HOME
DETAILS

ഇറാൻ-യു.എസ് രണ്ടാംഘട്ട ആണവ ചർച്ച ഇന്ന് ജനീവയിൽ

  
Web Desk
February 17, 2026 | 2:01 AM

Iran-US second round of nuclear talks in Geneva today

ജനീവ: യു.എസും ഇറാനും തമ്മിലുള്ള രണ്ടാംഘട്ട ആണവക്കരാർ ചർച്ചയ്ക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചി ജനീവയിലെത്തി. അന്താരാഷ്ട്ര ആണവോർജ ഏജൻസി ( ഐ.എ.ഇ.എ) ഡയരക്ടർ ജനറൽ റഫായേൽ ഗ്രോസിയുമായി അരഗാച്ചി ജനീവയിൽ ചർച്ച നടത്തി. ഇന്നത്തെ രണ്ടാംഘട്ട ചർച്ചയ്ക്കു മുന്നോടിയായാണ് റഫായേലും അരഗാച്ചിയും തമ്മിലുള്ള കൂടിക്കാഴ്ച. ഇറാൻ- യു.എസ് ആണവ ചർച്ചയിൽ തങ്ങളുടെ മധ്യസ്ഥർ ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയാണെന്നും അദ്ദേഹവുമായും ചർച്ച നടത്തുമെന്നും അരഗാച്ചി പറഞ്ഞു. 

ഒന്നാംഘട്ട ചർച്ച കഴിഞ്ഞയാഴ്ച ഒമാനിലെ മസ്‌കത്തിലായിരുന്നു. ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ നാളെ സമയം അനുവദിച്ചാൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അദ്ദേഹത്തെ കാണുമെന്ന് കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വ്യക്തമാക്കിയിരുന്നു. എത്രയും വേഗം പ്രശ്നം പരിഹരിക്കാനാണിതെന്നും റൂബിയോ പറഞ്ഞിരുന്നു. പിന്നാലെയാണ് പൊടുന്നനെ ഇറാനുമായി രണ്ടാംഘട്ട ചർച്ച പ്രഖ്യാപിക്കുന്നതും ഇറാൻ വിദേശകാര്യ മന്ത്രി ജനീവയിലെത്തുന്നതും. 

ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക് പരിശോധന നടത്താനുള്ള അനുമതി സംബന്ധിച്ചാണ് കൂടിക്കാഴ്ച. നേരത്തെ ഐ.എ.ഇ.എക്ക് ഇറാൻ അനുമതി നൽകിയിരുന്നെങ്കിലും പിന്നീട് അമേരിക്കയുടെ ഏജന്റായി പ്രവർത്തിക്കുന്നുവെന്നാരോപിച്ച് ഇറാൻ ഐ.എ.ഇ.എയോട് പുറത്തു പോകാൻ ആവശ്യപ്പെട്ടിരുന്നു.

ചില ആണവ കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങളോടെ പരിശോധനയ്ക്ക് അനുമതി നൽകാമെന്നാണ് ഇപ്പോൾ ഇറാന്റെ പക്ഷം. 
അതിനിടെ, രണ്ടാംഘട്ട ആണവ ചർച്ചയ്ക്കു മണിക്കൂറുകൾക്കു മുൻപ് ഹോർമുസ് കടലിടുക്കിൽ ഇറാൻ നാവിക അഭ്യാസം നടത്തി. ഇതുവഴി പോകുന്ന കപ്പലുകൾക്ക് ഇറാൻ റേഡിയോ സന്ദേശം വഴി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയിൽ വാഹനത്തിന്റെ ടയർ പൊട്ടിമറിഞ്ഞ് അപകടം; പാലക്കാട് സ്വദേശിയടക്കം രണ്ട് പ്രവാസികൾക്ക് മരണപ്പെട്ടു

Saudi-arabia
  •  11 days ago
No Image

കണ്ണൂർ ചാലാട് ക്ഷേത്രത്തിൽ വൻ കവർച്ച; സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുവീഴ്ത്തി; മതിൽ ചാടി രക്ഷപ്പെട്ട് കള്ളൻ

crime
  •  11 days ago
No Image

എച്ച്1ബി ആശങ്കയില്‍ ഇന്ത്യന്‍ ടെക്കികള്‍; അമേരിക്കന്‍ സ്വപ്‌നങ്ങൾ തകര്‍ത്ത് എഐ കാലത്തെ പിരിച്ചുവിടലുകള്‍

latest
  •  11 days ago
No Image

രണ്ട് പതിറ്റാണ്ടിന്റെ കണ്ണീരിന് കൊൽക്കത്തയിൽ അന്ത്യം! ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മലയാളി താരത്തിന്റെ വിജയഗോൾ; മോഹൻ ബഗാനെ കരയിച്ച് ഈസ്റ്റ് ബംഗാളിന് കന്നി ഐഎസ്എൽ ഷീൽഡ്

Football
  •  11 days ago
No Image

കോഹ്‌ലി-എബിഡി സഖ്യം വീണു; ഐപിഎല്ലിൽ '​ഗുജറാത്ത്' സിംഹങ്ങളുടെ ചരിത്ര വേട്ട; റെക്കോർഡുകൾ തകർത്ത് ഗില്ലും സായിയും!

Cricket
  •  11 days ago
No Image

തൊഴിലാളികൾക്കായി യുഎഇയുടെ ഈദ് സമ്മാനം; രാജ്യവ്യാപകമായി 30 സ്ഥലങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ

uae
  •  11 days ago
No Image

വിജയ്‌യുടെ ടിവികെ മന്ത്രിസഭയിൽ ചേരാൻ മുസ്‌ലിം ലീഗ്; എ.എം. ഷാജഹാൻ മന്ത്രിയാകും

National
  •  11 days ago
No Image

ഗുജറാത്തിൽ ബീഫ് കേസിൽ അറസ്റ്റിലായ 70കാരൻ കസ്റ്റഡിയിൽ മരിച്ചു; 'സ്വകാര്യഭാഗങ്ങളിൽ ചവിട്ടി, താടി വലിച്ചുകീറി'; പൊലിസിനെതിരെ മരണമൊഴി; വൻ പ്രതിഷേധം

crime
  •  11 days ago
No Image

യുഎഇയിൽ സ്കൂൾ ഫീസ് ഇനി മാസത്തവണകളായി അടയ്ക്കാം; രക്ഷിതാക്കൾക്ക് ആശ്വാസവുമായി ടാബിയും സെൻഡയും

uae
  •  11 days ago
No Image

23 പോയിന്റുണ്ടായിട്ടും ബെംഗളൂരു പുറത്ത്! ഒരേ സമയം 4 മത്സരങ്ങൾ; ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വലിയ 'ത്രില്ലർ' രാത്രിയുടെ സാധ്യതകൾ ഇങ്ങനെ!

Football
  •  11 days ago