ചിറ്റാര്‍ കാര്‍ണിവല്‍ അപകടം: ആറ് പേര് അറസ്റ്റില്‍
പത്തനംതിട്ട: ചിറ്റാറില്‍ ഓണത്തോടനുബന്ധിച്ച് തുടങ്ങിയ കാര്‍ണിവലിലെ ആകാശ ഊഞ്ഞാലില്‍നിന്നു കുട്ടി വീണുമരിച്ച സംഭവത്തില്‍ മേള നടത്തിപ്പുകാരായ ആറ് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു.
അഞ്ചല്‍ സ്വദേശി മുഹമ്മദ് അബ്ദുള്ള (34), മുണ്ടക്കയം കിഴക്കേമുറിയില്‍ ഷമീര്‍ (36), ഭാര്യ റംല (32), കാര്‍ണിവല്‍ നടത്തിപ്പുകാരായ തമിഴ്നാട് സ്വദേശികളായ രമേശ്, പ്രഭു, ദിനേശ് എന്നിവരെയാണ് ചിറ്റാര്‍ സി.ഐ എന്‍.ജി സാബു അറസ്റ്റുചെയ്തത്.
പ്രധാന സംഘാടകനായ ചങ്ങനാശേരി സ്വദേശി റഷീദ് ഒളിവിലാണ്. ചിറ്റാര്‍ കുളത്തുങ്കല്‍ സജി-ബിന്ദു ദമ്പതികളുടെ ഇളയ മകന് അലനാണ് (5) വ്യാഴാഴ്ച രാത്രി 7.30 ന് ആകാശ ഊഞ്ഞാലില്‍നിന്നും വീണുമരിച്ചത്.
അലനോടൊപ്പം ഊഞ്ഞാലില്‍നിന്നും തെറിച്ചുവീണ മൂത്ത സഹോദരി പ്രിയങ്ക (15) ഗുരുതര പരുക്കുകളോടെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."