HOME
DETAILS

ഹലാൽ മേഖലയിൽ സഹകരണം ശക്തമാക്കാൻ സഊദിയും തായ്‌ലൻഡും; മക്കയിൽ സുപ്രധാന കരാറിൽ ഒപ്പുവച്ചു

  
February 16, 2026 | 10:52 AM

sfda mou central islamic council thailand makkah halal forum

മക്ക: ലോകമെമ്പാടുമുള്ള ഹലാൽ ഉൽപ്പന്നങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും സെൻട്രൽ ഇസ്ലാമിക് കൗൺസിൽ ഓഫ് തായ്‌ലൻഡും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. മക്ക ചേംബർ എക്‌സിബിഷൻ ആൻഡ് ഇവന്റ് സെന്ററിൽ നടന്ന മൂന്നാമത് 'മക്ക ഹലാൽ ഫോറ'ത്തോടനുബന്ധിച്ചായിരുന്നു ഈ സുപ്രധാനമായ നീക്കം. റോയൽ കോർട്ട് ഉപദേശകനും കൗൺസിൽ ഓഫ് സീനിയർ സ്കോളേഴ്സ് അംഗവുമായ ശൈഖ് സാദ് ബിൻ നാസർ അൽ-ശത്രി, വാണിജ്യ മന്ത്രി മാജിദ് ബിൻ അബ്ദുല്ല അൽ-ഖസബി, എസ്.എഫ്.ഡി.എ സി.ഇ.ഒ ഹിഷാം ബിൻ സാദ് അൽ-ജദായ് തുടങ്ങി നിരവധി ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.

സഊദി ഹലാൽ സെന്റർ സി.ഇ.ഒ അബ്ദുൽ അസീസ് അൽ-റഷൂദിയും തായ്‌ലൻഡ് ഇസ്ലാമിക് കൗൺസിൽ സെക്രട്ടറി ജനറൽ മേജർ ജനറൽ സുറിൻ പലാരെയും തമ്മിലാണ് കരാറിൽ ഒപ്പിട്ടത്. ആഗോള വിപണിയിൽ ഹലാൽ ഉൽപ്പന്നങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുക, ഹലാൽ വ്യാപാരം വഴി സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിച്ച് അന്താരാഷ്ട്ര വിപണിയെ ആകർഷിക്കാനുമാണ് ലക്ഷ്യം. വിദ​ഗ്ദരെ വാർത്തെടുക്കാൻ ഹലാൽ അക്കാദമിയുടെ സേവനങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും. അന്താരാഷ്ട്ര ഹലാൽ വിപണിയിലെ സഊദിയുടെ സ്ഥാനം കൂടുതൽ കരുത്തുറ്റതാകുമെന്ന് അധികൃതർ വ്യക്തമാക്കി.

The Saudi Food and Drug Authority (SFDA) has signed a strategic MoU with the Central Islamic Council of Thailand at the 3rd Makkah Halal Forum. This partnership aims to strengthen the global halal ecosystem, enhance product reliability, and expand training through the Halal Academy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിൽ സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; സംസ്ഥാനത്ത് വ്യാപക അക്രമം

National
  •  3 days ago
No Image

അനസ് എടത്തൊടിക ഇനി എം.എസ്.പിയിൽ; കളിമുറ്റത്തെ ‘പ്രതിരോധം’ ഇനി സർക്കാറിലും

Kerala
  •  3 days ago
No Image

എം.എൽ.എമാർക്ക് ‘കിടപ്പാടമില്ല’; സഭ ചേരുമ്പോൾ താമസം ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും

Kerala
  •  3 days ago
No Image

ഊട്ടി നഗരത്തെ വിറപ്പിച്ച് കാട്ടാന; പരിഭ്രാന്തരായി വിനോദ സഞ്ചാരികളും നാട്ടുകാരും; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്

latest
  •  3 days ago
No Image

വധിക്കണമെന്ന ഉദ്ദേശ്യമില്ലെങ്കിൽ 'വധശ്രമം' നിലനിൽക്കില്ല: ശിക്ഷ റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  3 days ago
No Image

India cultural imprint on the global stage; nita mukesh ambani cultural centre shines at the venice biennale

International
  •  3 days ago
No Image

ലോക കലാവേദിയിൽ ഇന്ത്യയുടെ കൈയൊപ്പ്; വെനീസ് ബിനാലെയിൽ തിളങ്ങി നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ

International
  •  3 days ago
No Image

വിമാനത്താവളത്തിൽ മഹുവ മൊയ്ത്രക്ക് നേരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം; നടപടി ആവശ്യപ്പെട്ട് മന്ത്രിക്കും വിമാനക്കമ്പനിക്കും പരാതി

National
  •  3 days ago
No Image

പത്തനംതിട്ടയിൽ രോഗിയുമായിപോയ ആംബുലൻസ് തലകീഴായി മറിഞ്ഞു; 50കാരന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

മാതൃകയായി ചാണ്ടി ഉമ്മൻ; തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിൽ ലാഭിച്ചത് 79 ലക്ഷം രൂപ; തുക ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കും

Kerala
  •  3 days ago

No Image

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  3 days ago
No Image

സിപിഎം വെറും അടിമക്കൂട്ടമായി മാറി; തെറ്റുതിരുത്തൽ രേഖകൾ കടലാസിൽ മാത്രം: രൂക്ഷവിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ

Kerala
  •  3 days ago
No Image

അഭിപ്രായം അറിയിച്ചെന്ന് കുഞ്ഞാലിക്കുട്ടി; സിറ്റിങ് എംഎല്‍എ മുഖ്യമന്ത്രിയാകണമെന്ന് കേരള കോണ്‍ഗ്രസ്; ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണക്കുമെന്ന് ആര്‍എസ്പി; മുഖ്യമന്ത്രി ചർച്ചയിൽ നാളെ റിപ്പോർട്ട് നൽകുമെന്ന് അജയ് മാക്കന്‍

Kerala
  •  3 days ago
No Image

'സിറ്റിംഗ് എംഎൽഎ മുഖ്യമന്ത്രിയാകണം, കേരളത്തിലെ ജനവികാരം മാനിക്കണം'; കെ.സിക്ക് തിരിച്ചടിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ നിലപാട്

Kerala
  •  3 days ago