HOME
DETAILS

വട്ടിയൂര്‍ക്കാവ് ഉറപ്പിച്ച് കെ. മുരളീധരന്‍; ഒടുവില്‍ തീരുമാനം, നിലപാട് നേതൃത്വത്തെ അറിയിച്ചു

  
February 14, 2026 | 6:29 AM

k-muralidharan-confirms-vattiyoorkavu-candidacy-kerala-assembly-election-2026

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവ് സീറ്റില്‍ മത്സരം ഉറപ്പിച്ച്  കെ മുരളിധരന്‍. കോണ്‍ഗ്രസ്  നേതൃത്വത്തെ നിലപാട് അറിയിച്ചു. ഇതോടെ വട്ടിയൂര്‍ക്കാവില്‍ ശക്തമായി ത്രികോണ മത്സരം ഉറപ്പായി. വട്ടിയൂര്‍കാവ് തിരിച്ചുപിടിക്കാന്‍ മുരളി തന്നെ ഇറങ്ങണമെന്നാണ് നേതൃത്വത്തിന്റെയും നിലപാട്. അതേസമയം, തിരുവനന്തപുരത്ത് ശബരിനാഥിന്റെയും ശിവകുമാറിന്റെയും പേരുകളും പരിഗണിക്കുന്നുണ്ട്. 

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണ സമിതിയും പ്രകടനപത്രികാ സമിതിയും പ്രഖ്യാപിച്ച് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനുള്ള ചുവടുവയ്പ്പുമായി കോണ്‍ഗ്രസ് അതിവേഗം മുന്നോട്ടു നീങ്ങുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പൂര്‍ത്തിയാക്കി 20ന് ആദ്യഘട്ട സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി ചെയര്‍മാനായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയാണ് എ.ഐ.സി.സി നിയോഗിച്ചത്. ശശി തരൂര്‍ എം.പിയാണ് പ്രചാരണ സമിതിയുടെ കോ-ചെയര്‍മാന്‍. ഷാഫി പറമ്പില്‍ എം.പി കണ്‍വീനറാകും. ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ റോജി എം. ജോണ്‍, സി.ആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍, രമ്യാ ഹരിദാസ്, എം. ലിജു, ദീപ്തി മേരി വര്‍ഗീസ് എന്നിവര്‍ പ്രചാരണ സമിതി അംഗങ്ങളായിരിക്കും.

തെരഞ്ഞെടുപ്പ് പ്രകടനപത്രിക കമ്മിറ്റിയുടെ ചെയര്‍മാനായി ബെന്നി ബഹ്നാന്‍ എം.പിയെയും തീരുമാനിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് കോ-ചെയര്‍മാന്‍. എം.പിമാരായ ഡീന്‍ കുര്യാക്കോസ്, ജെബി മേത്തര്‍ എന്നിവരാണ് പ്രകടനപത്രിക കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. പ്രകടനപത്രിക സമിതിയിലേക്ക് ആന്റോ ആന്റണിയുടെ പേര് ചര്‍ച്ചയിലുണ്ടായിരുന്നെങ്കിലും പോറ്റി വിവാദം വിനയായെന്നാണ് സൂചന. അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടികക്കൊപ്പം കെ.പി.സി.സിയുടെ താല്‍കാലിക അധ്യക്ഷ ചുമതല ആര്‍ക്കെന്നതിലും തീരുമാനം വന്നേക്കും. സണ്ണി ജോസഫ് മത്സരിക്കാന്‍ ധാരണയായതോടെ ബെന്നി ബഹ്നാന്‍ അടക്കമുള്ളവരുടെ പേരുകളാണ് പരിഗണനയില്‍. കെ.സി ജോസഫ്, എം.എം ഹസന്‍ തുടങ്ങിയ പേരുകളും ചര്‍ച്ചയില്‍ വന്നിരുന്നു. 

16ന് കൊച്ചിയില്‍ ചേരുന്ന കെ.പി.സി.സി യോഗത്തിന് പിന്നാലെ സ്‌ക്രീനിങ് കമ്മിറ്റി, കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗങ്ങള്‍ ചേര്‍ന്ന് സ്ഥാനാര്‍ഥിപട്ടികയ്ക്ക് അന്തിമ രൂപം നല്‍കും. 25ന് മുന്‍പ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാനാണ് ആലോചന.

 

 

Senior Congress leader K. Muraleedharan has informed the party leadership of his decision to contest from the Vattiyoorkavu constituency in the upcoming Kerala Assembly elections. With this move, a strong triangular contest is expected in the constituency.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രസമ്മേളന വേദികളിലല്ല, ജനഹൃദയങ്ങളിലെ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്ത്; മുഖ്യമന്ത്രി 

Kerala
  •  4 days ago
No Image

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും

National
  •  4 days ago
No Image

'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍ 

National
  •  4 days ago
No Image

വൈഭവ്‌ കൊടുങ്കാറ്റിൽ തരിപ്പണമായി ചെന്നൈ; വരവറിയിച്ച് രാജസ്ഥാൻ റോയൽസ്

Cricket
  •  4 days ago
No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  4 days ago
No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  4 days ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  4 days ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  4 days ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  4 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago