HOME
DETAILS

ആലിന്‍ ഷെറിന്റെ പേരില്‍ അവയവദാന തട്ടിപ്പ്; ഒരു രൂപ പോലും നല്‍കരുതെന്ന് കുടുംബം

  
Web Desk
February 16, 2026 | 3:22 AM

alinn sherins family warns against organ donation scam

 

പത്തനംതിട്ട: പത്തുമാസം മാത്രം പ്രായമുള്ളപ്പോള്‍ അവയവദാനത്തിലൂടെ അഞ്ചുപേര്‍ക്ക് പുതുജീവിതം നല്‍കി മടങ്ങിയ ആലിന്‍ ഷെറിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പണപ്പിരിവ് നടത്തുന്നതായി പരാതി. അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയക്കായി പണം വേണമെന്ന വ്യാജ പ്രചാരണത്തിനെതിരെ ആലിന്റെ മുത്തച്ഛന്‍ റെജി സാമുവല്‍ രംഗത്തെത്തി.

വ്യാജ പ്രചാരണം ശ്രദ്ധയില്‍പ്പെട്ടു

ആലിന്റെ അവയവങ്ങള്‍ സ്വീകരിച്ച കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണമില്ലെന്നും പൊതുജനങ്ങള്‍ സഹായിക്കണമെന്നും കാണിച്ച് ചിലര്‍ വ്യാജ അക്കൗണ്ടുകള്‍ വഴി പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ ഇത് പൂര്‍ണമായും തെറ്റാണെന്ന് കുടുംബം അറിയിച്ചു.

'സര്‍ക്കാരോ അവയവം സ്വീകരിച്ച കുടുംബങ്ങളോ ഞങ്ങളോ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ല. ശസ്ത്രക്രിയകളും അനുബന്ധ കാര്യങ്ങളും സൗജന്യമായാണ് നടക്കുന്നത്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ പിന്തുണ അറിയിച്ചിട്ടുള്ള കാര്യമാണിത്. അതിനാല്‍ ആരും ഇത്തരം തട്ടിപ്പുകാര്‍ക്ക് പണം നല്‍കരുത്'-  റെജി സാമുവല്‍ പറഞ്ഞു.

ഫെബ്രുവരി അഞ്ചിന് എം.സി റോഡിലുണ്ടായ വാഹനാപകടത്തിലാണ് അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകളായ ആലിന് ഗുരുതരമായി പരിക്കേറ്റത്. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ വൃക്കകള്‍, കരള്‍, ഹൃദയവാല്‍വ്, നേത്രപടലങ്ങള്‍ എന്നിവ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി പത്തുമാസം പ്രായമുള്ള ആലിന്‍ മാറി.

 

ലഭിക്കുന്ന വിവരമനുസരിച്ച്, ആലിന്റെ അവയവങ്ങളിലൂടെ അഞ്ച് പേര്‍ക്കാണ് പുതിയ ജീവിതം ലഭിക്കുന്നത്. ഈ മഹത്തായ സന്ദേശത്തെ ദുരുപയോഗം ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും കുടുംബം അഭ്യര്‍ഥിച്ചു.

 

The family of 10-month-old Alinn Sherin, Kerala's youngest organ donor, has warned the public against fake social media campaigns soliciting money for the surgery of organ recipients. Her grandfather, Reji Samuel, clarified that all medical procedures are provided free of cost by the government and urged people not to fall for these fraudulent fundraising efforts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവന്റെ പ്രകടനം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവാറുണ്ട്: ഇർഫാൻ പത്താൻ

Cricket
  •  3 hours ago
No Image

വയനാട് ഉരുൾദുരന്തം: മുസ്‌ലിം ലീഗിൻ്റെ ആദ്യഘട്ട വീടുകൾ 28ന് കൈമാറും

Kerala
  •  4 hours ago
No Image

കാസർകോടുകാരൻ ഇന്ത്യൻ പൗരനല്ലെന്നു ബിജെപി നേതാവ്; വ്യാജപരാതിയിൽ നിയമനടപടിക്ക് ഉത്തരവിട്ട് കലക്ടർ

Kerala
  •  4 hours ago
No Image

ഒന്നര പതിറ്റാണ്ടിൽ ആറിലൊന്നായി കുറഞ്ഞു; സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നിരത്തൊഴിയുന്നു

Kerala
  •  4 hours ago
No Image

മസാജിങ് സെന്ററുകൾ ലൈസൻസ് ഉടമകളുടെ വിവരശേഖരണത്തിന് നിർദേശം

Kerala
  •  4 hours ago
No Image

ജോലിഭാരവും പിരിച്ചുവിടൽ ഭീഷണിയും സർവിസിനെ പ്രതിസന്ധിയിലാക്കുന്നു; കെ ടെറ്റ് കുരുക്കിൽ അധ്യാപകർ

Kerala
  •  4 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; ഉഭയകക്ഷി ചർച്ച എങ്ങുമെത്താതെ എൻ.ഡി.എ

Kerala
  •  4 hours ago
No Image

കെ.പി.സി.സി നേതൃയോഗം ഇന്ന്; തിരുവനന്തപുരത്ത് സ്ഥാനാർഥികളെ ഉറപ്പിക്കാൻ കൊച്ചിയിൽ അനൗപചാരിക ചർച്ച നടത്തി നേതാക്കൾ

Kerala
  •  4 hours ago
No Image

പൊലിസുകാരനെ മർദിച്ച സംഭവം; സേനയിൽ അമർഷം പുകയുന്നു; കേസെടുത്തതിൽ ആഭ്യന്തരവകുപ്പിനെതിരേ വിമർശനം  

Kerala
  •  4 hours ago
No Image

'പുതിയ സത്യവാങ്മൂലം നൽകാൻ തയാറുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം' വി.ഡി സതീശൻ

Kerala
  •  4 hours ago