HOME
DETAILS

കെ.പി.സി.സി തലപ്പത്ത് മാറ്റം, തെരഞ്ഞെടുപ്പിന് ശേഷം; താൽക്കാലിക ചുമതല മുതിർന്ന നേതാവിന് 

  
ഇ.പി മുഹമ്മദ്
February 14, 2026 | 1:57 AM

kpcc president post will change after the niyamasabha election

കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് മാറ്റം നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം. അതേസമയം, സണ്ണി ജോസഫ് മത്സരിക്കുമെന്ന് ഉറപ്പായതിനാൽ താൽക്കാലിക ചുമതല മുതിർന്ന നേതാവിന് കൈമാറും. യു.ഡി.എഫിന് ഭരണം ലഭിച്ചാൽ മന്ത്രിസ്ഥാനം നൽകാമെന്ന് സണ്ണി ജോസഫിന് ഹൈക്കമാൻഡിൽ നിന്ന് ഉറപ്പുലഭിച്ചിട്ടുണ്ട്. പുതിയ സർക്കാർ ചുമതലയേൽക്കുന്നതോടെ കെ.പി.സി.സിയുടെ തലപ്പത്തും മാറ്റമുണ്ടാകും. തെരഞ്ഞെടുപ്പ് സമയത്ത് ബെന്നി ബഹ്നാന് പ്രസിഡന്റിന്റെ ചുമതല നൽകാനാണ് നീക്കം. ഷാഫി പറമ്പിൽ, ആന്റോ ആന്റണി, കെ.സി ജോസഫ് എന്നിവരുടെ പേരുകളും താൽക്കാലിക അധ്യക്ഷസ്ഥാനത്തേക്ക് ചർച്ചയിലുണ്ട്. അതേസമയം, ബെന്നി ബഹ്നാന്റെ പേരിനാണ് മുൻഗണന. ആന്റോ ആന്റണിയെ സജീവമായി പരിഗണിച്ചിരുന്നെങ്കിലും അടുത്തകാലത്ത് അദ്ദേഹത്തിനെതിരേ വന്ന തുടർച്ചയായ വിവാദങ്ങളാണ് നേതൃത്വത്തെ മാറ്റി ചിന്തിപ്പിച്ചത്. 

സിറ്റിങ് എം.എൽ.എമാരിൽ വി.ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ ഒന്നാംഘട്ട സ്ഥാനാർഥിപട്ടികയിൽ ഉൾപ്പെടുമെന്ന് ഉറപ്പാണ്. ഈ പട്ടിക പുറത്തുവരുന്നതിന് പിന്നാലെ കെ.പി.സി.സിയുടെ താൽക്കാലിക അധ്യക്ഷനെയും പ്രഖ്യാപിക്കും. 

തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും സ്ഥിരം അധ്യക്ഷനെ നിയമിക്കുക. ബെന്നി ബഹ്നാനെ കൂടാതെ മറ്റു പേരുകളും പരിഗണിക്കപ്പെട്ടേക്കാം. മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിനിർത്തപ്പെടുന്ന മുതിർന്ന നേതാക്കളെയും പരിഗണിക്കേണ്ടിവരും. മന്ത്രിസഭയിലെ സാമുദായിക പ്രാതിനിധ്യം കൂടി കണക്കിലെടുത്താവും പുതിയ അധ്യക്ഷനെ നിശ്ചയിക്കുക. കോൺഗ്രസിൽ നിന്ന് രണ്ടിൽ കൂടുതൽ ക്രൈസ്തവ വിഭാഗത്തിൽപെട്ട മന്ത്രിമാർ ഉണ്ടായാൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് മറ്റു സമുദായങ്ങളിൽപെട്ടവർക്കാകും മുൻഗണന. 

കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമാരിൽ പി.സി വിഷ്ണുനാഥും എ.പി അനിൽ കുമാറും സിറ്റിങ് എം.എൽ.എമാരായതിനാൽ മത്സരരംഗത്തുണ്ടാകും. കെ.പി.സി.സി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് ജില്ലയിൽ നിന്ന് മത്സരിക്കാൻ സാധ്യതയേറി. കൊയിലാണ്ടി, നാദാപുരം സീറ്റുകളിലാണ് അദ്ദേഹത്തിന്റെ പേരുകൾ പരിഗണനയിലുള്ളത്. കണ്ണൂരിൽ മത്സരിക്കാൻ കെ. സുധാകരൻ താൽപര്യം അറിയിച്ചിട്ടുണ്ട്. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും നിയമസഭയിലേക്ക് താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം വിവാദമായതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം മത്സരരംഗത്തുണ്ടാവില്ല.

change in the kpcc president post will take place after the legislative assembly election. meanwhile, as it is certain that sunny joseph will contest, the temporary charge will be handed over to a senior leader.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂനപക്ഷ ക്ഷേമം ബജറ്റിലുണ്ട്, ഫലത്തിലില്ല; ചെലവഴിക്കാതെ കെട്ടി കിടക്കുന്നത് കോടികൾ 

Kerala
  •  2 hours ago
No Image

ബംഗ്ലാദേശിൽ ബി.എൻ.പി സർക്കാർ നാളെ അധികാരമേൽക്കും; 17 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം പ്രധാനമന്ത്രി പദത്തിലേക്ക് താരിഖ് റഹ്‌മാൻ 

International
  •  2 hours ago
No Image

യുഎഇ സ്‌കൂള്‍ പ്രവേശനം: പുതിയ പ്രായപരിധി ഇങ്ങനെ; കൂടുതല്‍ വ്യക്തത വരുത്തി വിദ്യാഭ്യാസ മന്ത്രാലയം

uae
  •  2 hours ago
No Image

എസ്.ഐ.ആര്‍ ഹിയറിങ് ഇന്ന് അവസാനിക്കും; ഇതുവരെ പുറത്തായത് 39,297 പേര്‍

Kerala
  •  2 hours ago
No Image

പട്ടിണിയില്‍ നിന്ന് 50 ലക്ഷം കുരുന്നുകളെ രക്ഷിക്കാന്‍ 'ഹാദ് അല്‍ ഹയാ'; പുതിയ റമദാന്‍ കാംപയിനുമായി ദുബൈ ഭരണാധികാരി

latest
  •  2 hours ago
No Image

വിവാഹച്ചടങ്ങിനിടെ രണ്ടാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്: പ്രതിക്ക് ആറ് വർഷം കഠിനതടവും പിഴയും

Kerala
  •  9 hours ago
No Image

കൊച്ചിയിൽ പൊലിസുകാരനെ ബൈക്കിടിച്ച് പരുക്കേൽപ്പിച്ച സംഭവം: പ്രതികൾ കോടതിയിൽ കീഴടങ്ങി

Kerala
  •  10 hours ago
No Image

ലേഖനം എഴുതിയതിന് പ്രതികാര നടപടി: കെഎസ്ആർടിസി ജീവനക്കാരന്റെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി

Kerala
  •  10 hours ago
No Image

71,585 കോടി രൂപയുടെ റെക്കോർഡ് വരുമാനവുമായി ലുലു റീട്ടെയ്ൽ ; 2025 സാമ്പത്തിക വർഷത്തിൽ നിക്ഷേപകർക്ക് മികച്ച നേട്ടം

uae
  •  10 hours ago
No Image

റാസൽഖോറിൽ തീപിടുത്തം: മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തി സിവിൽ ഡിഫൻസ്; റോബോട്ടുകളെ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  10 hours ago