HOME
DETAILS
MAL
ഏഷ്യന്‍ ജൂനിയര്‍ ജൂഡോ : ദക്ഷിണ കൊറിയക്ക് കിരീടം
backup
September 11 2016 | 19:09 PM
കൊച്ചി: ഏഷ്യന്‍ ജൂനിയര്‍ ജൂഡോ ചാംപ്യന്‍ഷിപ്പ് കിരീടം ദക്ഷിണ കൊറിയക്ക്. നാല് സ്വര്‍ണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും നേടിയാണ് ദക്ഷിണ കൊറിയ ഒന്നാമതെത്തിയത്. ഉസ്ബെക്കിസ്ഥാന് രണ്ടാമതും കസാഖിസ്താന്‍ മൂന്നാമതുമെത്തി. അവസാന ദിനം മെഡലൊന്നും ഇല്ലാതെ അവസാനിപ്പിച്ച ഇന്ത്യ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്.
ആറ് ഇന്ത്യന്‍ താരങ്ങള്‍ വെങ്കല മെഡലിനായി മത്സരിച്ചെങ്കിലും ആര്‍ക്കും മെഡല്‍ നേടാനായില്ല.
നാല് സ്വര്‍ണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും നേടിയാണ് ഉസ്ബെകിസ്താന്‍ രണ്ടാമതത്തെിയത്.
മൂന്നാമതത്തെിയ കസാഖിസ്താന്‍ രണ്ട് സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവും നേടി.
കഴിഞ്ഞ എട്ടു മുതല്‍ കൊച്ചിയില്‍ ആരംഭിച്ച പത്താമത് കേഡറ്റ് ആന്‍ഡ് 17ാമത് ജൂനിയര്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിന് സമാപനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."