HOME
DETAILS

ശബരിമല സ്വർണ്ണക്കൊള്ള കേസ്; ചോദ്യം ചെയ്യലിനായി ജയറാം ഇ.ഡിയുടെ മുന്നിൽ ഹാജരായേക്കും

  
February 17, 2026 | 1:48 AM

Shabarimala gold robbery case Jayaram may appear before ED for questioning

കൊച്ചി: ശബരിമല സ്വർണ്ണക്കോള്ള കേസിൽ നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ  ഹാജരായേക്കും.  ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ജയറാമിന് സമൻസ് അയച്ചിരുന്നു.ജയറാമിന് ഇഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാവാനാണ്  നിർദേശം. സ്വർണ്ണക്കുള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത വരുത്താനാണ് ജയറാമിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. 

സ്വർണ്ണം ഉപയോഗിച്ചുകൊണ്ട് പ്രതികൾ ഏതെങ്കിലും തരത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ വേണ്ടിയാണ് ഇഡിയുടെ പരിശോധന. പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ജയറാമിന് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്.  നിർമ്മാണ സമയങ്ങളിൽ  ശബരിമല കട്ടിളപ്പാളിയും വാതിലും ഉണ്ണികൃഷ്ണൻ പോറ്റി പല സ്ഥലത്തും കൊണ്ടുപോയി പൂജകൾ ചെയ്തിരുന്നു.  ജയറാമിന്റെ ചെന്നൈയിലെ വീട്ടിലും പൂജകൾ നടന്നിരുന്നു.

പൂജ നടത്തിയാൽ വീട്ടിൽ ഐശ്വര്യം വരുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു താൻ വീട്ടിൽ പൂജ നടത്തിയത് എന്നായിരുന്നു ജയറാം വ്യക്തമാക്കിയത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടിനെ കുറിച്ചോ തട്ടിപ്പിനെ കുറിച്ചോ തനിക്ക് ഒന്നുമറിയില്ലെന്നും താനൊരു കടുത്ത അയ്യപ്പഭക്തനാണെന്നും എല്ലാ വർഷവും ശബരിമലയിൽ പോകാറുണ്ടെന്നും അവിടെ വെച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെടുന്നതെന്നുമായിരുന്നു ജയറാം നൽകിയ മൊഴി.

അതേസമയം സ്വർണകൊള്ള കേസിൽ അടുത്തിടെ ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ നിന്നും പുറത്തിറങ്ങിയിരുന്നു. 110 ദിവസത്തിനുശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങിയത്. 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാൽ ദ്വാരപാലക പാളി കേസിന് പുറമെ കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി യുടെ ജയിൽ മോചനം നടന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയിൽ വാഹനത്തിന്റെ ടയർ പൊട്ടിമറിഞ്ഞ് അപകടം; പാലക്കാട് സ്വദേശിയടക്കം രണ്ട് പ്രവാസികൾക്ക് മരണപ്പെട്ടു

Saudi-arabia
  •  11 days ago
No Image

കണ്ണൂർ ചാലാട് ക്ഷേത്രത്തിൽ വൻ കവർച്ച; സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുവീഴ്ത്തി; മതിൽ ചാടി രക്ഷപ്പെട്ട് കള്ളൻ

crime
  •  11 days ago
No Image

എച്ച്1ബി ആശങ്കയില്‍ ഇന്ത്യന്‍ ടെക്കികള്‍; അമേരിക്കന്‍ സ്വപ്‌നങ്ങൾ തകര്‍ത്ത് എഐ കാലത്തെ പിരിച്ചുവിടലുകള്‍

latest
  •  11 days ago
No Image

രണ്ട് പതിറ്റാണ്ടിന്റെ കണ്ണീരിന് കൊൽക്കത്തയിൽ അന്ത്യം! ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മലയാളി താരത്തിന്റെ വിജയഗോൾ; മോഹൻ ബഗാനെ കരയിച്ച് ഈസ്റ്റ് ബംഗാളിന് കന്നി ഐഎസ്എൽ ഷീൽഡ്

Football
  •  11 days ago
No Image

കോഹ്‌ലി-എബിഡി സഖ്യം വീണു; ഐപിഎല്ലിൽ '​ഗുജറാത്ത്' സിംഹങ്ങളുടെ ചരിത്ര വേട്ട; റെക്കോർഡുകൾ തകർത്ത് ഗില്ലും സായിയും!

Cricket
  •  11 days ago
No Image

തൊഴിലാളികൾക്കായി യുഎഇയുടെ ഈദ് സമ്മാനം; രാജ്യവ്യാപകമായി 30 സ്ഥലങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ

uae
  •  11 days ago
No Image

വിജയ്‌യുടെ ടിവികെ മന്ത്രിസഭയിൽ ചേരാൻ മുസ്‌ലിം ലീഗ്; എ.എം. ഷാജഹാൻ മന്ത്രിയാകും

National
  •  11 days ago
No Image

ഗുജറാത്തിൽ ബീഫ് കേസിൽ അറസ്റ്റിലായ 70കാരൻ കസ്റ്റഡിയിൽ മരിച്ചു; 'സ്വകാര്യഭാഗങ്ങളിൽ ചവിട്ടി, താടി വലിച്ചുകീറി'; പൊലിസിനെതിരെ മരണമൊഴി; വൻ പ്രതിഷേധം

crime
  •  11 days ago
No Image

യുഎഇയിൽ സ്കൂൾ ഫീസ് ഇനി മാസത്തവണകളായി അടയ്ക്കാം; രക്ഷിതാക്കൾക്ക് ആശ്വാസവുമായി ടാബിയും സെൻഡയും

uae
  •  11 days ago
No Image

23 പോയിന്റുണ്ടായിട്ടും ബെംഗളൂരു പുറത്ത്! ഒരേ സമയം 4 മത്സരങ്ങൾ; ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വലിയ 'ത്രില്ലർ' രാത്രിയുടെ സാധ്യതകൾ ഇങ്ങനെ!

Football
  •  11 days ago