കേരള ഹജ്ജ് കമ്മിറ്റിക്ക് സഊദി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അഭിനന്ദനം
നെടുമ്പാശേരി: കേരള ഹജ്ജ് കമ്മിറ്റിക്ക് സഊദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ അഭിനന്ദനം. ഹജ്ജ് തീര്‍ഥാടകര്‍ക്കായി ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങളാണ് പ്രശംസ പിടിച്ചുപറ്റിയത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ നൂര്‍ റഹ് മാന്‍ ഷെയ്ഖാണ് ഹജ്ജ് കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ മുജീബ്‌റഹ്മാന്‍ പുത്തലത്തിനെ അഭിനന്ദനം അറിയിച്ചത്. ഹജ്ജ് കമ്മിറ്റി നടപ്പാക്കിയ ട്രെയിനിംഗ് സംവിധാനം ഹാജിമാര്‍ക്ക് ഏറെ പ്രയോജനകരമായതായി കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ളവരില്‍ നിന്നും ഇത് കൃത്യമായി മനസിലാക്കാന്‍ സാധിക്കുന്നുണ്ട്.
കേരളത്തില്‍ നിന്നുള്ളവരോടൊപ്പം എത്തിയിട്ടുള്ള ഹജ്ജ് വളണ്ടിയര്‍മാരുടെ സേവനവും ശ്രദ്ധേയമാണ്. ഹജ്ജ് കമ്മിറ്റി നടപ്പാക്കിയ ലഗേജ് സംവിധാനവും സ്റ്റിക്കര്‍ സംവിധാനവും ആകര്‍ഷണീയമായതായി അദ്ധേഹം അറിയിച്ചു. ഹജ്ജിന് സഊദിയില്‍ എത്തിയ ശേഷം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ തീര്‍ഥാടകരില്‍ പലരും നഷ്ടപ്പെട്ട ലഗേജുകള്‍ക്കായി നെട്ടോട്ടമോടുമ്പോള്‍ കേരളത്തില്‍ നിന്നുള്ളവരുടെ ലഗേജുകള്‍ അവരുടെ താമസസ്ഥലത്ത് എത്തിച്ചു നല്‍കാന്‍ കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."