HOME
DETAILS

വയനാട് ടൗണ്‍ഷിപ്പ്; ഏഴു വീടുകളുടെ താക്കോല്‍ കൈമാറി

  
Web Desk
April 28, 2026 | 1:21 PM

keys to seven houses in the wayanad township handed over

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലെ ഏഴു വീടുകളുടെ താക്കോല്‍ കൈമാറി. പുനരധിവാസ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് ഏഴു കുടുംബങ്ങള്‍ക്ക് വീടുകള്‍ കൈമാറിയത്. പദ്ധതിയുടെ മൂന്നാം സോണില്‍ ഉള്‍പ്പെട്ട ക്ലസ്റ്ററിലെ വീടുകളാണ് കൈമാറിയത്. 

വീടുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റി, കിറ്റ്‌കോ എന്നിവരുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഓരോ കുടുംബവും തങ്ങള്‍ക്ക് അനുവദിച്ച വീടുകള്‍ നേരിട്ട് പരിശോധിച്ചു. തുടര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള അപാകതകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള വീടുകളുടെ പരിശോധന പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനം. 

അതേസമയം ടൗണ്‍ഷിപ്പില്‍ അനുവദിക്കപ്പെട്ട 178 കുടുംബങ്ങളോടൊപ്പം ഒന്നിച്ച് താമസം തുടങ്ങാനാണ് താക്കോല്‍ ഏറ്റുവാങ്ങിയ കുടുംബങ്ങളുടെ തീരുമാനം. തങ്ങളെ ചേര്‍ത്തുപിടിച്ച സര്‍ക്കാരിനോടും, ജനങ്ങളോടും നന്ദിയുണ്ടെന്നും, ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട തങ്ങള്‍ക്കിനി ബാക്കിയുള്ളത് ഈ കൂട്ടായ്മയാണെന്നും അവര്‍ പറഞ്ഞു. അതിനാല്‍ എല്ലാ വീടുകളുടെയും താക്കോല്‍ കൈമാറ്റം പൂര്‍ത്തിയായ ശേഷം മാത്രമേ ടൗണ്‍ഷിപ്പിലേക്ക് പൂര്‍ണമായ താമസ മാറ്റം ഉണ്ടാവുകയുള്ളൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വയനാട് ദുരന്തബാധിതര്‍ക്കായി മുസ് ലിം ലീഗ് പ്രഖ്യാപിച്ച നൂറ് വീടുകളില്‍ 51 എണ്ണത്തിന്റെ ഗൃഹപ്രവേശം ഇന്നലെ നടന്നു. കുടുംബങ്ങള്‍ ചേര്‍ന്ന് സംഘടിപ്പിച്ച വീടുകൂടലിന് അതിഥികളായി മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന സെക്രട്ടറി പിഎംഎ സലാമും, പികെ ബഷീറും ഉള്‍പ്പെടെ നേതാക്കളെത്തി. 

ബാക്കിയുള്ള 54 കുടുംബങ്ങള്‍ കൂടി ജൂണ്‍ 15നും സെപ്റ്റംബറിലുമായി വീടണയും. ഫര്‍ണിച്ചറുകളും മിക്‌സിയും വീട്ടിലേക്ക് ഒരുമാസത്തേക്ക് ആവശ്യമായ പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെ ഒരുക്കിയാണ് ലീഗ് വീടുകള്‍ കൈമാറിയത്.

keys to seven houses in the township being constructed by the government for the victims of the mundakkai–chooralmala disaster have been handed over.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസ് ഭാഗികമായി തുറന്നു; വെള്ളിയാഴ്ചയോടെ പൂര്‍ണമായി തുറക്കുമെന്ന് ട്രംപ്

International
  •  3 days ago
No Image

ശ്രീലങ്കൻ താരവുമായി കൈയാങ്കളി; ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിക്ക്‌ വിലക്ക് ? ഐസിസി നിയമം ഇങ്ങനെ

Cricket
  •  3 days ago
No Image

'പ്രിയദര്‍ശിനി സൗജന്യ യാത്ര'വന്‍ഹിറ്റെന്ന് കണക്കുകള്‍;  ആദ്യദിനം യാത്ര ചെയ്തത് 13 ലക്ഷത്തിലേറെ വനിതകള്‍; ഒറ്റദിനം കൊണ്ട് അഞ്ച് ലക്ഷത്തിലേറെ വര്‍ധന 

Kerala
  •  3 days ago
No Image

ബംഗാളിലെ ആൾക്കൂട്ട കൊലപാതകം: കൊല്ലപ്പെട്ടത് മലയാളിയല്ല; വ്യാജ പ്രചാരണങ്ങൾ തള്ളി പൊലിസ്

crime
  •  3 days ago
No Image

പോരാട്ടവീര്യം ചോരാതെ ഇറാൻ; ന്യൂസിലൻഡിനെതിരെ രണ്ട് തവണ പിന്നിൽ നിന്ന ശേഷം സമനില പിടിച്ചെടുത്ത് ഇറാൻ

Football
  •  3 days ago
No Image

വിദേശ നിക്ഷേപകര്‍ക്ക് 15 വര്‍ഷത്തെ റെസിഡന്‍സി സംവിധാനവുമായി കുവൈത്ത് | Kuwait 15 year residency scheme

Kuwait
  •  4 days ago
No Image

ലോകകപ്പിൽ ചരിത്രമെഴുതിയിട്ടും വിതുമ്പി വോസിൻഹ; യുഎസ് വിസ വില്ലനായി, മകന്റെ അവിസ്മരണീയ പ്രകടനം കാണാനാകാതെ അമ്മ

Football
  •  4 days ago
No Image

92.55 കോടിയുടെ ക്രമക്കേട്; വിദേശ മിഷനറി സംഘടനയ്‌ക്കെതിരേ കേസ്

latest
  •  4 days ago
No Image

ഇറാൻ: യു .എസ്-സയണിസ്റ്റ് കൂട്ടു കെട്ടിന്റെ തോൽവി

International
  •  4 days ago
No Image

സെൻസസ്: സെൽഫ് എന്യൂമെറേഷൻ ഇങ്ങനെ

Kerala
  •  4 days ago