിയയുടെ പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് പിയേഴ്‌സ് ആണ് സൈന്യത്തെ അയക്കാന്‍ ഉത്തരവിട്ടത്. (അദ്ദേഹത്തെ പിന്നീട് പലരും 'എമു യുദ്ധമന്ത്രി' എന്ന് പരിഹസിച്ചു വിളിച്ചിരുന്നു).

അന്നത്തെ ഓസ്‌ട്രേലിയന്‍ പത്രങ്ങളില്‍ ഈ യുദ്ധത്തിന്റെ ഓരോ ദിവസത്തെയും റിപോര്‍ട്ടുകള്‍ വന്നിരുന്നു. തോക്കുമായി നില്‍ക്കുന്ന പട്ടാളക്കാരെ എമുക്കള്‍ കളിപ്പിക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ അന്ന് വലിയ ചര്‍ച്ചയായിരുന്നു.

തോക്കുകള്‍ക്ക് എമുക്കളെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെ സര്‍ക്കാര്‍ മറ്റൊരു വഴി കണ്ടെത്തി. എമുവിനെ കൊല്ലുന്നവര്‍ക്ക് 'പ്രതിഫലം' (Boutny) പ്രഖ്യാപിച്ചു. അതോടെ ജനങ്ങള്‍ തന്നെ ഈ ദൗത്യം ഏറ്റെടുക്കുകയും സൈന്യത്തിന് കഴിയാത്തത് അവര്‍ സാധിച്ചെടുക്കുകയും ചെയ്തു.

In 1932, the Australian military failed to defeat a population of 20,000 crop-destroying emus as the birds used their incredible speed and "guerrilla tactics" to evade machine guns.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധനവില കൂടും; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

National
  •  a day ago
No Image

ഒപെക്ക് വിടാനുള്ള യുഎഇയുടെ തീരുമാനം രാഷ്ട്രീയമല്ല, നയാധിഷ്ഠിതം; വിശദീകരണവുമായി ഊർജ്ജ വകുപ്പ് മന്ത്രി

uae
  •  a day ago
No Image

പന്തീരങ്കാവ് ടോൾ പ്ലാസയിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  a day ago
No Image

'ഗൾഫ് യുദ്ധവും ഉഷ്ണതരംഗവും ഒന്നും സർക്കാരിന് മുൻകൂട്ടി കാണാനാകില്ല'; വൈദ്യുതി നിയന്ത്രണത്തെ ന്യായീകരിച്ച് മന്ത്രി കൃഷ്ണൻകുട്ടി

Kerala
  •  a day ago
No Image

ദുബൈ സഫാരി പാർക്കിൽ വമ്പൻ ഓഫറുകൾ; കുട്ടികൾക്ക് പ്രവേശനം സൗജന്യം, ഒപ്പം 'ബൈ 2 ഗെറ്റ് 2' ഡീലും

uae
  •  a day ago
No Image

ചെങ്ങന്നൂരിൽ ഫുട്ബോൾ കളിക്കിടെ യുവാവ് ഇടിമിന്നലേറ്റു മരിച്ചു; അപകടം അടുത്ത മാസം വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കെ

Kerala
  •  a day ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം; ഭാരവാഹനങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി

Kerala
  •  a day ago
No Image

പെട്രോൾ-ഡീസൽ വാഹനങ്ങളുടെ കാലം കഴിയുന്നു; മുന്നറിയിപ്പുമായി നിതിൻ ഗഡ്കരി

National
  •  a day ago
No Image

ദുബൈയിലെ വൈദ്യുതി മുടക്കം പ്രതിവർഷം വെറും 49 സെക്കൻഡ് മാത്രം; ലോക റെക്കോർഡുമായി ദേവ

uae
  •  a day ago
No Image

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ എ.ജി. പേരറിവാളൻ ഇനി അഭിഭാഷകൻ; തമിഴ്നാട് ബാർ കൗൺസിലിൽ എൻറോൾ ചെയ്തു

National
  •  a day ago