HOME
DETAILS

കുട്ടികള്‍ അമിതമായി സ്‌ക്രീന്‍ ഉപയോഗിക്കുന്നുണ്ടോ?... ആ ശീലം വേഗം മാറ്റിക്കോളൂ.. പദ്ധതിയുമായി കേരള പൊലിസ് 

  
February 14, 2026 | 5:31 AM

kerala police screen time reduce- project kerala

നിങ്ങളുടെ കുട്ടികള്‍ അമിതമായി ഫോണ്‍ ഉപയോഗിക്കുന്നവരാണോ?... എങ്കില്‍ അത് ഒരിക്കലും നല്ല ശീലമല്ല. കാരണം അത് നിങ്ങളുടെ കുട്ടികളെ ദോഷമായി തന്നെ ബാധിക്കും. വര്‍ധിച്ചു വരുന്ന ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇത്തരത്തിലുള്ള വര്‍ധിച്ചു വരുന്ന ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ പ്രശ്‌നങ്ങളുണ്ടാക്കുന്നു.അമിതമായ സ്‌ക്രീന്‍ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുമ്പോള്‍, സഹായത്തിനായി കേരള പൊലിസിന്റെ 'ഡി-ഡാഡ്' അഥവാ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ പദ്ധതി കൊണ്ടുവന്നിരിക്കുകയാണ് കേരള പൊലിസ്. സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഡി-ഡാഡ്. കൗണ്‍സിലിങ്ങിലൂടെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്ന് മോചനം നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ദേശീയ തലത്തില്‍തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി പൊലിസ് നടപ്പാക്കുന്നത്. കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കുന്നുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിയായി 6 സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ പദ്ധതിയിലൂടെ സ്‌കൂളുകള്‍ മുഖാന്തിരം ഡിജിറ്റല്‍ അഡിക്ഷന്റെ ദോഷങ്ങളെക്കുറിച്ചുള്ള ക്ലാസുകളെ കൂടാതെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരിട്ടുള്ള കൗണ്‍സിലിംഗും വളരെ ഫലപ്രദമായി നടത്തിവരുന്നു.

അനിയന്ത്രിതമായ ഡിജിറ്റല്‍ ഉപയോഗം, ഫോണ്‍ ലഭിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന പ്രകോപനം, ദൈനംദിന കാര്യങ്ങളെ ബാധിക്കല്‍ എന്നിവ അഡിക്ഷന്റെ ലക്ഷണങ്ങളാണ്അമിത ദേഷ്യം, അക്രമാസക്തരാകല്‍, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കാണ് ഈ പദ്ധതിയിലൂടെ പരിഹാരമുണ്ടാകുന്നത്.

മനശാസ്ത്ര വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കുട്ടികളെ അഡിക്ഷനില്‍ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗണ്‍സലിങ്, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കും. ആരോഗ്യം, വനിതാശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ഈ പദ്ധതിയില്‍ രക്ഷിതാക്കള്‍, അധ്യാപകര്‍, ഈ മേഖലയിലെ വിവിധ സംഘടനകള്‍, ഏജന്‍സികള്‍ എന്നിവര്‍ക്ക് അവബോധവും നല്‍കുന്നുണ്ട്. 9497900200 എന്ന നമ്പറിലൂടെ ഡി-ഡാഡില്‍ ബന്ധപ്പെടാവുന്നതാണ്. ഡി  ഡാഡില്‍ ബന്ധപ്പെടുന്ന കുട്ടികളുടെ വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉയര്‍ത്തെണീറ്റ് സ്വര്‍ണം; പവന്‍വില 1.15 ലക്ഷത്തിന് മുകളില്‍, പവന് കൂടിയത് 2000 ത്തിനടുത്ത്

Kerala
  •  2 hours ago
No Image

കൊട്ടാരക്കരയിൽ 14 കാരനെ കാണാനില്ല; വിവിധ ഇടങ്ങളിൽ കണ്ടതായി സൂചന, തിരച്ചിൽ ഊർജ്ജിതം 

Kerala
  •  2 hours ago
No Image

തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയ നേപ്പാൾ സ്വദേശി മൂന്ന് പേരെ കുത്തി

Kerala
  •  3 hours ago
No Image

റോഡിലെ കുഴികളിൽ വീണുള്ള മരണങ്ങളിൽ അഞ്ച് വർഷത്തിനിടെ 53 ശതമാനം വർധന; പകുതിയിലേറെയും ഉത്തർപ്രദേശിൽ

National
  •  3 hours ago
No Image

ധീരം, ചരിത്രം; മഹാരാഷ്ട്രയിലെ സൗന്ദല ഇനി ജാതി രഹിത ഗ്രാമം, ഭരണഘടനയുടെ ആമുഖം അനുസരിച്ച് ജീവിക്കാൻ തീരുമാനം

National
  •  4 hours ago
No Image

മക്കയിലെ റിയല്‍ എസ്റ്റേറ്റ് മേഖല വിദേശ നിക്ഷേപകര്‍ക്കായി തുറന്നുകൊടുത്ത് സഊദി; വിദേശികള്‍ക്കും വിശുദ്ധനഗരിയില്‍ സ്വത്ത് വാങ്ങാം; ഹറമിന് സമീപത്തെ ഭൂമിക്ക് ലോകത്തെ ഏറ്റവും ഉയര്‍ന്ന വില

Business
  •  4 hours ago
No Image

ഗസ്സയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണം, പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം: മുന്നറിയിപ്പുമായി സഊദി അറേബ്യ

International
  •  4 hours ago
No Image

സമൂഹ മാധ്യമങ്ങൾക്കുള്ള നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ; ചട്ടഭേദഗതി 20 മുതൽ പ്രാബല്യത്തിൽ

National
  •  5 hours ago
No Image

ഐ.ടി @2026; കേന്ദ്ര ലക്ഷ്യം സെൻസർഷിപ്പോ? സമൂഹ മാധ്യമങ്ങളെ വരുതിയിലാക്കുന്ന കേന്ദ്ര തന്ത്രം

National
  •  5 hours ago
No Image

ജോസിനെ 'പാലായിലൊതുക്കി' പാർട്ടിയിൽ അപ്രമാദിത്വത്തിന് റോഷി; ഉൾപാർട്ടി പോരിൽ വലഞ്ഞ് കേരള കോൺ​ഗ്രസ്

Kerala
  •  5 hours ago