HOME
DETAILS

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: വീഴ്ച്ച സമ്മതിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജന്‍സി

  
Web Desk
May 21, 2026 | 1:24 PM

neet question paper leak national testing agency admits lapse

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഴ്ച്ച സമ്മതിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജന്‍സി. ഡല്‍ഹിയില്‍ നടത്തിയ വിദ്യാഭ്യാസ പാര്‍ലമെന്ററി സമിതി യോഗത്തിലാണ് എന്‍.ടി.എ ഉദ്യോഗസ്ഥര്‍ ഇക്കാര്യം സമ്മതിച്ചത്. 

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ സംബന്ധിച്ച് വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെയുള്ള ജനരോഷത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് എം.പി ദിഗ് വിജയ് സിങ് അധ്യക്ഷനായ സമിതി ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.മൂന്നു മണിക്കൂര്‍ നീണ്ട യോഗത്തിനൊടുവില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഴ്ചയുണ്ടായതായി എന്‍.ടി.എ സമ്മതിച്ചു.

കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്താന്‍ ശ്രമിച്ചെങ്കിലും വീഴ്ച വന്നതില്‍ തങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെന്നാണ് എന്‍.ടി.എ സമ്മതിച്ചത്. പുനപരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്താനുള്ള നടപടികള്‍ സ്വീകരിച്ചെന്നും എന്‍.ടി.എ സമിതിയെ അറിയിച്ചു. 

മേയ് 3ന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തെ തുടര്‍ന്ന് പരീക്ഷ എന്‍ടിഎ റദ്ദാക്കിയിരുന്നു. പുനഃപരീക്ഷ ജൂണ്‍ 21ന് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വീണ്ടും പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതുതായി രജിസ്റ്റര്‍ ചെയ്യുകയോ ഫീസ് അടക്കുകയോ വേണ്ടതില്ലെന്നും മുന്‍പരീക്ഷയുടെ ഫീസ് തിരികെ നല്‍കാമെന്നും എന്‍ടിഎ വ്യക്തമാക്കി.

പരീക്ഷ കഴിഞ്ഞ നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. 2026ലെ നീറ്റ് പരീക്ഷയില്‍ വ്യാപകമായ തട്ടിപ്പുകള്‍ നടന്നെന്ന പരാതിയെ തുടര്‍ന്ന് രാജസ്ഥാന്‍ പൊലിസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചിരുന്നു.

പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച ഒരു ചോദ്യപേപ്പറിലെ 120 ചോദ്യങ്ങള്‍ യഥാര്‍ത്ഥ പരീക്ഷയിലും വന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഏകദേശം 410 ചോദ്യങ്ങളുള്ള ഗെസ് പേപ്പര്‍ പരീക്ഷയ്ക്ക് ഒരു മാസം മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നതായും അതിലെ 120 കെമിസ്ട്രി ചോദ്യങ്ങള്‍ അതേപടി പരീക്ഷയില്‍ ഉള്‍പ്പെട്ടതായും എഡിജിപി വിശാല്‍ ബന്‍സാല്‍ അറിയിച്ചിരുന്നു.

സംഭവത്തില്‍ അന്വേഷണ ഏജന്‍സികളുടെ പരിശോധനയ്‌ക്കൊപ്പം എന്‍ടിഎയുടെ ആഭ്യന്തര അന്വേഷണവും നടത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുനഃപരീക്ഷ നടത്താന്‍ തീരുമാനിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ നിലവില്‍ സിബിഐ അന്വേഷണം തുടരുകയാണ്.  ചോദ്യപേപ്പര്‍ ചോര്‍ന്നത് നാസിക്കില്‍ നിന്നാണെന്നാണ് പ്രാഥമിക നിഗമനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് സ്റ്റേഷനുകളിലെ തൊണ്ടിമുതൽ വാഹനങ്ങൾ ഉടൻ അപ്രത്യക്ഷമാകും; 'സ്പേസ്' പദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Kerala
  •  15 days ago
No Image

കുതിച്ചുയരുന്ന വാടകയ്‌ക്ക് തടയിടാൻ അബുദബി; വാടക മരവിപ്പിക്കൽ നയം റിയൽ എസ്റ്റേറ്റ് വിപണിക്ക് സ്ഥിരതയേകുമെന്ന് റിപ്പോർട്ട്

uae
  •  15 days ago
No Image

ഷാർജ എമിറേറ്റ്സ് സ്ട്രീറ്റിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലിസ്

uae
  •  15 days ago
No Image

സമസ്ത മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവിയുടെ വിയോഗത്തിൽ കെ ഐ സി അനുശോചിച്ചു

Kuwait
  •  15 days ago
No Image

എഡിഎം നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി: ഭാര്യയുടെ അപേക്ഷയിൽ അടിയന്തര നടപടിയുമായി സംസ്ഥാന സർക്കാർ

Kerala
  •  15 days ago
No Image

മുഹറം അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവ്; വ്യാഴാഴ്ച്ച പ്രവൃത്തിദിനം 

Kerala
  •  15 days ago
No Image

ആയുധങ്ങൾക്കായി ഇനി അമേരിക്കയെ കാത്തുനിൽക്കേണ്ട; ഇറാനെതിരെ സ്വന്തം കരുത്തിൽ പൊരുതണം; സൈന്യത്തിന് നിർദേശം നൽകി നെതന്യാഹു

International
  •  15 days ago
No Image

എനിക്കറിയാവുന്ന വി.ഡി സതീശന്‍ എന്‍എസ്എസ് ആസ്ഥാനത്തേക്ക് പോവില്ല; മുഖ്യമന്ത്രി ഒരാളുടെ കാല് പിടിക്കണമെന്ന് പറയുന്നത് സംസ്‌കാരമില്ലായ്മ; കെ.ബി ഗണേഷ് കുമാര്‍ 

Kerala
  •  15 days ago
No Image

പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; രണ്ടാം ഘട്ട പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു 

Kerala
  •  15 days ago
No Image

ഖത്തറിലെ ബര്‍സാന്‍ വാതക പ്ലാന്റിലുണ്ടായ സ്‌ഫോടനം; അനുശോചനവും പിന്തുണയും അറിയിച്ച് സഊദി അറേബ്യ

Saudi-arabia
  •  15 days ago