HOME
DETAILS

ഹൈവേയില്‍ വിമാനമിറങ്ങി പ്രധാനമന്ത്രി; വടക്കുകിഴക്കന്‍ മേഖലയിലെ ആദ്യ എമര്‍ജന്‍സി ലാന്‍ഡിങ് ഫെസിലിറ്റി ഉദ്ഘാടനം ചെയ്തു

  
February 14, 2026 | 8:29 AM

pm-modi-inaugurates-first-northeast-emergency-landing-facility-assam-c130-highway

ഗുവാഹത്തി: അസമില്‍ സി -130 വിമാനത്തില്‍ ആദ്യത്തെ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കുകിഴക്കന്‍ മേഖലയിലെ ആദ്യ എമര്‍ജന്‍സി ലാന്‍ഡിങ് ഫെസിലിറ്റി(ഇ.എഫ്.എല്‍) ഉദ്ഘാടനം ചെയ്തു. ആസമിലെ ദിബ്രുഗഢ് ജില്ലയിലെ മൊറാനില്‍ ദേശീയപാത 127ലായിരുന്നു പ്രധാനമന്ത്രിയെയും വഹിച്ച സി-130 ജെ വിമാനമിറങ്ങിയത്. 

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി അസമിലെത്തിയത്. 

യുദ്ധവിമാനങ്ങള്‍ക്കും ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ക്കും ഒരേപോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഈ റണ്‍വേ, ദിബ്രുഗഡ് വിമാനത്താവളത്തിന് ഒരു ബദലായി പ്രവര്‍ത്തിക്കും. 40 ടണ്‍ വരെ ഭാരമുള്ള യുദ്ധവിമാനങ്ങളും പരമാവധി ടേക്ക്-ഓഫ് ഭാരമായ 74 ടണ്‍ വരെ ഭാരമുള്ള ഗതാഗത വിമാനങ്ങളും വഹിക്കാനുള്ള ശേഷി ഈ ഇ.എഫ്.എലിനുണ്ട്. ഉദ്ഘാടനത്തിന് പിന്നാലെ, തേജസ്, സുഖോയ്, റാഫേല്‍, മറ്റ് യുദ്ധവിമാനങ്ങളും ഉള്‍പ്പെട്ട 40 മിനിറ്റ് എയര്‍ ഷോയ്ക്ക് പ്രധാനമന്ത്രി മോദി സാക്ഷ്യം വഹിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഇ.എഫ്.എല്‍ 2021 ല്‍ രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ഗുവാഹത്തിയെ വടക്കന്‍ ഗുവാഹത്തിയുമായി ബന്ധിപ്പിക്കുന്ന ബ്രഹ്‌മപുത്ര നദിക്ക് കുറുകെയുള്ള പാലം അദ്ദേഹം അനാച്ഛാദനം ചെയ്തു. ഇത് ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കുകയും യാത്രാ സമയം കുറയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നാലെ ബൊംഗോറയില്‍ ഗുവാഹത്തിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ (ഐ.ഐ.എം) താല്‍ക്കാലിക കാമ്പസും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

നഗരത്തിലെ പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഗുവാഹത്തിയിലെ 100 ഇലക്ട്രിക് ബസുകള്‍ കൂടി പ്രധാനമന്ത്രി മോദി ഫ്ളാഗ് ഓഫ് ചെയ്യും.

 

 

Prime Minister Narendra Modi scripted history by landing in a C-130J aircraft on a highway in Assam, inaugurating the first Emergency Landing Facility (ELF) in the Northeast region. The landing took place on National Highway 127 at Moran in Dibrugarh district.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേനല്‍ കാലത്ത് സ്‌പെഷ്യല്‍ ക്ലാസുകള്‍ പാടില്ല; നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വി. ശിവന്‍കുട്ടി 

Kerala
  •  6 days ago
No Image

ഇറാനെതിരായ യുദ്ധത്തിന് യു.എസ് ചെലവാക്കിയത് 51 ബില്യണ്‍ ഡോളര്‍; യുദ്ധത്തില്‍ 400 സൈനികര്‍ക്ക് പരുക്കേറ്റു- റിപ്പോര്‍ട്ട്

International
  •  6 days ago
No Image

ഹോര്‍മുസ് തുറക്കുന്നു? ഉപരോധം പൂര്‍ണമായി പിന്‍വലിക്കുമെന്ന സൂചന നല്‍കി ട്രംപ് 

International
  •  6 days ago
No Image

യു.എസിന് വീണ്ടും തിരിച്ചടി; ഹോര്‍മുസില്‍ 238 മില്യണ്‍ ഡോളറിന്റെ ഡ്രോണ്‍ തകര്‍ന്നു

International
  •  6 days ago
No Image

യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെണ്‍കുട്ടി ജീവനൊടുക്കി 

National
  •  6 days ago
No Image

ദുബൈയിലെ 18 വാസസ്ഥലങ്ങളിൽ പുതിയ റോഡ് പദ്ധതികളുമായി ആർടിഎ; യാത്രാസമയം 40 ശതമാനം കുറയും

uae
  •  6 days ago
No Image

''കെകെ രമയുടെ പിഎക്ക് ബോംബ് നിര്‍മാണത്തിനിടെ പരിക്ക്''; സോഷ്യല്‍ മീഡിയ വ്യാജ പ്രചരണത്തില്‍ വിശദീകരണവുമായി ആര്‍എംപി നേതാവ് 

Kerala
  •  6 days ago
No Image

കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  6 days ago
No Image

തടയാനാവില്ല; ഹോര്‍മുസിലെ അമേരിക്കന്‍ ഉപരോധം മറികടന്ന് ഇറാനിയന്‍ കപ്പലുകള്‍; ഒരു ചരക്കുകപ്പല്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട് 

International
  •  6 days ago
No Image

മണ്ഡല പുനര്‍നിര്‍ണയം; പ്രതിപക്ഷ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്ന് സിപിഎം-സിപിഐ ജനറല്‍ സെക്രട്ടറിമാര്‍; പകരം പ്രതിനിധികളെ അയച്ചു 

National
  •  6 days ago