അവിഹിത ബന്ധത്തിന് തടസം; പിഞ്ചുമക്കളെ എലിവിഷം നൽകി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ; കൂട്ടുനിന്ന സഹോദരിക്ക് വേണ്ടി തിരച്ചിൽ ഊർജിതം
ബതിൻഡ: അവിഹിത ബന്ധത്തിന് തടസമാകുമെന്ന് കണ്ട് സ്വന്തം മക്കളെ എലിവിഷം നൽകി കൊലപ്പെടുത്തിയ അമ്മയെ പൊലിസ് അറസ്റ്റ് ചെയ്തു. പഞ്ചാബ്, ബതിൻഡ സ്വദേശിനി ജാസി കൗറിനെയാണ് ഫൂൽ പൊലിസ് പിടികൂടിയത്. എട്ട് വയസ്സുകാരിയായ മകളെയും ആറ് വയസ്സുകാരനായ മകനെയുമാണ് ഇവർ എലിവിഷം നൽകി കൊന്നൊടുക്കിയത്.
കൃത്യമായ ആസൂത്രണത്തോടെയാണ് ജാസി കൗർ കൊലപാതകങ്ങൾ നടത്തിയത്. 15 ദിവസം മുൻപാണ് മൂത്തമകൾ സുക്പ്രീത് കൗർ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ആ മരണം സ്വാഭാവികമാണെന്ന് എല്ലാവരും കരുതിയിരിക്കെയാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ആറ് വയസ്സുകാരനായ ഫതേവീറും മരിക്കുന്നത്. രണ്ടാമത്തെ കുട്ടിയുടെ മരണത്തോടെ ഗ്രാമവാസികൾക്ക് സംശയം തോന്നിയതോടെ പൊലിസിനെ വിവരമറിയിക്കുകയുമായിരുന്നു.
പൊലിസ് ജാസി കൗറിനെ വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. അവിഹിത ബന്ധം തുടരുന്നതിന് മക്കൾ തടസമാകുമെന്ന് കണ്ടാണ് ഇവർ ഈ കടുംകൈ ചെയ്തതെന്ന് പൊലിസ് ഉദ്യോഗസ്ഥൻ മനോജ് കുമാർ അറിയിച്ചു.
എലിവിഷം ഭക്ഷണത്തിൽ കലർത്തി നൽകിയാണ് രണ്ട് മക്കളെയും കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ജാസിയുടെ സഹോദരി മോട്ടോ കൗർ, ലഖി സിങ് എന്നിവരും കൊലപാതകത്തിന് കൂട്ടുനിന്നതായി പൊലിസ് അറിയിച്ചു. സംഭവത്തിൽ മാതാവ് ജാസി കൗറിനെ കൂടാതെ സഹോദരിയെയും പൊലിസ് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതിയായ മറ്റ് സഹോദരിക്കായി പൊലിസ് തിരച്ചിൽ ഊർജിതമാക്കി.
mother arrested for poisoning her eight and six-year-old children with rat poison in punjab's bathinda. police revealed she committed the crime with her sister and another accomplice because her children were an obstacle to an extramarital affair. both children died within two weeks of each other, leading to her confession and arrest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."