HOME
DETAILS

നയതന്ത്രബന്ധം ശക്തിപ്പെടുത്തും; തുർക്കി പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

  
February 16, 2026 | 1:14 PM

uae president sheikh mohammed bin zayed holds phone talks with turkish president to strengthen diplomatic ties

അബുദബി: യുഎഇയും തുർക്കിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള പദ്ധതികൾ ആവിഷ്കരിച്ച് ഭരണാധികാരികൾ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും ഞായറാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിലാണ് നിർണ്ണായക കാര്യങ്ങൾ ചർച്ച ചെയ്തത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ വികസന പങ്കാളിത്തത്തിൽ കൈവരിച്ച പുരോഗതി നേതാക്കൾ വിലയിരുത്തി. സാമ്പത്തിക, നയതന്ത്ര മേഖലകളിൽ സഹകരണം കൂടുതൽ ഊർജ്ജിതമാക്കാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്ന് യുഎഇ വാർത്താ ഏജൻസിയായ 'വാം' (WAM) റിപ്പോർട്ട് ചെയ്തു.

പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത ഭരണാധികാരികൾ, ഗസ്സയിലെ സ്ഥിതിഗതികളെക്കുറിച്ചും സംസാരിച്ചു. ഗസ്സയിൽ ശാശ്വത സമാധാനം ഉറപ്പാക്കുന്നതിന് 'ദ്വിരാഷ്ട്ര പരിഹാരം' അനിവാര്യമാണെന്ന് ഇരു നേതാക്കളും ആവർത്തിച്ചു. കഴിഞ്ഞ ജൂലൈയിൽ ശൈഖ് മുഹമ്മദ് തുർക്കി സന്ദർശിച്ച വേളയിലും സാമ്പത്തിക പങ്കാളിത്തം വികസിപ്പിക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നിരുന്നു.

"നയതന്ത്രത്തിലൂടെ പ്രാദേശിക സമാധാനവും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടാണ് യുഎഇയും തുർക്കിയും പങ്കിടുന്നത്. മേഖലയിലെ ജനങ്ങൾക്ക് ശാശ്വതമായ വികസനവും സമൃദ്ധിയും കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," -ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ (എക്സിൽ കുറിച്ചത്).

uae president sheikh mohammed bin zayed al nahyan spoke by phone with the president of turkey to enhance bilateral relations and regional cooperation. both leaders discussed diplomacy, economic partnerships and mutual interests amid evolving global developments.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയിൽ വാഹനത്തിന്റെ ടയർ പൊട്ടിമറിഞ്ഞ് അപകടം; പാലക്കാട് സ്വദേശിയടക്കം രണ്ട് പ്രവാസികൾക്ക് മരണപ്പെട്ടു

Saudi-arabia
  •  3 days ago
No Image

കണ്ണൂർ ചാലാട് ക്ഷേത്രത്തിൽ വൻ കവർച്ച; സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുവീഴ്ത്തി; മതിൽ ചാടി രക്ഷപ്പെട്ട് കള്ളൻ

crime
  •  3 days ago
No Image

എച്ച്1ബി ആശങ്കയില്‍ ഇന്ത്യന്‍ ടെക്കികള്‍; അമേരിക്കന്‍ സ്വപ്‌നങ്ങൾ തകര്‍ത്ത് എഐ കാലത്തെ പിരിച്ചുവിടലുകള്‍

latest
  •  3 days ago
No Image

രണ്ട് പതിറ്റാണ്ടിന്റെ കണ്ണീരിന് കൊൽക്കത്തയിൽ അന്ത്യം! ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മലയാളി താരത്തിന്റെ വിജയഗോൾ; മോഹൻ ബഗാനെ കരയിച്ച് ഈസ്റ്റ് ബംഗാളിന് കന്നി ഐഎസ്എൽ ഷീൽഡ്

Football
  •  3 days ago
No Image

കോഹ്‌ലി-എബിഡി സഖ്യം വീണു; ഐപിഎല്ലിൽ '​ഗുജറാത്ത്' സിംഹങ്ങളുടെ ചരിത്ര വേട്ട; റെക്കോർഡുകൾ തകർത്ത് ഗില്ലും സായിയും!

Cricket
  •  3 days ago
No Image

തൊഴിലാളികൾക്കായി യുഎഇയുടെ ഈദ് സമ്മാനം; രാജ്യവ്യാപകമായി 30 സ്ഥലങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ

uae
  •  3 days ago
No Image

വിജയ്‌യുടെ ടിവികെ മന്ത്രിസഭയിൽ ചേരാൻ മുസ്‌ലിം ലീഗ്; എ.എം. ഷാജഹാൻ മന്ത്രിയാകും

National
  •  3 days ago
No Image

ഗുജറാത്തിൽ ബീഫ് കേസിൽ അറസ്റ്റിലായ 70കാരൻ കസ്റ്റഡിയിൽ മരിച്ചു; 'സ്വകാര്യഭാഗങ്ങളിൽ ചവിട്ടി, താടി വലിച്ചുകീറി'; പൊലിസിനെതിരെ മരണമൊഴി; വൻ പ്രതിഷേധം

crime
  •  3 days ago
No Image

യുഎഇയിൽ സ്കൂൾ ഫീസ് ഇനി മാസത്തവണകളായി അടയ്ക്കാം; രക്ഷിതാക്കൾക്ക് ആശ്വാസവുമായി ടാബിയും സെൻഡയും

uae
  •  3 days ago
No Image

23 പോയിന്റുണ്ടായിട്ടും ബെംഗളൂരു പുറത്ത്! ഒരേ സമയം 4 മത്സരങ്ങൾ; ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വലിയ 'ത്രില്ലർ' രാത്രിയുടെ സാധ്യതകൾ ഇങ്ങനെ!

Football
  •  3 days ago