ജൈവകൃഷി ഫലം കണ്ടു; അന്യസംസ്ഥാന പച്ചക്കറി വരവ് കുത്തനെ ഇടിയുന്നു
കൊച്ചി: അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞു. മുപ്പത് ശതമാനമായാണ് കുറഞ്ഞത്. ദിവസവും വരുന്ന ലോഡുകള്‍ ആവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് കെട്ടിക്കിടക്കുകയാണ്. പച്ചക്കറി കൂടുതല്‍ ദിവസം സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ വന്‍ നഷ്ടം ഒഴിവാക്കാന്‍ ബലി പെരുന്നാള്‍ ദിനമായ ഇന്നും ചില കടകള്‍ പ്രവര്‍ത്തിക്കുകയാണ്. കൂടുതല്‍ പേര്‍ ജൈവ പച്ചക്കറി കൃഷിയിലേക്കു തിരിഞ്ഞതാണ് അന്യ സംസ്ഥാന പച്ചക്കറിക്ക് ഡിമാന്‍ഡ് കുറച്ചത്. വിവിധ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് സദ്യവട്ടങ്ങള്‍ പലത് കഴിഞ്ഞെങ്കിലും വിപണിയില്‍ ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
എന്നാല്‍ മാര്‍ക്കറ്റിലെത്തുന്ന നാടന്‍ പച്ചക്കറികള്‍ക്ക് ആവശ്യക്കാരേറെയാണ്. ഹോര്‍ട്ടി കോര്‍പ്, സഹകരണസംഘങ്ങള്‍ എന്നിവയുടെ ചന്തകളിലും നാടന്‍ പച്ചക്കറികള്‍ വന്‍തോതില്‍ ശേഖരിക്കുന്നുണ്ട്. വീടുകളുടെ ടെറസില്‍ പോലും ജൈവ പച്ചക്കറി കൃഷി നടത്തി വിഷക്കൂട്ടില്ലാത്ത സദ്യ ഉണ്ണാന്‍ കാത്തിരിക്കുന്നവരും ഏറെയാണ്. അത്തം മുതല്‍ പച്ചക്കറി എത്തിക്കുന്നതരത്തില്‍ ആസൂത്രണം ചെയ്തായിരുന്നു കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും കൃഷിരീതി.
ഉത്രാടത്തിന് പൊള്ളുന്ന വില നല്‍കിയാണ് ഈ പച്ചക്കറികള്‍ മലയാളി വാങ്ങിയിരുന്നത്. ഒരു മാര്‍ക്കറ്റില്‍ 30 ലോഡ് വരെ പച്ചക്കറി കഴിഞ്ഞ ഓണത്തിന് എത്തിയിരുന്നു. ഇത്തവണ 21 ലോഡായി കുറഞ്ഞു. തക്കാളി അഞ്ച് ലോഡായും പഴവര്‍ഗങ്ങള്‍ 17 ലോഡായും ചുരുങ്ങി. തിരുവോണത്തിന് ഒരുനാള്‍ ബാക്കിനില്‍ക്കെ ഉള്ളിയൊഴിച്ചുള്ള പച്ചക്കറിയിനങ്ങളുടെ വിലയില്‍ കാര്യമായ വര്‍ധന അനുഭവപ്പെട്ടിട്ടില്ല. പയര്‍, പടവലം,പാവയ്ക്ക,നാരങ്ങ,ക്യാരറ്റ്, പച്ചമുളക് എന്നിവയ്ക്കുമാത്രമാണ് നേരിയ തോതില്‍ വില കൂടിയത്.
കേരളത്തില്‍ ആവശ്യകത കുറഞ്ഞതിനാല്‍ തമിഴ്‌നാട്ടിലെ പ്രമുഖ പച്ചക്കറി വിപണികളിലെല്ലാം വിവിധയിനം പച്ചക്കറി കെട്ടിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ഓണത്തോട് അനുബന്ധിച്ച് നിരവധി ജൈവ പച്ചക്കറി സ്റ്റാളുകളാണ് ഉയര്‍ന്നിരിക്കുന്നത്.
ഇവിടങ്ങളിലെല്ലാം വന്‍തോതില്‍ കച്ചവടവും നടക്കുന്നുണ്ട്. അതിനിടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുറഞ്ഞത് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കും കീടനാശിനി കമ്പിനികള്‍ക്കും തിരിച്ചടിയായിരിക്കുകയാണ്. കേരളം തങ്ങള്‍ക്കെതിരെ തെറ്റായപ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് കീടനാശിനി നിര്‍മാണ കമ്പനികള്‍ കേരളാ ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തമിഴ്‌നാട്ടിലെ കാര്‍ഷിക സര്‍വകലാശലയും കേരളത്തിലെത്തിക്കുന്ന പച്ചക്കറികളില്‍ വിഷാംശം ഇല്ലെന്ന കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."